സൂര്യനില്‍ നിന്ന് ഒരുഭാഗം വേര്‍പെട്ടു, ചുറ്റും ടൊര്‍ണാഡോയെ പോലെ ചുഴി, എന്തും സംഭവിക്കാം!!
നാസയുടെ ജെയിംസ് വെബ് ടെലസ്കോപ്പിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഡോ തമിത സകോവ് ആണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

വാഷിംഗ്ടണ്‍: സൂര്യനിലെ അപ്രതീക്ഷിത പ്രതിഭാസത്തില്‍ അമ്പരന്ന് ശാസ്ത്രജ്ഞര്‍. ഭൂമിയിലേക്ക് കൊടുങ്കാറ്റിന് സമാനമായ തീജ്വാലകള്‍ വരുമോ എന്ന ഭയത്തിലാണ് ശാസ്ത്രജ്ഞര്‍. സൂര്യനില്‍ ഇതുവരെ കാണാത്തൊരു പ്രതിഭാസമാണ് ഇപ്പോള്‍ പ്രകടമായിരിക്കുന്നത്. സൂര്യനിലെ ഉത്തര ധ്രുവത്തിലാണ് ഈ അമ്പരപ്പിക്കുന്ന പ്രതിഭാസം ഉണ്ടായിരിക്കുന്നത്.
എന്താണ് ഇങ്ങനെ സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ പോലും ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടില്ല. സൂര്യന്റെ വലിയൊരു ഭാഗം അതിന്റെ പ്രതലത്തില്‍ നിന്ന് വേര്‍പ്പെട്ടിരിക്കുകയാണ്. അത് മാത്രമല്ല ടൊര്‍ണാഡോയെ പോലെ വലിയൊരു ചുഴിയായി അത് രൂപം പ്രാപിച്ചിരിക്കുകയാണ്. ഉത്തര ധ്രുവത്തില്‍ നിന്ന് ഇത് മറ്റെവിടേക്കെങ്കിലും എത്തുമോ എന്നാണ് ഭയം.
ശാസ്ത്രജ്ഞര്‍ ഇത് എങ്ങനെ സംഭവിച്ചു എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ശാസ്ത്ര ലോകത്തെ ഇത് മൊത്തത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് നാസയുടെ ജെയിംസ് വെബ് ടെലസ്കോപ്പിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.

ഡോ തമിത സകോവ് ആണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സൂര്യന് തുടര്‍ച്ചയായ സൗരജ്വാലകളെ പുറന്തള്ളി കൊണ്ടിരിക്കുകയാണ്. ഇത് ഭൂമിയിലെ റേഡിയോ ഉപഗ്രഹ സിഗ്നലുകളെ തന്നെ ഇല്ലാതാക്കും. അതുകൊണ്ട് എന്താവും ഇത്തവണ സംഭവിക്കുകയെന്ന് കൃത്യമായി പറയാനാവില്ല. പോളാര്‍ വോര്ടക്സ് എന്നാണ് ഇതിനെ വിളിക്കുന്നത്.
ഇതിനും മുമ്പും സൂര്യനില്‍ ഇത്തരം പൊട്ടിത്തെറികളും, അപൂര്‍വ പ്രതിഭാസങ്ങളും പ്രകടമായിരുന്നു. ഇപ്പോള്‍ കണ്ട കാര്യം ഇതിന് മുമ്പൊന്നും കണ്ടിട്ടില്ലാത്ത വിധത്തില്‍ ഉള്ളതാണെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.
ഈ ടൊര്‍ണാഡോ പോലുള്ള ചുഴി ഉത്തര ധ്രുവത്തെ മുഴുവന്‍ താണ്ടി വരാന്‍ എട്ട് മണിക്കൂര്‍ എടുക്കും. 60 ഡിഗ്രി ലാറ്റിറ്റിയൂഡിലാണ് ഇതിന്റെ സഞ്ചാരം. സെക്കന്‍ഡില്‍ ഈ കാറ്റിന്റെ വേഗത 96 കിലോമീറ്ററാണ്.
ഒരു സെക്കന്‍ഡില്‍ 60 മൈലുകളാണ് താണ്ടുകയെന്ന് ഡോ സകോവ് പറഞ്ഞു. ഇത്തരത്തിലുള്ള അത്യുഗ്ര ശേഷിയുള്ള കാറ്റുകള്‍ ഭൂമിയിലെത്തിയാല്‍ അത് വലിയ തകര്‍ച്ച നമുക്കുണ്ടാവും. ഇന്റര്‍നെറ്റ് അടക്കമുള്ള സംവിധാനങ്ങളോളം പുനസ്ഥാപിക്കാന്‍ മാസങ്ങള്‍ എടുക്കും.
താന്‍ ഇത്തരത്തിലുള്ള സൗരജ്വാലകള്‍ കൊണ്ടുള്ള ഒരു ചുഴി സൂര്യനില്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് സോളാര്‍ ഫിസിസിസ്റ്റായ സ്കോട്ട് മക്കിന്റോഷ് പറയുന്നു. ദശാബ്ദങ്ങളായി സൂര്യനെ അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിഭാസം സൂര്യനില്‍ രൂപപ്പെട്ടത് കണ്ടിട്ടില്ല.
അതും സൂര്യന്റെ പ്രതലത്തില്‍ നിന്നും ഒരു ഭാഗം വേര്‍പ്പെടുന്നത് അത്യപൂര്‍വമാണ്. അത് സൂര്യന്റെ അന്തരീക്ഷത്തിലേക്ക് അലിഞ്ഞു ചേരുന്നത് അത്ഭുത കാഴ്ച്ചയാണെന്നും സ്കോട്ട് പറയുന്നു. ഈ പ്രതിഭാസത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍, അതേ കുറിച്ച് പഠിക്കുകയാണ് ഇപ്പോള്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍. എന്നാല്‍ സൂര്യന് സര്‍പ്രൈസുകള്‍ നിറച്ചിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications