അഞ്ചാം നിലയിൽ തൂങ്ങിക്കിടന്ന കുഞ്ഞിനെ ജീവൻ പണയം വെച്ച് രക്ഷിക്കുന്ന യുവാവ്; വൈറലായി വീഡിയോ
സോഷ്യൽമീഡിയയിൽ പല വീഡിയോകളും വൈറൽ ആവാറുണ്ട്. വിവാഹ വീഡിയോകൾ ഉൾപ്പെടെയുള്ള വീഡിയോകളാണ് വ്യാപകമായി പങ്കുവെയ്ക്കപ്പെടാറുള്ളത്. ഇപ്പോൾ ഒരു രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
കെട്ടിടത്തിന്റെ മുകളിൽ തൂങ്ങിക്കിടന്ന രണ്ട് വയസ്സുകാരിയെ സാഹസികമായി രക്ഷപ്പെടുത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് കുട്ടി ഉണ്ടായിരുന്നത്. രാജ്യത്തെ സെജിയാങ് പ്രവിശ്യയിലെ ടോങ്‌സിയാങ്ങിൽ നിന്നുള്ള ഫൂട്ടേജുക. എങ്ങനെയാണ് ആ കുഞ്ഞിനെ രക്ഷിക്കുന്നതെന്ന് വ്യക്തമാക്കുന്നു.

മിറർ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഷെൻ ഡോങ് എന്നയാൾ തന്റെ കാർ തെരുവിന് കുറുകെ പാർക്ക് ചെയ്യുന്നതിനിടെ ആയിരുന്നു അഞ്ചാം നിലയിലെ ജനലിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയെ ശ്രദ്ധിച്ചത്. കുട്ടി കുടുങ്ങിക്കിടക്കുകയായിരുന്നു. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ, കുറഞ്ഞത് 50 അടിയെങ്കിലും ഉയരത്തിൽ നിന്ന് താഴേക്ക് വീഴുന്ന വിധത്തിലായിരുന്നു കുട്ടി. ഭാഗ്യത്തിന് ആ മനുഷ്യൻ കൃത്യസമയത്ത് എത്തുകയുും കെട്ടിടത്തിലേക്ക് കയറുകയും ചെയ്തു. കുഞ്ഞിന് കാൽ വെയ്ക്കാനുള്ള സംവിധാമനം ഉണ്ടാക്കി. അങ്ങനെ കുഞ്ഞിനെ കുറേയഝികം സമയം താങ്ങി നിന്നു ഒടുവിൽ അകത്തുനിന്ന് ഒരാൾ വന്ന് കുഞ്ഞിനെ എടുത്തു. ഇപ്പോൾ, ട്വിറ്ററിൽ പങ്കിട്ട തീയതിയില്ലാത്ത ഒരു ക്ലിപ്പ് ശ്വാസം അടക്കിപ്പിടിച്ചല്ലാതെ കാണാൻ സാധിക്കില്ല.
കുട്ടിയുടെ തല ജനൽക്കമ്പിയിൽ കുടുങ്ങുകയായിരുന്നു. കുറേ നേരം അങ്ങനെ കിടന്ന കുട്ടിയുടെ ബോധം പോകാൻ തുടങ്ങുന്നതും കാണാം. കുഞ്ഞിമന് ബോധം തിരിച്ചുവരും വരെ ആ മനുഷ്യൻ കുഞ്ഞിന്റെ കാലിൽ പിടിച്ച് നിൽക്കുന്നുണ്ട്. രണ്ട് സ്റ്റുളുകൾ വെച്ച് കുട്ടിക്ക് മുട്ട് കുത്തിനിൽക്കാൻ ആവുന്ന വിധത്തിൽ നിർത്തുന്നു. ഒടുവിൽ കുഞ്ഞിന്റെ മാതാപിതാക്കളാണ് കുഞ്ഞിനെ വലിച്ച് കയറ്റിയത്.
ഇതിന് സമാനമായ സംഭവം 2020 ലും ഉണ്ടായിരുന്നു. ഒരു കുട്ടി ഒരു ബഹുനില കെട്ടിടത്തിന്റെ വരമ്പിൽ തൂങ്ങി വീഴുന്നതും പിന്നീട് താഴെ വീഴുന്നതും കണ്ടു. ഭാഗ്യവശാൽ, കുട്ടിയെ കണ്ട അയൽവാസികൾ, കൃത്യസമയത്ത് അവനെ പിടിക്കാൻ ഒരു പുതപ്പ് പിടിച്ചു. അതുപോലെ2022 ജൂലൈയിൽ, എട്ടാം നിലയിലെ ജനലിൽ തൂങ്ങിക്കിടക്കുന്ന മൂന്ന് വയസ്സുകാരിയെ രക്ഷിക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ കസാക്കിസ്ഥാനിൽ നിന്നുള്ള മവനുഷ്യന്റെ വീഡിയോയും ഇറങ്ങിയിരുന്നു.
Skin Care: ചർമ്മ സംരക്ഷണം ഭംഗിക്ക് മാത്രമല്ല, നിങ്ങളുടെ മാനസികാരോഗ്യത്തിനും ബെസ്റ്റ് ആണ്












Click it and Unblock the Notifications