ആദ്യം വേണ്ടെന്നുവെച്ചു, അവസാന നിമിഷം തീരുമാനം മാറി, യുവതിക്ക് അടിച്ചത് ബംബർ
നിങ്ങൾ ഭാഗ്യത്തിൽ വിശ്വസിക്കുന്ന ആളുകളാണോ, ഇനി നിങ്ങൾ ഭാഗ്യത്തിൽ വിശ്വസിക്കാത്ത ആളാണെങ്കിൽ പോലും ഇനി പറയാൻ പോകുന്ന സംഭവം കേട്ടാൽ നിങ്ങൾ എന്തായാലും ഭാഗ്യത്തിൽ വിശ്വസിക്കും. ഭാഗ്യം ലോട്ടറി തമ്മിലുള്ള ബന്ധം പറയേണ്ടല്ലോ... ലോട്ടറി എന്ന് പറയുന്നത് തന്നെ ഭാഗ്യത്തിന്റെ ഒരു കളിയാണ്..
വർഷങ്ങളായി നിങ്ങൾ ലോട്ടറി എടുക്കുന്ന ആളാണ് എങ്കിലും നിങ്ങൾക്ക് സമ്മാനം അടിക്കണം എന്നില്ല.. നിങ്ങൾ ആദ്യമായി ലോട്ടറി എടുക്കുന്ന ആളാണെങ്കിൽ ചിലപ്പോൽ വമ്പൻ തുക സമ്മാനം അടിച്ചെന്നു വരാം... കാരണം ഇതൊരു ഭാഗ്യത്തിന്റെ കളിയാണ്...

അങ്ങനെ ഭാഗ്യം തേടിയെത്തിയ ഒരു ഭാഗ്യവതിയെക്കുറിച്ചാണ് പറയാൻ പോകുന്നത്. ആ സംഭവം വിശദമായി അറിഞ്ഞാലോ? സൗത്ത് കരോലിനയിലെ ഒരു സ്ത്രീയെ തേടിയാണ് ഈ ഭാഗ്യം വന്നെത്തിയത്. അങ്ങനെ ലോട്ടറി എടുക്കുന്ന ആളൊന്നും അല്ല, താൻ വേണ്ടെന്ന് വെച്ച ടിക്കറ്റ് അവസാന നിമിഷമാണ് ഇവർക്ക് വാങ്ങാൻ തോന്നിയത്. എന്നാൽ ആ തീരുമാനം ഇവരുടെ ഭാഗ്യത്തിലേക്കുള്ള പടിയായിരുന്നു 300000 ഡോളാരാണ് ഇവർക്ക് സമ്മാനമായി അടിച്ചത്.
ലെക്‌സിംഗ്ടണിലെ ബോബ്സ് ഫുഡ് ആൻഡ് ഫ്യൂവലിൽ കിംഗ്സ് റാൻസം സ്‌ക്രാച്ച്-ഓഫ് ടിക്കറ്റ് താൻ കണ്ടതായി മിഡ്‌ലാൻഡ്സ് വനിത സൗത്ത് കരോലിന എജ്യുക്കേഷൻ ലോട്ടറി അധികൃതരോട് പറഞ്ഞു, എന്നാല് താൻ ആ ടിക്കറ്റ് വാങ്ങിക്കാൻ തീരുമാനിച്ചിരുന്നില്ലെന്നാണ് ഇവർ പറഞ്ഞ്.
ഞാൻ ടിക്കറ്റ് വാങ്ങാൻ പോകുന്നില്ല," എന്നാണ് കരുതിയത് . പക്ഷേ അവസാനനിമിഷം മനസ്സ് മാറ്റിയെന്നും 300,000 ഡോളർ സമ്മാനം നേടിയെന്നും യുവതി പറഞ്ഞു. ഞാൻ വളരെ ആശ്ചര്യപ്പെട്ടു," അവൾ ലോട്ടറി അടിച്ച സംഭവത്തെ ഓർത്തു. തന്റെ സമ്മാനത്തുക കൊണ്ട് വീട് നവീകരിക്കാൻ പദ്ധതി ഉണ്ടെന്നാണ് ഇവർ പറഞ്ഞത്.
അതുപോലെ നേരത്തെ സ്വന്തമായി വീട് ഇല്ലാതിരുന്ന യുവതിക്ക് 40 കോടി സമ്മാനമടിച്ചിരുന്നു. കണ്ണടച്ചുകൊണ്ടായിരുന്നു താൻ ലോട്ടറി എടുത്തതെന്ന് യുവതി പറഞ്ഞിരുന്നു. സമ്മാനമായി അടിച്ച തുക കൊണ്ട് വീട് വാങ്ങാനാണ് യുവതിയുടെ തീരുമാനം.
അതേസമയം മരണപ്പെട്ട ഭർത്താവ് എടുത്ത ലോട്ടറിയിൽ സ്ത്രീക്ക് ലക്ഷങ്ങളാണ് സമ്മാനം അടിച്ചത്, ഏറെ കാലമായി അദ്ദേഹം ലോട്ടറി എടുക്കാറുണ്ടായിരുന്നു എന്നാൽ മരണത്തിന് ശേഷമായിരുന്ന അദ്ദേഹത്തിന് ലോട്ടറി അടിച്ചത്. പാതി പണി തീർന്ന വീട് പൂർത്തിയാക്കാനാണ് ഇവർ ഇപ്പോൾ വിചാരിച്ചിരിക്കുന്നത്..
Hair Care: മുടി കൊഴിച്ചിൽ ഇനിയൊരു പ്രശ്നമേയല്ല.... കാരണം കയ്യിലുണ്ടല്ലോ ഈ പരിഹാരം












Click it and Unblock the Notifications