ഉപ്പും വേണ്ട, മുളകും വേണ്ട, വേവിച്ചുമില്ല, പച്ചയ്ക്ക് കോഴിക്കാൽ തിന്ന് യുവാവ്; വൈറലായി വീഡിയോ
സോഷ്യൽമീഡിയയിൽ പല വീഡിയോകളും വൈറൽ ആവാറുണ്ട്. അത്തരത്തിൽ വൈറൽ ആയ ഒരു വീഡിയോയെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഒരുപക്ഷേ നിങ്ങൾ ഇത് കേൾക്കുമ്പോൾ അയ്യേ എന്നുപറഞ്ഞുപോകും. ചിക്കൻ കഴിക്കാത്ത ആളുകൾ വളരെ കുറവായിരിക്കുമല്ലേ. പൊരിച്ചും വറുത്തും കറിവെച്ചും ചുട്ടുമൊക്കെ കഴിച്ചുകാണുമല്ലേ..
എന്നാൽ പച്ചയ്ക്ക് കഴിച്ചിട്ടുണ്ടോ.. എന്നാൽ വേവിക്കാത്ത ചിക്കൻ കഴിക്കുന്ന ഒരാളുടെ വീഡിയോ ആണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു ഓസ്‌ട്രേലിയക്കാരനാണ് പാകം ചെയ്യാത്ത കോഴിയിറച്ചി കഴിക്കുന്നത്. ഒരു മാളിലാണ് ഈ സംഭവം.

Pc: Instagram
അഡ്‌ലെയ്ഡിലെ ഒരു ഷോപ്പിംഗ് മാളിൽ നിന്നാണ് ആണ് ഇയാൾ ചിക്കൻ തിന്നുന്നത് . ഈ കാഴ്ച ക്യാമറയിൽ പെടുകയായിരുന്നു. എന്ത് വെറുപ്പ് ഉളവാക്കുന്ന കാഴ്ചയാണ് എന്നാണ് സോഷ്യൽമീഡിയയുടെ പ്രതികരണം. News.com.au പ്രകാരം, അഡ്‌ലെയ്ഡിലെ ഓക്‌ലാൻഡ്സ് പാർക്കിലെ വെസ്റ്റ്‌ഫീൽഡ് മരിയണിലെ എസ്‌കലേറ്ററിൽ നിന്നാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നത്. അദ്ദേഹത്തിന്റെ ഫോട്ടോകൾ പെട്ടെന്ന് വൈറലായി, നിരവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
ഭക്ഷ്യ വിഷബാധയക്ക് കാരണമാകാവുന്നതാണ് ഈ പച്ച കോഴി മാംസമെന്നും ഇയാളുടെ ആരോഗ്യനില ഓർത്ത് ആശങ്കയുണ്ടെന്നും ചിലർ പറയുന്നു, ഇത് പ്രാങ്കാണോ എന്നാണ് ചിലർ ചോദിക്കുന്നത്. ''വെസ്റ്റ്ഫീൽഡ് മരിയണിൽ ഫാഷനബിൾ അപൂർവ കോഴിയിറച്ചിയുടെ പോഷകസമൃദ്ധവും രുചികരവുമായ ഉച്ചഭക്ഷണം എന്ന ക്യാപ്ഷനോടെയാണ് ഇയാളുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്താണ് വീഡിയോയ്ക്ക് പിന്നിലെ യഥാർത്ഥ സംഭവം എന്നത് വ്യക്തമല്ല.
Skin Care: ചർമ്മ സംരക്ഷണം ഭംഗിക്ക് മാത്രമല്ല, നിങ്ങളുടെ മാനസികാരോഗ്യത്തിനും ബെസ്റ്റ് ആണ്












Click it and Unblock the Notifications