Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയുടെ കണ്ണുവെട്ടിച്ച് മറ്റൊരു യുവതിക്കൊപ്പം ഡിന്നർ; തല്ലിപ്പരുവമാക്കി കാമുകി; വീഡിയോ വൈറൽ

Viral 331

PC: Instagram

പ്രണയിക്കുന്നത് രസമുള്ള കാര്യമാണ്..എന്നാൽ പ്രണയത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എപ്പോഴാണ് നല്ല പണി കിട്ടുക എന്ന് പറയാൻ സാധിക്കില്ല അങ്ങനെ ഒരു കാമുകന് നല്ല പണി കൊടുത്തിരിക്കുകയാണ് കാമുകി. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആണ്. ഇനി എന്താണ് സംഭവിച്ചതെന്ന് നോക്കാം.

തന്റെ കാമുകിയെ വഞ്ചിച്ച് മറ്റൊരു പെൺകുട്ടിയുമായി ഭക്ഷണത്തിന് പോയതായിരുന്നു കാമുകൻ. ഇരുവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോവാണ് ഇയാൾ പങ്കാളിയുടെ കൈയിൽ കുടുങ്ങിയത്. ഇതോടെ ഇയാളുടെ ഏറ്റവും മോശം സമയം ആയെന്നു തന്നെ പറയാം. സംഭവത്തിന്റെ മുഴുവൻ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയാണ്.റോഡരികിലെ ഭക്ഷണശാലയിൽ അത്താഴം കഴിക്കുന്നതിനിടയിൽ യുവാവ് ഒരു പെൺകുട്ടിയുമായി അടുത്തിടപഴകുന്നത് വൈറലായ വീഡിയോയിൽ കാണാം.

പെട്ടെന്ന്, അതിവേഗത്തിൽ വന്ന ഒരു എസ്‌യുവി കടയിൽ നിർത്തി, ഒരു പെൺകുട്ടിയും ഒരു പുരുഷനും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി.അത്താഴം കഴിച്ചുകൊണ്ടിരുന്ന ആൾക്ക് എന്തെങ്കിലും മനസ്സിലാകും മുമ്പേ, പങ്കാളി അവനു നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. പെൺകുട്ടി കസേര വലിച്ചെറിഞ്ഞ് പുരുഷന്റെ മേൽ സോസ് ഒഴിക്കുകയും മേശപ്പുറത്ത് വിളമ്പിയ ഭക്ഷണം ഒഴിക്കുകയും ചെയ്തു. എന്നാൽ,ദേഷ്യത്തിൽ എന്തൊക്കയോ കാട്ടിക്കൂട്ടിയ പെൺകുട്ടിയെ അവളോടൊപ്പം വന്ന ആൾ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്നതും കാണാം.

വീഡിയോ ഇതുവരെ 2.2 ലക്ഷം വ്യൂസും 10000 ലൈക്കുകളും നേടി. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നത്.

യുവാവിന്റെ പ്രവൃത്തിയെ വിമർശിച്ചുകൊണ്ടാണ് കൂടുതൽ പേരും അഭിപ്രായം പ്രകടിപ്പിച്ചത്. പ്രണയത്തിൽ ആത്മാർത്ഥമായി നിൽക്കാൻ സാധിക്കുന്നില്ലെങ്കിൽ അത് നിർത്തുകയാണ് വേണ്ടത് എന്നാണ് ഒരു കമന്റ്. അയാളുമായുള്ള ബന്ധം അനസാനിപ്പിക്കണം എന്നും കമന്റുണ്ട്..

Skin care: ചർമ്മകാന്തിക്ക് വാഴപ്പഴം മതി! ​ഗുണങ്ങൾ അറിഞ്ഞാൽ തേടിപ്പിടിച്ച് ഉപയോ​ഗിക്കും..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+