Get Updates
Get notified of breaking news, exclusive insights, and must-see stories!

8 കോടി ലോട്ടറി അടിച്ചു, തട്ടിപ്പാണെന്ന് കരുതി യുവതി ഇമെയില്‍ ഡിലീറ്റാക്കി; പിന്നീട്..

ലോട്ടറി എടുത്തുവെങ്കിലും. സമ്മാനം അടിക്കുമെന്ന് യുവതി വിചാരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ലോട്ടറിയെക്കുറിച്ച് ആലോചിക്കാനും നിന്നില്ല.

ലോട്ടറി ശരിക്കും ഒരു ഭാഗ്യപരീക്ഷണമാണ്. ഭാഗ്യമുള്ള ആള്‍ക്ക് ബംബര്‍ വരെ അടിക്കും. എന്നാല്‍ എപ്പോഴാണ് സംഭവിക്കുക എന്ന് പറയാന്‍ സാധിക്കില്ല. വര്‍ഷങ്ങളായി ലോട്ടറി എടുത്തിട്ടും ഇതുവരെ സമ്മാനം അടിക്കാത്തവര്‍ ഉണ്ടാകും. ആദ്യമായി എടുത്തവര്‍ക്ക് ലോട്ടറി അടിച്ചിട്ടുണ്ട്.. ഒന്നും പറയാന്‍ പറ്റില്ല.

അതുകൊണ്ട് തന്നെ ആണ് പലര്‍ക്കും ലോട്ടറി അടിച്ചെന്ന് കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റാത്തതും. നമ്മളെ കളിപ്പിക്കാന്‍ വേണ്ടി പറയുന്നതാണെന്നൊക്കെ തോന്നും. അതുപോലെ തനിക്ക് ലോട്ടറി അടിച്ച വിവരം വിശ്വസിക്കാതെയിരുന്ന ഒരു യുവതിയെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ലോട്ടറി അടിച്ചുവെന്ന് അറിയിച്ച് കൊണ്ടുവന്ന മെയിലും യുവതി ഡിലീറ്റ് ചെയ്തു. പിന്നീട് എന്താണു നടന്നതെന്നോ? വിശദമായി വായിക്കാം.

കാത്തിരുന്നത് 8 കോടി

കാത്തിരുന്നത് 8 കോടി

ലോട്ടറി എടുത്തുവെങ്കിലും. സമ്മാനം അടിക്കുമെന്ന് യുവതി വിചാരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ലോട്ടറിയെക്കുറിച്ച് കൂടുതല്‍ ആലോചിക്കാനും നിന്നില്ല. എന്നാല്‍ യുവതിയെ കാത്ത് വലിയ ഭാഗ്യമാണ് ഒളിച്ചിരുന്നത്. എട്ട് കോടിയിലധികം രൂപയാണ് ആ ലോട്ടറിക്ക് അടിച്ചത്. എന്നാല്‍ ഈ യുവതി ആണെങ്കില്‍ ഇത് അറിഞ്ഞതുപോലുമില്ല. ഒന്റാറിയോയിലെ ന്യൂമാര്‍ക്കറ്റില്‍ നിന്നുള്ള ആളാണ് യുവതി..

കോവിഡ് മഹാമാരിക്കാലത്ത് തുടങ്ങി...

കോവിഡ് മഹാമാരിക്കാലത്ത് തുടങ്ങി...

ഷുവായ് വാങ് ലോട്ടോ 6/49 ഗെയിം ആയിരുന്നു കളിച്ചത്, ജനുവരി 21-ന് നടന്ന ഗോൾഡ് ബോൾ ഡ്രോയിൽ ആണ് സമ്മാനമടിച്ചത്.

കോവിഡ് മഹാമാരിക്കാലത്താണ് ഇവർ ലോട്ടറി എടുത്തുതുടങ്ങിയത്. ഈ സമയത്താണ് വാങ് OLG-യുടെ ലോട്ടറി സബ്‌സ്‌ക്രിപ്‌ഷനായി സൈൻ അപ്പ് ചെയ്യുന്നത്, അതിനുശേഷം ലോട്ടോ 6/49, ലോട്ടോ മാക്‌സ് ഗെയിമുകൾ കളിക്കാനും തുടങ്ങി

ഇമെയിൽ വന്നു...പക്ഷേ ഡിലീറ്റ് ചെയ്തു..

ഇമെയിൽ വന്നു...പക്ഷേ ഡിലീറ്റ് ചെയ്തു..

ലോട്ടറി എടുക്കുമ്പോഴും അതിൽ സമ്മാനം ലഭിക്കുമെന്നൊന്നും ഇവർ കരുതിയിരുന്നില്ല. എന്നാൽ ഭാ​ഗ്യം വന്നപ്പോൾ ഇവർ ചെയ്തതോ അബദ്ധവും. സമ്മാനം അടിച്ചുവെന്ന് പറഞ്ഞുവന്ന മെയിൽ എന്തോ തട്ടിപ്പാണെന്ന് കരുതി ഇവർ ഡിലീറ്റ് ചെയ്തുകളഞ്ഞു. എട്ടു കോടി നഷ്ടപ്പെട്ടുപോകുന്ന അബദ്ധമായിരുന്നു. വാങിന് OLG-ൽ നിന്ന് അവളുടെ വിജയത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഒരു ഇമെയിൽ ലഭിച്ചു, പക്ഷേ അത് ജങ്കാണെന്ന് കരുതി അവൾ അത് ഡിലീറ്റ് ചെയ്തു.

 ഫോണിലും വന്നു മെയിൽ..

ഫോണിലും വന്നു മെയിൽ..

പിന്നീട്, ഞാൻ എന്റെ ഫോൺ നോക്കുമ്പോൾ മറ്റൊരു ഇമെയിൽ കണ്ടു, ആ മെയിൽ കണ്ടപ്പോൾ എന്റെ OLG അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ തീരുമാനിച്ചു. എന്നിട്ടും, അത് വ ഞാൻ വിശ്വസിച്ചില്ല, "ടൊറന്റോയിലെ OLG പ്രൈസ് സെന്ററിൽ സമ്മാനം വങ്ങാൻ എത്തിയപ്പോൾ അവർ പറഞ്ഞു. "പട്ടിയുമായി നടന്ന് വീട്ടിലെത്തിയപ്പോൾ ഞാൻ എന്റെ ഭർത്താവിനോട് സംഭവം പറഞ്ഞു, ഞാൻ തമാശ പറയുകയാണെന്ന് അദ്ദേഹം കരുതി. ഞാൻ എന്ത് പറഞ്ഞിട്ടും അദ്ദേഹം എന്നെ വിശ്വസിച്ചില്ല! യുവതി പറഞ്ഞു. അപ്രതീക്ഷിതമായി ലഭിച്ച ഭാ​ഗ്യത്തിന്റെ ഞെട്ടലിലാണ് ഈ 40 കാരി. മുടങ്ങിക്കിടക്കുന്ന പഠനം പൂർ‌ത്തിയാക്കി ഡോക്ടറേറ്റ് എടുക്കണമെന്നാണ് യുവതിയുടെ ആ​ഗ്രഹം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+