വാങ്ങാൻ പോയത് ഒരു വീട്; ഒരക്ഷരത്തെറ്റിൽ യുവതിയുടെ പേരിലായത് 85 വീടുകൾ; പിന്നീട് സംഭവിച്ചത്
സ്വന്തമായൊരു വീട് വേണമെന്ന് സ്വപ്നം കാണാത്ത ആരെങ്കിലും ഉണ്ടാവോ..സാധ്യത വളരെ കുറവാണ്. പലരുടേയും ജീവിതാഭിലാഷങ്ങളിൽ ഒന്നാണ് കേറിക്കിടക്കാനൊരു വീട്. ആ ഒരു ആഗ്രഹം മാത്രമേ അമേരക്കയിൽ താമസിക്കുന്ന ഈ യുവതിക്കും ഉണ്ടായിരുന്നുള്ളൂ. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. ആഗ്രഹിച്ചത് ഒന്നാണെങ്കിലും കിട്ടിയത് 85 വീടുകളായിരുന്നു. ഞെട്ടേണ്ട. സംഭവം സത്യമാണ്.
അറിയാതെ പറ്റിയ ഒരു അക്ഷരത്തെറ്റിലാണ് സംഭവം തുടങ്ങുന്നത്. ഈ അക്ഷരത്തെറ്റ് കാരണം യുവതി വാങ്ങിക്കൂട്ടിയത് 85 വീടുകൾ ആണ്.
അമേരിക്കയിലെ നെവാഡയിൽ താമസിക്കുന്ന യുവതിയ്ക്കാണ് രേഖകളിലെ ചെറിയ അക്ഷരപ്പിശക് മൂലം വലിയ അബദ്ധം പറ്റിയത്. 5,94,481 ഡോളർ മുടക്കി ഒരു വീട് വാങ്ങിയ യുവതി ഈ പിഴവ് മൂലം ഏതാണ്ട് 50 മില്ല്യൺ ഡോളറിനുള്ള വസ്തുക്കളാണ് സ്വന്തം പേരിലാക്കിയത്.

'നിങ്ങളുടെ വസ്ത്രധാരണം കൊണ്ട് നിങ്ങളുടെ ആറ്റിട്യൂഡ് മാറില്ല';ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം വൈറല്‍
നെവാഡയിലെ സ്പാർക്സ് എന്ന പട്ടണത്തിൽ ഒരു വീട് വാങ്ങാൻ ആയിരുന്നു യുവതിയുടെ ശ്രമം. വാഷോ കൗണ്ടിയിലാണ് ഇതിനു വേണ്ട രേഖകൾ തയ്യാറാക്കിയത്. രേഖകളൊക്കെ തയ്യാറാക്കിക്കഴിഞ്ഞപ്പോഴാണ് താൻ അധികമായി 84 വീടുകളുടെ ഉടമ കൂടി ആയതായി യുവതി മനസ്സിലാക്കിയത്..
രേഖകൾ തയ്യാറാക്കിയ ഉദ്യോഗസ്ഥർക്ക് പറ്റിയ അബദ്ധമാണ് ഇതെന്നാണ് നിഗമനം. അബദ്ധത്തിൽ വിൽക്കപ്പെട്ട വീടുകളും മറ്റും രേഖകളിലെ തെറ്റ് തിരുത്തിയതിനു ശേഷം അതാത് ഉടമകൾക്ക് തന്നെ ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.












Click it and Unblock the Notifications