ബ്യൂട്ടിപാർലറിലെ പണി വിട്ട് മന്ത്രവാദിനിയായി; യുവതി സമ്പാദിക്കുന്നത് 7 ലക്ഷം! സെലിബ്രിറ്റികൾ വരെ കാണാനെത്തും
ജോലി തിരഞ്ഞെടുക്കുമ്പോൾ ചിലർ പ്രാധാന്യം കൊടുക്കുക കൂടുതൽ പണം ലഭിക്കുന്ന ജോലി ആയിരിക്കും ചിലർ സമാധാനം ലഭിക്കുന്ന ജോലി ആയിരിക്കും. ഇനി പറയാൻ പോകുന്നത് ഇഷ്ടപ്പെട്ട കാര്യം ചെയ്ത് ലക്ഷങ്ങൾ സാമ്പാദിക്കുന്ന യുവതിയെക്കുറിച്ചാണ്. മന്ത്രവാദിനി ആയി ആണ് ഈ യുവതി ജോലി ചെയ്യുന്നത്.. അമ്പരന്നുപോയോ? ഈ യുവതിയെക്കുറിച്ച് വിശദമായി അറിഞ്ഞാലോ...
ബ്യൂട്ടീഷനായി ജോലി ചെയ്യുകയായിരുന്നു ഈ യുവതി ആ ജോലി ഉപേക്ഷിച്ചുകൊണ്ടാണ് മുഴുവൻ സമയ മന്ത്രവാദിനിയായി മാറിയത്. ഇപ്പോൾ ഇവർ മാസം 7 ലക്ഷം രൂപയാണ് സാമ്പാദിക്കുന്നത്. 29 കാരിയായ ജെസീക്ക കാൾഡ്‌വെൽ, സലൂണിലെ ഒരു ഷിഫ്റ്റിനിടെ സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യുന്നതിനിടയിൽ ആണ് ആജ്മീയമായ ഒരു കുറിപ്പ് കാണുന്നത്. "ആളുകൾ മന്ത്രവാദത്തിലേക്കുള്ള അവരുടെ യാത്രകൾ വിശദീകരിക്കുന്ന പോസ്റ്റുകളാൽ ഫേസ്ബുക്ക് ഗ്രൂപ്പിൽ നിറഞ്ഞിരുന്നു. അത് എന്നെ ആകർഷിച്ചു, കൂടുതൽ അറിയാൻ ഞാൻ എല്ലാം നോക്കി.

ആദ്യം എനിക്ക് കുറേ അധികം സംശയമുണ്ടായിരുന്നു, പക്ഷേ എനിക്ക് ശരിക്കും ജിജ്ഞാസയും ആകാംഷയും വന്നു. എനിക്ക് അങ്ങനെ തോന്നി. എല്ലാറ്റിലേയ്‌ക്കും ഒരു ഉൾക്കാഴ്ച അത് എനിക്ക് സ്വാഭാവികമായി തോന്നി," ജെസീക്ക SWNS-നോട് പറഞ്ഞു.ജെസീക്ക മന്ത്രവാദ പുസ്തകങ്ങൾ വാങ്ങി, ടാരറ്റ് കാർഡുകൾ വായിക്കാനുള്ള അവളുടെ കഴിവ് കണ്ടെത്തി, "ക്രിസ്റ്റലുകളുമായി പ്രണയത്തിലായി".
അവൾക്ക് 5,000-ലധികം ക്ലയന്റുകളുണ്ട്, കൂടാതെ സെലിബ്രിറ്റികൾ വരെ ഇവരെ അന്വേഷിച്ച് വരുന്നു.
"ഞാൻ മുഴുവൻ സമയ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആശങ്കയിലായി. എന്നാൽ ഞാൻ നല്ല പണം സമ്പാദിക്കാൻ തുടങ്ങിയപ്പോൾ അവർ എന്നെ പിന്തുണച്ചു." അവർ പറയുന്നു. , "ആളുകൾക്ക് അവരുടെ പങ്കാളി അവരെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് എന്നാണ് അറിയാൻ ആഗ്രഹം . ചിലപ്പോൾ എനിക്ക് അവരോട് ക്രൂരമായ സത്യം പറയേണ്ടി വരും. ചില ആളുകൾക്ക് ഒരു നല്ല സംസാരം ആവശ്യമാണ്, വായന പോലെ സഹായിക്കും. ഞാൻ സൗജന്യമായി ആ ണ് ഉപദേശവും നൽകുന്നത്. സംസാരിക്കുന്നു, ആളുകളെ നിങ്ങളിലേക്ക് ആകർഷിക്കുന്നത് എങ്ങനെയെന്ന് പോലും ഞാൻ അവർക്ക് മനസ്സിലാക്കി കൊടുക്കുന്നു അവർ പറഞ്ഞു.
Beauty Tips: മുഖം തിളങ്ങാൻ ഫേസ് ഓയിൽ വേണോ, സെറം വേണോ... കൺഫ്യൂഷനിലാണോ!!












Click it and Unblock the Notifications