Get Updates
Get notified of breaking news, exclusive insights, and must-see stories!

കിടക്കാൻ വീട് പോലും ഉണ്ടായിരുന്നില്ല, ഒറ്റരാത്രി കൊണ്ട് ജീവിതം മാറി; യുവതിക്ക് അടിച്ചത് 40 കോടി

ജീവിതം മാറിമറിയാൻ കുറേ സമയമൊന്നും ആവശ്യം ഇല്ല, ഒരു ലോട്ടറി അടിച്ചാൽ മതി. പലരും ലോട്ടറി എടുക്കുന്നത് മോശമാണ്, അത് നമ്മുടെ അനവാശ്യമായി കളയും എന്നൊക്കെ പറയാറുണ്ട്. എന്നാൽ ലോട്ടറി ചിലരുടെ ജീവിതത്തിൽ ഭാഗ്യമാണ്. എത്രയോ പേർക്ക് മുന്നിൽ ഭാഗ്യമായി ലോട്ടറി വന്നിട്ടുണ്ട്.

എന്നെങ്കിലും ലോട്ടറി അടിച്ചാൽ ജീവിതത്തിലെ കഷ്ടപ്പാടും ദുരിതവും മാറുമെന്ന് കരുതി വർഷങ്ങളായി ലോട്ടറി എടുക്കുന്നവരുണ്ട്. അങ്ങനെ ലോട്ടറി കൊണ്ട് തന്റെ ജീവിതം മാറിമറിഞ്ഞ ഒരു സ്ത്രീയെക്കുറിച്ചാണ് പറയാൻ പോകുന്നത്. താമസിക്കാൻ വീട് പോലും സ്വന്തമായി ഉണ്ടായിരുന്നില്ല ഈ സ്ത്രീക്ക്, ഇപ്പോൾ ഇവർക്ക് കോടികളാണ് കയ്യിലുള്ളത്...

Lottery311

കാലിഫോർണിയയിലെ സ്ത്രീയെ തേടിയാണ് മഹാഭാഗ്യം എത്തിയത്. വർഷങ്ങൾക്ക് മുമ്പ് ഇവർക്ക് സ്വന്തമായി വീട് ഇല്ലായിരുന്നു. അങ്ങനൊയണ് ഭാഗ്യപരീക്ഷത്തിനായി ലോട്ടറി എടുത്തുതുടങ്ങുന്നത്. ഇന്നു ഇവർക്ക് 40 കോടിയാണ് സമ്മാനമായി അടിച്ചിരിക്കുന്നത്.

പിറ്റ്സ്ബർഗിലെ വാൾമാർട്ട് സൂപ്പർസെന്ററിൽ നിന്ന് ലക്കി സ്‌ക്രാച്ചേഴ്സ് ടിക്കറ്റ് എടുത്തതിന് ശേഷം ലൂസിയ ഫോർസെത്ത് സംസ്ഥാനത്തെ ഏറ്റവും പുതിയ കോടീശ്വരന്മാരിൽ ഒരാളായി എന്നാണ് കാലിഫോർണിയ ലോട്ടറി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചത്. ഫോർസെത്ത് തന്റെ കാറിൽ ഓയിൽ മാറ്റാൻ പോയതയാിരുന്നു. അപ്പോളാണ് കടയിൽ നിന്ന് ലോട്ടറി വാങ്ങുന്നത്.

കണ്ണുംപൂട്ടി താൻ ഒരു ടിക്കറ്റ് എടുക്കുകയായിരുന്നുവെന്നാണ് ലോട്ടറി അധികൃതരോട് ഫോർസെത്ത് പറഞ്ഞത്. ചുരണ്ടി നോക്കിയപ്പോൾ 40 കോടി അടിച്ചതായി കണ്ടതെന്നും ആദ്യം വിശ്വസിച്ചില്ലെന്നും പിന്നീട് അത് വിശ്വാസം ആയെന്നും യുവതി പറയുന്നു. ആറ് വർഷം മുമ്പ് തനിക്ക് സ്വന്ദതമായി വീട് ഉണ്ടായിരുന്നില്ലെന്നും 2023 ൽ അടിച്ച ഈ ടിക്കറ്റ് ഒരുപാട് വിലയുണ്ടെന്നും അവർ വ്യക്തമാക്കി.

2023 ൽ താൻ വിവാഹിതയാകാൻ പോവുകയാണെന്നും യുവതി പറഞ്ഞു. 'ഈ വർഷം ഞാൻ വിവാഹിതയാകുകയും അസോസിയേറ്റ് ബിരുദം നേടുകയും 5 മില്യൺ ഡോളർ നേടുകയും ചെയ്യുന്നു,' ഫോർസെത്ത് കാലിഫോർണിയ ലോട്ടറിയോട് പറഞ്ഞു. 'അത് നേടാനുള്ള അവസരമുണ്ടെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഇത് യാദൃശ്ചികമാണ്.

ആറ് വർഷം മുമ്പ് വീടില്ലാത്തതിനാൽ, എന്നെപ്പോലെ ഒരാൾക്ക് ഇത് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.' അവർ വ്യക്തമാക്കുന്നു. ലോട്ടറി അടിച്ച പണം കൊണ്ട് താൻ ഒരു വീട് വാങ്ങാൻ ഉദ്ദേശിക്കുന്നുവെന്നും ബാക്കി പണം സേവ് ചെയ്യുമെന്നും ഇവർ പറഞ്ഞു.

2021-2022 സാമ്പത്തിക വർഷത്തിൽ കാലിഫോർണിയ ലോട്ടറിയിൽ നിന്ന് പൊതു വിദ്യാഭ്യാസത്തിലേക്കുള്ള ഫണ്ട് ഏകദേശം 2 ബില്യൺ ഡോളറിലേക്കെത്തി എന്ന് സംഘടന പറയുന്നത്. , ഫോർസെത്തിന്റെ "വിജയഗാഥ" "ഞങ്ങളുടെ ഗെയിമുകൾ വിജയികളിലും സ്കൂളുകളിലും ഒരുപോലെ ചെലുത്തുന്ന നല്ല സ്വാധീനം" കാണിക്കുന്നു. കാലിഫോർണിയ ലോട്ടറിയുടെ വക്താവ് പറഞ്ഞു

Skin Care: പപ്പായ കഴിച്ചാലും മുഖത്ത് തേച്ചാലും ഫലം ഉറപ്പ്; മുഖം തിളങ്ങും എന്നും ചെറുപ്പവും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+