Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹോദരി എയർഹോസ്റ്റസായ വിമാനത്തിൽ യാത്രക്കാരനായി സഹോദരൻ; ഹൃദയസ്പർശിയായ വീഡിയോ

അപ്രതീക്ഷിതമായി നമ്മുടെ പ്രിയപ്പെട്ടവർ നമ്മുടെ മുന്നിൽ വന്നാൽ എന്തായിരിക്കും ആ നിമിഷം നമുക്ക് തോന്നുന്നത്. ആകെ സന്തോഷത്തിലാകും അല്ലേ.. എന്നാൽ ആകാശത്ത് വെച്ചാണങ്കിലോ...അതെ വിമാനത്തിൽ നിന്നുള്ള പല രസകരമായ വീഡിയയോും നമ്മൾ കണ്ടുകാണും ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നതും വളരെ രസകരമായ വീഡിയയോയാണ്..

വിമാനത്തിൽ കുട്ടിയെ തോളിൽ കിടത്തി ഉറക്കുന്ന വിമാന ജീവനക്കാരനേയു അച്ഛനും അമ്മയും യാത്രക്കാരായെത്തിയ വിമാനം പറത്തുന്ന മകന്റെയും ഒക്കെ വീഡിയോ നമ്മൾ കണ്ടിട്ടുണ്ടയ... എന്നാൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത് വിമാനത്തിൽ വെച്ച് സഹോദരനെ കണ്ട എയർഹോസ്റ്റസിന്റെ പ്രതികരണം ആരുടേയും ഹൃദയം നിറയ്ക്കുന്ന വീഡിയോ...

Flight3333

സഹോദരങ്ങൾക്കിടയിൽ വഴക്ക് ഒക്കെ ഉണ്ടാവുമെങ്കിലും മറ്റാരും തമ്മിൽ ഇല്ലാത്ത ഒരു ബന്ധം ഇവർക്കിടയിൽ തീർച്ചയായും ഉണ്ടാവും, കാരണം നമ്മുടെ ജീവിതക്കിൽ അങ്ങോളം ഉണ്ടാവുന്ന ഏറ്റവും മനോഹരമായ ഒരു ബന്ധമായിരിക്കും. തന്റെ സഹോദരനെ കണ്ടപ്പോൾ ഈ സോഹദരിക്കുണ്ടായ ആനന്ദം കാണുമ്പോൾ തന്നെ ഇവരുടെ സ്‌നേഹം നമുക്ക് മനസ്സിലാക്കാൻ കഴിയും.

ഷെം എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. യുവാവ് ഫ്ലൈറ്റിൽ പ്രവേശിക്കുന്നതും തന്റെ സീറ്റിൽ ഇരിക്കുന്നതും ഹ്രസ്വ ക്ലിപ്പിൽ കാണാം. പിന്നീട്, തന്റെ സഹോദരി എങ്ങനെയാണ് സുരക്ഷാ അറിയിപ്പ് നൽകുന്നതെന്നും ഫ്ലൈറ്റിനിടയിൽ യാത്രക്കാരെ അവരുടെ അഭ്യർത്ഥനകളിൽ സഹായിക്കുന്നത് എങ്ങനെയാണെന്നും കാണിക്കാൻ അദ്ദേഹം ക്യാമറ പാൻ ചെയ്യുന്നു.

ഇതിനിടയിൽ ഇവർ പര്സ്പരം പുഞ്ചിരിക്കുന്നും ഉണ്ട് . അവസാനം, അവൻ തന്റെ സഹോദരിക്കും മറ്റ് ഫ്ലൈറ്റ് അറ്റൻഡന്റുകൾക്കുമൊപ്പം പോസ് ചെയ്യുന്നു. "ഇപ്പോൾ ഫ്ലൈറ്റ് അറ്റൻഡന്റ് നിങ്ങളുടെ സഹോദരിയാണ്," രണ്ട് ഹാർട്ട് ഇമോജികൾക്കൊപ്പം ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏപ്രിൽ 22 നാണ് ഈ വീഡിയോ പങ്കിട്ടത്, ഇതിന് ശേഷം വീഡിയോ പ്ലാറ്റ്‌ഫോമിൽ 17 ദശലക്ഷം കാഴ്ചകളും 10 ദശലക്ഷം ലൈക്കുകളും നേടി.

"ഇന്ന് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ സഹോദരങ്ങളുടെ വീഡിയോ ഇതാണ്! നിങ്ങൾ രണ്ടുപേരോടും ഒരുപാട് സ്നേഹം!!" എന്നാണ് ഒരു ഉപയോക്താവ് കമന്റ് ഇട്ടത്. രണ്ടാമതൊരാൾ കൂട്ടിച്ചേർത്തു, "നിങ്ങൾ അവളോട് ഇപ്പോൾ വെള്ളം തോദിക്കുകയാണ് എങ്കിൽ അവൾക്ക് ഇല്ലെന്ന് പറയാൻ കഴിയില്ല." എന്നാണ് മറ്റൊരാൾ എഴുതിയത്. "നിങ്ങളുടെ ഭാഗ്യവാനാണ് സഹോദരൻ," ഒരു ഉപയോക്താവ് കൂട്ടിച്ചേർത്തു. ഈ രണ്ടുപേരുടേയും കുടുംബത്തിലെ ബന്ധം എത്ര ആഴത്തിലാണ് എന്നാണ് മറ്റൊരാൾ കുറിച്ചത്, എന്തുരസമാണ് എന്നാണ് മറ്റൊരു കമന്റ്..

വീഡിയോ കാണാനയി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+