Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തിൽ കയറാൻ യുവാവിന്റെ സാഹസം; വേർപെടുത്തിയ എയർബ്രിഡ്ജിൽ കയറി, പിടിവിട്ട് താഴേക്ക്

ഹതഭാഗ്യനായ ഒരു മനുഷ്യനെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. തനിക്ക് പോകേണ്ട വിമാനം പറന്നുയരാൻ നിൽക്കുന്നത് കണ്ടപ്പോൾ ഇദ്ദേഹത്തിന് ആകെ പരവേശമായി. എങ്ങനെയെങ്കിലും അതിൽ കയറിപ്പറ്റാനായുള്ള ശ്രമമായി പിന്നെ. സ്പെയിനിലെ മലാഗയിൽ നിന്ന് മൊറോക്കോയിലെ ഫെസിലേക്ക് പോയ റയാൻ എയർ വിമാനത്തിലായിരുന്നു ഇദ്ദേഹത്തിന് പോകേണ്ടിയിരുന്നത്.

എന്നാൽ ഇദ്ദേഹം വിമാനത്താവളത്തിവൽ എത്താൻ കുറച്ച് നേരം വൈകിപ്പോയി. ഇതിന് ശേഷം ഇദ്ദേഹം ചെയ്ത സഹാസിക പ്രവൃത്തിയുടെ വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്. എങ്ങനെയെങ്കിലും വിമാനത്തിൽ കയറാൻ വേണ്ടി ഇയാൾ എയർബ്രിഡ്ജിൽ ചാടിക്കയറുകയായിരുന്നു.

flight

എന്നാൽ അപ്പോഴേക്കും വിമാനത്തിൽ നിന്ന് എയർബ്രിഡ്ജ് വേർപെടുത്തിയിരുന്നു. പിടിവിട്ട് ഇയാൾ താഴെ വീഴുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരാണ് വിചിത്രമായ സംഭവം ചിത്രീകരിച്ചത്. ഒരു ഗോവണി കൊണ്ടുവരാൻ ചില ഗ്രൗണ്ട് സ്റ്റാഫുകളോട് ഇദ്ദേഹം പറയുന്നുണ്ടെങ്കിലും പിന്നീട് 'ഏണി വേണ്ട, ഞാൻ ഇറങ്ങുന്നു' എന്ന് പറയുന്നതും കേൾക്കാം. ഒടുവിൽ പ്ലാറ്റ്‌ഫോമിലെ പിടി നഷ്ടപ്പെട്ട് അയാൾ നിലത്തുവീണു. പക്ഷേ, ഗ്രൗണ്ട് ക്രൂവിന്റെ സഹായവുമില്ലാതെ തന്നെ അയാൾ എഴുന്നേറ്റ് പുറത്തിറങ്ങി.

അതേസമയം എയർ സേഫ്റ്റി നിയമങ്ങൾ ലംഘിച്ചതിന് സ്പെയിനിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയായ എഇഎസ്എ പിഴ ചുമത്തിയിട്ടുണ്ട്. ഇയാൾ ആരാണെന്ന് അന്വേഷിക്കുകയാണ്. ഇതുപോലെ 2018-ൽ, ഇന്തോനേഷ്യയിലെ എൻഗുറാ റായ് ഇന്റർനാഷണൽ എയർപോർട്ടിലെ സുരക്ഷസ ഉദ്യോ​ഗസ്ഥരെ മറികടന്ന് ടേക്ക്ഓഫ് ചെയ്ത വിമാനത്തിൽ കയറാൻ ഒരു സ്ത്രീ ഓടുന്ന വീഡിയോ സോഷ്യൽമീഡിയിൽ വൈറൽ ആയിരുന്നു. മറ്റൊരു വിമാനത്തിലെ യാത്രക്കാരനാണ് സംഭവം ക്യാമറയിൽ പകർത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+