Get Updates
Get notified of breaking news, exclusive insights, and must-see stories!

അരമണിക്കൂർ നിർത്താതെ കരണത്തടി വാങ്ങിച്ചു; കയ്യിൽ കിട്ടിയത് 4 ലക്ഷം! വീഡിയോ കണ്ട് ഞെട്ടൽ

യുവാവിന്റെ മുഖം അടികൊണ്ട് വീർത്ത് ചോരയൊലിക്കുകയാണ്. അരമണിക്കൂർ ആണ് ഇദ്ദേഹം അടി കൊണ്ടിരിക്കുന്നത്

slap

അടി വാങ്ങിച്ച് ആരെങ്കിലും ചാമ്പ്യന്മാരാകുമോ? വേറെ പണിയൊന്നുമില്ലേ എന്നാണ് നിങ്ങളുടെ സംശയമെങ്കിൽ ഒരു സംഭവം പറയാം..30 മിനുട്ട് തുടർച്ചയായി കരണത്ത് അടി വങ്ങിയാണ് ഈ യുവാവ് സ്ലാപ്പ് ഫൈറ്റിങിൽ ചാമ്പന്യായത്. മുഖം വീർത്ത് ചോരയൊലിച്ചിട്ടും ഇദ്ദേഹം അടി വാങ്ങുന്നത് തുടർന്നു.

സ്ലാപ്പ് ഫൈറ്റിംഗ് വിവാദനായിക്കൊണ്ടിരിക്കുന്ന ഒരു കായിക വിനോദമാണ് പരസ്പരം കവിളത്തിടിക്കുന്നതാണ് സ്ലാപ്പ് ഫൈറ്റിൽ. ഈ മത്സരത്തിലെ ഒരു വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറൽ ആവുന്നത്. എതിരാളിയുടെ കയ്യിൽ നിന്ന് പത്ത് റൗണ്ടാണ് യുവാവ് അടിവാങ്ങിയത്.

കവിളൊക്കെ ചോരനിറഞ്ഞ് വളരെ ഭീകരമായ കാഴ്ചയാണ്. എന്നിരുന്നാലും, എല്ലാം പറഞ്ഞു തീർത്തതിന് ശേഷം, ലാസ് വെഗാസ് റൊമാനിയ സംഘടിപ്പിച്ച ഇവന്റിൽ സ്ലാപ്പ് ഫൈറ്റിംഗ് ചാമ്പ്യനായി അദ്ദേഹം കിരീടം ചൂടി, കൂടാതെ 5,000 യൂറോ (4.44 ലക്ഷം രൂപ) സമ്മാനം നേടി.

എന്നാൽ ഈ മത്സരത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നുവരുന്നത്, ഒരാളുടെ ജീവൻ വെച്ചാണ് ഇത്തരം മത്സരങ്ങൾ.ഒരിക്കലും ഇത്തരം മത്സരം നടത്താൻ അനുവദിക്കരുതെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. എന്തിനാണ് ഇത്തരം മത്സരമെന്നും ചിലർ ചോദിക്കുന്നത്.

മത്സരത്തിന്റെ വീഡിയോ ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.

നിങ്ങൾക്ക് നിങ്ങളെ തന്നെ പ്രതിരോധിക്കാൻ കഴിയുന്നില്ലെങ്കിൽ അത് എന്തുതരം കായികമാണ് എന്നാണ് ഒരു കമന്റ്. ഇങ്ങനെ അടിെകാണ്ടല്ല ചാമ്പ്യനാവേണ്ടത് എന്നാണ് മറ്റൊരാൾ പറഞ്ഞത്.

എന്നാൽ ചിലർ വിജയിയെ അഭിനന്ദിച്ചും രം​ഗത്തെത്തി. രണ്ട് തവണ യുഎഫ്‌സി ചാമ്പ്യനായ കോനോർ മക്‌ഗ്രെഗോർ കോറിനിന്റെ പരിക്കുകൾ കാണിക്കുന്ന ഒരു പോസ്റ്റിന് മറുപടി നൽകി: "തികച്ചും ഗംഭീരമായ സാങ്കേതികത പുതിയ ഹെവി വെയ്റ്റ് ചാമ്പ്യനെ അഭിനന്ദിക്കുന്നു" എന്ന് വീഡിയോയിൽ കൗതം അറിയിച്ചെഴുതി.

വിമർശിച്ചും അഭിനന്ദിച്ചും ഒരുപാട് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്ലാപ്പ് ഫൈറ്റിം​ഗില്‌ പങ്കെടുത്ത രണ്ട് വ്യക്തിക്കും കാര്യമായ പരിക്കുകൾ തന്നെ സംഭവിച്ചിട്ടുണ്ട്. വീഡിയോയിൽ അത് വ്യക്തവും ആണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+