സിനഡിലെ ഉയര്‍ന്ന പദവിയിലേക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു വനിത, വീണ്ടും കയ്യടി നേടി പോപ്പ് ഫ്രാൻസിസ്
വത്തിക്കാന്‍ സിറ്റി: സിനഡിലെ ഉയര്‍ന്ന പദവിയിലേക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയെ നിയമിച്ച് പോപ്പ് ഫ്രാന്‍സിസ്. ഫ്രഞ്ച് സ്വദേശിനിയായ നതാലി ബെക്വാര്‍ട്ടിനെ ആണ് ബിഷപ്പുമാരുടെ സിനഡിലെ അണ്ടര്‍ സെക്രട്ടറി സ്ഥാനത്തേക്ക് പോപ്പ് ഫ്രാന്‍സിസ് നിയോഗിച്ചിരിക്കുന്നത്.
ബിഷപ്പുമാരുടെ സിനഡിനെ നിലവില്‍ നയിക്കുന്നത് കര്‍ദിനാള്‍ മാരിയോ ഗ്രഞ്ചാണ്. 1965ല്‍ പോപ് പോള്‍ ആറാമന്‍ ആണ് ബിഷപ്പുമാരുടെ സിനഡ് സ്ഥാപിച്ചത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ പിതാക്കന്മാരുടെ ആഗ്രഹ പ്രകാരമാണ് സിനഡ് സ്ഥാപിക്കപ്പെട്ടത്.

2019 മുതല്‍ സിനഡിനെ കണ്‍സല്‍ട്ടന്റായി ജോലി ചെയ്യുകയാണ് നതാലി ബെക്വാര്‍ട്ട്. സിനഡിലേക്ക് നിയമിച്ച രണ്ട് പുതിയ അണ്ടര്‍ സെക്രട്ടറിമാരില്‍ ഒരാളാണ് നതാലി ബെക്വാര്‍ട്ട്. 52കാരിയാണ് നതാലി ബെക്വാര്‍ട്ട്. സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ കൂടുതല്‍ സ്ത്രീ പങ്കാളിത്തം വേണം എന്നുളള നിയത്തിന്റെ ഭാഗമായാണ് ഈ നിയമനം എന്ന് സിനഡ് സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മരിയോ ഗ്രെച് വ്യക്തമാക്കി.
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ
മുന്‍ സിനഡിന്റെ കാലത്ത് വിദഗ്ധരായും കാണികളായും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സിസ്റ്റര്‍ നതാലിയയെ സിനഡിലെ സുപ്രധാന പദവിയിലേക്ക് നിയോഗിക്കുകയും അവര്‍ക്ക് വോട്ട് ചെയ്യാനുളള അവസരം ലഭിക്കുകയും ചെയ്യുന്നതോടെ ഒരു വാതില്‍ തുറക്കപ്പെട്ടിരിക്കുകയാണ് എന്നും കര്‍ദിനാള്‍ മരിയോ ഗ്രെച് പറഞ്ഞു. ബിഷപ്പുമാരും കര്‍ദിനാള്‍മാരും അടങ്ങുന്നതാണ് സിനഡ്. സിനഡ് അടുത്ത യോഗം ചേരുന്ന 2022ലാണ്. 2019ല്‍ ആമസോണില്‍ ചേര്‍ന്ന സിനഡിലേക്ക് 35 വനിതാ ഓഡിറ്റര്‍മാര്‍ക്ക് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് വോട്ടവകാശം ഇല്ലായിരുന്നു. സിനഡിനെ നവീകരിക്കാനും സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനും ഉളള താല്‍പര്യം പോപ്പ് ഫ്രാന്‍സിസ് നേരത്തെ തന്നെ അറിയിച്ചിരുന്നു.












Click it and Unblock the Notifications