കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിന്റോസീറ്റിന് വേണ്ടി രണ്ട് കുടുംബങ്ങള്‍ തമ്മില്‍ വിമാനത്തില്‍ അടി; സ്ത്രീകളുടെ വസ്ത്രം കീറി

ഒരു അമ്മ മറ്റൊരു യാത്രക്കാരനോട് തന്റെ കുട്ടിക്ക് വേണ്ടി സീറ്റ് മാറിയിരിക്കാമോ എന്ന് ചോദിച്ചതോടെയാണ് സംഭവം തുടങ്ങുന്നത്.

Google Oneindia Malayalam News
window

വിമാനത്തിൽ അടുത്തിടെ തല്ലും ബഹളവും വഴക്കുമൊക്കെ കൂടുതലാണ്. നിരവധി വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. ഇപ്പോൾ വിമാനത്തിൽ നടന്ന തല്ല് മൂലം രണ്ട് മണിക്കൂറാണ് വിമാനം വൈകിയത്. സ്ത്രീകൾ തമ്മിലായിരുന്നു തല്ല്. ബ്രസീലിലെ GOL എയർലൈൻസ് വിമാനത്തിൽ 15 ഓളം യാത്രക്കാർ തമ്മിലായിരുന്നു തല്ല്..

61 വയസ്സിന്റെ വ്യത്യാസം; 85 കാരനെ വിവാഹം ചെയ്ത് 24കാരി; ഒരേയൊരു ആഗ്രഹം ​ഗർഭിണി ആവണം61 വയസ്സിന്റെ വ്യത്യാസം; 85 കാരനെ വിവാഹം ചെയ്ത് 24കാരി; ഒരേയൊരു ആഗ്രഹം ​ഗർഭിണി ആവണം

സാൽവഡോറിനും ബ്രസീലിനും സാവോ പോളോയ്ക്കും ഇടയിൽ - G31659 ഫ്ലൈറ്റ് പുറപ്പെടുന്നതിന് തൊട്ടു മുമ്പ് രണ്ട് കുടുംബങ്ങൾ തമ്മിൽ വ്യാഴാഴ്ച വഴക്കുണ്ടായതായി ബ്രസീലിയൻ വാർത്താ ഏജൻസിയായ അവഞ്ചുറാസ് നാ ഹിസ്റ്റോറിയ റിപ്പോർട്ട് ചെയ്യുന്നു - ഒരു അമ്മ മറ്റൊരു യാത്രക്കാരനോട് തന്റെ വൈകല്യമുള്ള കുട്ടിക്ക് വേണ്ടി സീറ്റ് മാറിയിരിക്കാമോ എന്ന് ചോദിച്ചതോടെയാണ് സംഭവം തുടങ്ങുന്നത്. സീറ്റ് മാറിയിരിക്കാൻ തയ്യാറായില്ല. ഇതോടെ ദേഷ്യം വന്ന സ്ത്രീ യാത്രക്കാരനെയും കുടുംബത്തേയും ആക്രമിക്കാൻ തുടങ്ങി.

അടി നിർത്താതായതോടെ വിമനത്തിലെ ജീവനക്കാരും ക്യാപ്റ്റനും എത്തി. കുടുംബാം​ഗങ്ങൾ തമ്മിൽ നിരത്തി അടിയായിരുന്നു.

സ്ത്രീകൾ തമ്മിൽ തല്ലുകയും ഒച്ചയുണ്ടാക്കുകയും പരസ്പരം ശപിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. തല്ലിനിടയിൽ ഒരു സ്ത്രീയുടെ വസ്ത്രം കീറിപ്പോവുകയും അവർ ശരീരം മറയ്ക്കാൻ ശ്രമിക്കുന്നതും കാണാം.ബഹളത്തിന് ഒടുവിൽ തല്ല് ഉണ്ടാക്കിയവർ വിമാനത്തിൽ നിന്നിറങ്ങിപ്പോയി. ഇവരുടെ വഴക്ക് കാരണം രണ്ട് മണിക്കൂർ‌ വിമാനം വൈകി.

സാവോ പോളോയിലെ സാൽവഡോറിനും (എസ്‌എസ്‌എ) കോംഗോൺഹാസിനും (സിജിഎച്ച്) ഇടയിൽ ഈ വ്യാഴാഴ്ച (02/02) ജി 3 1659 വിമാനം പറന്നുയരുന്നതിന് മുമ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലെ രംഗം നടന്നതെന്ന് ഗോൾ അറിയിക്കുന്നു," കാരിയർ പറഞ്ഞു.
"അക്രമം നടന്ന സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും ഇറക്കി, അവരുടെ യാത്ര തുടർന്നില്ല. ഏതെങ്കിലും അക്രമ പ്രവർത്തനങ്ങളിൽ കമ്പനി ഖേദം പ്രകടിപ്പിക്കുകയും ക്രൂ ടീം എടുത്ത നടപടികൾ സുരക്ഷിതത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ്, ഗോളിന്റെ നമ്പർ 1 മൂല്യം എന്ന് ഉറപ്പിക്കുകയും ചെയ്യുന്നു, കമ്പനി പറഞ്ഞു.

2021-ൽ ഇതുപോലൊരു സംഭവം നടന്നിരുന്നു. ഒരു അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റിൽ ചാരിക്കിടക്കുന്ന സീറ്റിനെച്ചൊല്ലി തർക്കിച്ച രണ്ടുപേർ പരസ്പരം ഇടിക്കുകയായിരുന്നു. ന്യൂ ഓർലിയാൻസിൽ നിന്നുള്ള വിമാനം ടെക്സാസിൽ ലാൻഡ് ചെയ്തപ്പോൾ അവരെ പിന്നീട് തടഞ്ഞുവെച്ചു

English summary
A video of two families fighting over a window seat on a plane has gone viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X