12 മണിക്കൂറിനുള്ളില്‍ രണ്ട് ലോട്ടറി; ഭാഗ്യത്തിന്റെ രഹസ്യം തുറന്നുപറഞ്ഞ് യുവതി
പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ലോട്ടറി കനിഞ്ഞ് ജീവിതത്തില്‍ രക്ഷപ്പെടാന്‍ മാര്‍ഗം തെളിഞ്ഞവരുണ്ട്.

ലോട്ടറിയിലൂടെ രക്ഷപ്പെട്ടവര്‍ ഒരുപാട് ഉണ്ട്. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ലോട്ടറി കനിഞ്ഞ് ജീവിതത്തില്‍ രക്ഷപ്പെടാന്‍ മാര്‍ഗം തെളിഞ്ഞവരുണ്ട്. വീട് ജപ്തി ചെയ്യാന്‍ പോകുന്ന ദിവസം ലോട്ടറി അടിച്ചവരുണ്ട്. അങ്ങനെ ജീവിത്തതില്‍ ലോട്ടറി കാരണം നല്ലത് സംഭവിച്ച ആളുകള്‍ ഏറെയുണ്ട്.
ലോട്ടറി അടിക്കണമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആളുകള്‍ ലോട്ടറി എടുക്കുന്നത്. വര്‍ഷങ്ങളായി ലോട്ടറി എടുക്കുന്നവരുണ്ട്. പണി എടുത്തുകിട്ടുന്ന പൈസ മുഴുവന്‍ ലോട്ടറി എടുക്കാന്‍ ചെലവിടുന്നവരുണ്ട്. പക്ഷേ ലോട്ടറി അടിക്കണമെന്നില്ല. എന്നാല്‍ ഇരട്ടിഭാഗ്യം ലഭിക്കുന്ന ആളുകള്‍ ഉണ്ട്. എടുത്ത രണ്ട് കിട്ടനും സമ്മാനമടിക്കുന്നവരുണ്ട്.

ഭാഗ്യമല്ല, ഇരട്ടി ഭാഗ്യം...
ഇനി അങ്ങനെ ഇരട്ടിഭാഗ്യം തേടിയെത്തിയ ഒരു സ്ത്രീയെക്കുറിച്ചാണ് പറയുന്നത്. 12 മണിക്കൂറിന്റെ വ്യത്യാസത്തിലാണ് ഇവര്‍ക്ക് രണ്ട് ലോട്ടറി അടിച്ചത്. ഒരു ടിക്കറ്റില്‍ 9 ലക്ഷമാണ് ഇവര്‍ക്ക് അടിച്ചത്. എന്നാല്‍ ഒന്നില്‍ 83 ലക്ഷത്തിനടുത്തും. രണ്ട് ടിക്കറ്റുകള്‍ അടിച്ച സന്തോഷത്തിലാണ് ഈ 31 കാരി.

ഭാഗ്യത്തിന് കാരണം
ആദ്യത്തെ ലോട്ടറിയുടെ ഫലം പുലര്‍ച്ചെ 1 മണിക്കാണ് യുവതി അറിയുന്നത്. പിന്നീട് ഉച്ചയോടെ ആണ് രണ്ടാമതും തനിക്ക് ലോട്ടറിയിലൂടെ ലക്ഷങ്ങള്‍ തേടിവന്ന വിവരം ഇവര്‍ അറിയുന്നത്. രണ്ട് ടിക്കറ്റ് അടിക്കുമ്പോള്‍ അവര്‍ ധരിച്ചിരുന്നത് ഒരേ ഡ്രസ്
ആയിരുന്നു. ആ ഗ്രസ് തന്റെ ബാഗ്യ ഡ്രസ് ആണെന്നാണ് കരുതുന്നത്.

പിങ്ക് നിറം ആയതുകൊണ്ട് ലോട്ടറി എടുത്തു...
സോമര്‍സെറ്റ് കൗണ്ടിയിലെ ദാര്‍സ്റ്റിയില്‍ നിന്ന് വാങ്ങിയ $30 $100,000 എക്സ്ട്രീം ക്യാഷ് സ്‌ക്രാച്ച്-ഓഫ് ടിക്കറ്റില്‍ നിന്ന് $100,000 ടോപ്പ് സമ്മാനം സ്‌ക്രാച്ച് ചെയ്തത് ഒരു 'അത്ഭുതം നിറഞ്ഞ' നിമിഷമാണെന്ന് യുവതി പറഞ്ഞു. പിങ്ക് നിറം ഏറെ ഇഷ്ടമുള്ളതുകൊണ്ടാണ് ആ ലോട്ടറിയെടുത്തതെന്ന് ഇവര്‍ പറയുന്നു. നേഴ്‌സിമഗ് അസിസ്റ്റന്റ് ആണ് ഇവര്‍. പണം ഉപയോഗിച്ച് ചൈനയിലുള്ള മകന്റെ അടുത്ത് പോകുമെന്നാണ് ഇവര്‍ പറയുന്നത്.മറ്റ് പ്ലാനുകളും ഇവര്‍ ആലോചിക്കുന്നുണ്ട്.













Click it and Unblock the Notifications