Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ സർപ്രൈസ് പണിപറ്റിച്ചു; കാമുകനെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് യുവതി; സംഭവിച്ചത് ഇങ്ങനെ

ജീവിതത്തിൽ എന്നും ഒരുമിച്ച് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന കാമുകീകാമുകന്മാർ സ്വപ്‌നം കാണുന്ന ഒന്നാണ് വിവാഹം. ആ മനോഹര നിമിഷത്തിനായി എണ്ണിയെണ്ണി കാത്തിരിക്കുന്നവരായിരിക്കും ഭൂരിപക്ഷം കാമുകീകാമുകന്മാരും. ഏറ്റവും പ്രിയപ്പെട്ട ഒരാളെ ജീവിതത്തിന്റെ ഭാഗമാക്കുക എന്ന് പറയുന്നത് നിസാര കാര്യമല്ലല്ലോ.

എന്നാൽ താൻ അഞ്ച് വർഷക്കാലം പ്രണയിച്ച യുവാവിനെ വേണ്ടെന്ന് വെച്ച് വിവാഹ ദിവസം വേദിയിൽ നിന്ന് ഇറങ്ങി നടന്ന ഒരു യുവതിയെക്കുറിച്ചാണ് ഇനി പറയുന്നത്. എന്തുകൊണ്ടാണ് താൻ അങ്ങനെ ഒരു തീരുമാനം എടുത്തതെന്നും യുവതി വ്യക്തമാക്കുന്നുണ്ട്. യുവതി പറഞ്ഞ കാരണം കേട്ട എല്ലാവരും അവൾ ചെയ്തത് ശരിയായ കാര്യം തന്നെയാണെന്നാണ് പറയുന്നത്.

Love

കാമുകൻ നൽകിയ സർപ്രൈസ് കാരണമാണ് താൻ ഇത്രയും അധികം സ്‌നേഹിച്ച തന്റെ കാമുകനുമായുള്ള വിവാഹം വേണ്ടെന്നുവെച്ചതെന്ന് യുവതി പറഞ്ഞു. എന്താണ് ആ സർപ്രൈസ് എന്നോ.. വിശദമായി വായിക്കാം..

ഒരു ദിവസം രാത്രി യുവതിയുടെ കാമുകൻ അവളെ ഒരു പാർട്ടിക്ക് ക്ഷണിച്ചു. അവൾ വളരെ സന്തോഷത്തോടെ പാർട്ടിക്ക് പോവുകയും ചെയ്തു. എന്നാൽ അവിടെ എത്തിയപ്പോൾ അവൾ ഞെട്ടിപ്പോയി. നിറയെ ആളുകൾ, അലങ്കരിച്ച വിവാഹവേദി, രണ്ട് പേരുടേയും കുടുംബാംഗങ്ങൾ. അതായിരുന്നു കാമുകന്റെ സർപ്രൈസ്. അത് അവളുടെ വിവാഹദിനമായിരുന്നു.

കാമുകിയെ അറിയിക്കാതെ യുവാവ് എല്ലാം തയ്യാറാക്കിയിരുന്നു. യുവതിക്ക് സന്തോഷമാകുമെന്നാണ് യുവാവ് കരുതിയത്. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. യുവാവിന്റെ ഈ സർപ്രൈസ് അവൾക്ക് ഇഷ്ടമായില്ല.

അവിടെ കൂടിയ എല്ലാവരും തന്നെ കയ്യടിയോടയാണ് സ്വീകരിച്ചത് എന്നും, എന്നാൽ താൻ ആകെ ഞെട്ടിപ്പോയെന്നും യുവതി പറഞ്ഞു. താനും കാമുകനും തങ്ങളുടെ വിവാഹത്തെക്കുറിച്ച് ഒരുമിച്ച് സ്വപ്‌നം കണ്ടിട്ടുണ്ട്, എന്നാൽ തന്നെ അറിയിക്കാതെ തീരുമാനിച്ച ഈ കല്യാണത്തോട് തനിക്ക് താല്പര്യം ഇല്ലെന്ന് യുവതി വ്യക്തമാക്കി. തന്റെ മനസ്സിലുള്ള കാര്യം കാമുകനെ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും കാമുകൻ അവൾ പറയുന്നതൊന്നും ശ്രദ്ധിച്ചില്ല. ഒടുവിൽ അവൾ അവിടെ നിന്ന് ഇറങ്ങിനടന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+