ഒരേ നമ്പർ ഒരു വർഷക്കാലം എടുത്തു, രക്ഷയില്ല; ചെറിയൊരു മാറ്റം വരുത്തി, കോടീശ്വരിയായി!!
ലോട്ടറിയിലൂടെ എപ്പോഴാണ് ഭാഗ്യം തേടിവരിക എന്ന് പറയാൻ സാധിക്കില്ല. വർഷങ്ങളോളം ലോട്ടറി എടുത്തിട്ടും ഇതുവരെ ഒരു സമ്മാനവും അടിക്കാത്തവരുണ്ട്. എന്നിട്ടും അവർ വീണ്ടും ലോട്ടറി എടുക്കുന്നത് എന്നെങ്കിലും അടിക്കുമെന്ന പ്രതീക്ഷയിലാണ്. ഇനി പറയാൻ പോകുന്നതും വർഷങ്ങളായി ലോട്ടറി എടുക്കുന്ന ഒരു സ്ത്രീയെക്കുറിച്ചാണ്.
എപ്പോഴും ഒരേ നമ്പർ വെച്ചായിരുന്നു ഈ സ്ത്രീ ലോട്ടറി കളിച്ചിരുന്നത്. അങ്ങനെ ഒരേ നമ്പർ വെച്ച് 10 വർഷത്തോളം ലോട്ടറി എടുത്ത ഒരാൾക്ക് അടുത്തിടെ കോടികൾ സ്വന്തമായിരുന്നു. തനിക്കും എന്നെങ്കിലും അങ്ങനെ സമ്മാനം ലഭിക്കുമെന്നാണ് ഈ സ്ത്രീ കരുതിയത്. പക്ഷേ ഒരു വർഷം ആയിട്ടും അടിക്കാതായപ്പോൾ തന്ത്രം ഒന്ന് മാറ്റിപ്പിടിക്കാൻ അവർ തീരുമാനിച്ചു.

ആ തീരുമാനമാണ് ഈ സ്ത്രീയുടെ ജീവിതത്തിലേക്ക് ആ ഭാഗ്യം വരാൻ കാരണമായത്. പുതിയ വഴി പരീക്ഷ സ്ത്രീക്ക് നാല് കോടി സമ്മാനമടിക്കുകയും ചെയ്തു. എന്താണ് സംഭവം എന്ന് വിശദമായി അറിയാം. ഈ ഭാഗ്യശാലി തന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല,
വാഷിംഗ്ടൺ ഡിസിയിൽ നിന്ന് ഏകദേശം 10 മൈൽ കിഴക്കുള്ള ഫോറസ്റ്റ്വില്ലിൽ നിന്നുള്ള സ്ത്രീയാണ് മേരിലാന്റ് ലോട്ടറിയുടെ പിക്ക് അപ്പ് അപ്പ് 5 ലോട്ടറിയിലൂടെയാണ് സമ്മാനം കരസ്ഥമാക്കിയത്.
ഈ സമ്മാനം നേടാൻ കാരണം താൻ വായിച്ച ഒരു അനുഭവമാണെന്നാണ് സ്ത്രീ പറയുന്നത്. പിക്ക് 5 ലോട്ടറിയിലൂടെ തന്നെ വൻ തുക സമ്മാനമടിച്ച ഒരു ലോട്ടറി ജേതാവ് താൻ എടുക്കുന്ന നമ്പറുകളെക്കുറിച്ച് പറഞ്ഞിരുന്നു. അതേ രീതിയിൽ തന്നെയാണ് ഈ സ്ത്രീയും ലോട്ടറി എടുത്തത്.
ജൂൺ 5 നും ജൂൺ 21 നും ഇടയിൽ, നാല് ഗെയിമുകളിൽ എടുത്ത ആദ്യത്തെ പിക്ക് 5 ആറാണെന്ന് മനസ്സിലാക്കിയ സ്ത്രീ , ആ രീതിയിൽ എടുക്കുകയായിരുന്നു. സാധാരണയായി, അവൾ 56389 എന്ന നമ്പറുകൾ കളിക്കും, എന്നാൽ ഇത്തവണ, അവർ ക്രമത്തിൽ ആദ്യത്തെ രണ്ട് അക്കങ്ങൾ മാറ്റി. കഴിഞ്ഞ ആഴ്ച മുതൽ ആണ് ആ നമ്പർ കളിക്കാൻ തുടങ്ങിയതെന്നാണ് സ്ത്രീ പറഞ്ഞത്.
ഭാഗ്യമുള്ള ലോട്ടറി കളിക്കാരി എന്നാണ് ഇവർ തന്നെ തന്നെ വിളിക്കുന്നത്. ഇപ്പോഴും ഇത്രയും വലിയ സമ്മാനമടിച്ചെന്ന് വിശ്വസിക്കാൻ ഈ സ്ത്രീക്ക കഴിഞ്ഞിട്ടില്ല, ഫോണിൽ ഫലം നോക്കയപ്പോഴാണ് ഇത് കണ്ടതെന്നാണ്
സ്ത്രീ പറഞ്ഞത്.












Click it and Unblock the Notifications