റെസ്റ്റോറന്റിൽ നിന്ന് ആരുംകാണാതെ ഹാൻഡ് ബാഗിലിട്ട് ഭക്ഷണം മോഷ്ടിച്ചു; യുവതിക്ക് എട്ടിന്റെ പണികിട്ടി!
ഭക്ഷണ കഴിക്കാന്‍ പോയി എട്ടിന്റെ പണികിട്ടിയവരുണ്ടോ? എന്നാലും ഈ യുവതിക്ക് കിട്ടിയ പോലൊരു പണി കിട്ടാന്‍ സാധ്യത കുറവാണ്. ബുഫെ ഭക്ഷണം കഴിക്കാൻ പോയ യുവതിക്ക് എട്ടിന്റെ പണിയാണ് കിട്ടിയത്. സംഭവം അറിഞ്ഞുകഴിയുമ്പോള്‍ കയ്യിലിരിപ്പ് കൊണ്ടല്ലേ എന്ന് നിങ്ങള്‍ ഒരുപക്ഷേ പറയും.. ലക്ഷക്കണക്കിന് രൂപയാണ് യുവതി റെസ്റ്റോറന്റിന് നൽകേണ്ടത്. ഭക്ഷണം കഴിക്കാൻ പോയതിന് എന്തിനാണ് ലക്ഷക്കണക്കിന് രൂപ എന്നായിരിക്കും നിങ്ങളുടെ മനസ്സിൽ വരുന്ന ചോദ്യം. സംഭവം വിശദമായി തന്നെ അറിയാം.
റെസ്‌റ്റോറന്റിൽ കയറിയ ചൈനീസ് യുവതി വയറുനിറയെ ഭക്ഷണം കഴിച്ചു. അതുംപോരാഞ്ഞ് ആരും കാണാതെ കുറേ ഭക്ഷണം എടുത്ത് വീട്ടിലേക്കും കൊണ്ടുപോയി. രഹസ്യമായി ഹാൻഡ് ബാഗിൽ തിരുകിയായിരുന്നു ഭക്ഷണം ഇവർ കൊണ്ടുപോയത്. 6.2 ലക്ഷം രൂപയാണ് യുവതി റെസ്റ്റോറന്റിന് നഷ്ടപരിഹാരം നൽകേണ്ടത് . 5.3 ലക്ഷം നഷ്ടപരിഹാരവും 94000 രൂപ ഇവർ കഴിച്ച ഭക്ഷണത്തിന്റെയും വിലയാണ്. 2022 ആഗസ്റ്റിൽ രണ്ടാഴ്ചയ്ക്കുള്ളിൽ 5 തവണയാണ് ഇവർ ഇവിടെ വന്ന് ഭക്ഷണം കഴിച്ചത്.

സിസിടിവിയിൽ പതിഞ്ഞ സംഭവം ഒഴികെ, കഴിഞ്ഞ വർഷം മാർച്ച് മുതൽ വെൻ ഒരു ഡസനിലധികം തവണ ഭക്ഷണശാല സന്ദർശിച്ചിട്ടുണ്ടെന്ന് വു എന്ന റസ്റ്റോറന്റിന്റെ മാനേജർ ചൈനീസ് മാധ്യമമായ ഹോങ്‌സിംഗ് ന്യൂസിനോട് പറഞ്ഞു. ഇവർ ഓരോ തവണയും ഏകദേശം 10,000 യുവാൻ (1.1 ലക്ഷം രൂപ) വിലയുള്ള ഭക്ഷണം ഓർഡർ ചെയ്തു - മിക്ക ആളുകളേക്കാളും 10 മടങ്ങ് കൂടുതൽ ആണ് ഇവർ ഭക്ഷണം കഴിച്ചത്. ഒരാൾക്ക് 218 യുവാൻ ആണ് ബുഫെ ചാർജ്. സ്വീറ്റ് ചെമ്മീൻ, സാൽമൺ, ഗോസ് ലിവർ തുടങ്ങിയ വിലകൂടിയ സാധനങ്ങൾ മാത്രമാണ് ഇവർ ഓർഡർ ചെയ്തതെന്ന് റസ്റ്റോറന്റിന്റെ ഉടമയായ ചെൻ പറഞ്ഞു, എസ്‌സിഎംപി റിപ്പോർട്ട് ചെയ്തു.
ഓൺലൈൻ ഇൻഫ്ലുവൻസർ വീഡിയോകളിൽ താൻ കണ്ടത് പോലെ സ്ത്രീ "മത്സരിച്ച് ഭക്ഷണം കഴിക്കുന്ന ആൾ ആണെന്ന് താൻ കരുതിയതെന്നാണ് മാനേജ പറഞ്ഞത്. എന്നാൽ, ഭക്ഷണത്തിന്റെ ഭൂരിഭാഗവും മോഷ്ടിക്കുന്നതായി അറിഞ്ഞപ്പോൾ അവർ ഞെട്ടിപ്പോയി.
റെക്കോഡ് ചെയ്ത അഞ്ച് സംഭവങ്ങൾക്ക് റെസ്റ്റോറന്റ് ഇവർക്കെതിരെ 45,000 യുവാൻ കേസ് കൊടുത്തു. കാഷ്യർ ഡെസ്‌കിലും എല്ലാ ടേബിളിലും "100 ഗ്രാമിന് മുകളിലുള്ള മാലിന്യം അല്ലെങ്കിൽ ടേക്ക്‌അവേ മെനു വിലയ്ക്ക് അനുസൃതമായി നൽകണം" എന്ന പ്രദർശന ബോർഡുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ചെൻ പറഞ്ഞു. നിയമച്ചെലവായി വെന് 8,000 യുവാൻ (94,000 രൂപ) കൂടി നൽകേണ്ടി വന്നു.












Click it and Unblock the Notifications