Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാട്ടിൽ ലോട്ടറി എടുത്ത സ്ത്രീകൾക്കെല്ലാം, ജന്മദിനത്തിൽ ബംബർ! രണ്ടാമത്തെ സ്ത്രീക്കും അടിച്ചു

ജന്മദിനത്തിൽ സമ്മാനം കിട്ടിയാൽ നമുക്ക് എല്ലാവർക്കും സന്തോഷമാകും. അപ്പോൾ കിട്ടിയത് ഒരു ബംബർ സമ്മാനമായാലോ.. അതെ പിറന്നാൾ മാസത്തിൽ നിങ്ങൾക്ക് വമ്പൻ തുക സമ്മാനം അടിച്ചാലോ, കെന്റക്കിലെ ഒരു സ്ത്രീക്കാണ് ഈ ഭാഗ്യം. ഒരു ഇൻസ്റ്റന്റ് പ്ലേ ഫോൺ ഗെയിമിൽ ഹന്ന ടർണർ എന്ന സ്ത്രീ $140,000 നേടി.

ലോട്ടറി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ABC അഫിലിയേറ്റ് ആയ WHAS-TV പ്രകാരം, ഇവർ തനിക്ക് ലഭിച്ച സമ്മാനം ജന്മദിന സമ്മാനമായി ആണ് കണക്കാക്കുന്നത്. ഇമോട്ടി കളക്‌ട് വെക്കേഷൻ റിച്ചസ് ഗെയിമിൽ $20 വാതുവെപ്പ് നടത്തിയതിന് തൊട്ടുപിന്നാലെ, താൻ മികച്ച സമ്മാനം നേടിയെന്ന് അവർ മനസ്സിലാക്കി.

Lottery31

സമ്മാനം അടിച്ചത് അറിഞ്ഞപ്പോൾ താൻ ആകെ ഞെട്ടിപ്പോയെന്നും തനിക്ക് ഒന്നും മനസ്സിലായില്ലെന്നും ഇവർ പറഞ്ഞു. ഉടൻ തന്നെ അടുത്ത റൂമിൽ ഉറങ്ങുകയായിരുന്ന തന്റെ കാമുകനോട് സ്ത്രീ കാര്യം പറഞ്ഞു. എന്നാൽ തമാശയാണെന്നായിരുന്നു കാമുകൻ പറഞ്ഞു. തങ്ങൾ ഒരു ദിവസം മൊത്തം പാട്ട് വെച്ച് നൃത്തം ചെയ്തതായി സ്ത്രീ പറഞ്ഞു. തന്റെ ജന്മദജിനം വരാനിരിക്കുകയാണെന്നും അതുകൊണ്ട് ഒരു പിറന്നാൾ സമ്മാനമായാണ് താൻ ഇതിനെ കാണുന്നതെന്നും സ്ത്രീ പറഞ്ഞു.

എന്നാൽ കെന്റക്കിയിൽ ജന്മദിനത്തിനോടുത്ത് ലോട്ടറി അടിക്കുന്ന ആദ്യത്തെ ആളല്ല ഈ സ്ത്രീ. ഈ മാസം മറ്റൊരു സ്ത്രീക്കും ലോട്ടറി അടിച്ചിരുന്നു. എന്നാൽ ഈ സ്ത്രീയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. അവരുടെ ഭർത്താവാണ് ഇവർക്ക് ജന്മദിന സമ്മാനമായി ലോട്ടറി എടുത്തുനൽകിയത് $20 ടിക്കറ്റിൽ സ്‌ക്രാച്ച്-ഓഫ് സമ്മാനമായി അര മില്യൺ ഡോളർ നേടിയതായി ലോട്ടറി അധികൃതർ അറിയിച്ചു.

ചിലർ ലോട്ടറി എടുക്കുമ്പോൾ അവരുടെ ഭാ​ഗ്യ ദിവസമോ ഭാ​ഗ്യ സംഖ്യയോ, പിറന്നാൾ ദിവസമൊ ഒക്കെ നോക്കി ലോട്ടറി എടുക്കാറുണ്ട്. ചില ?ആളുകൾക്ക് അത് അടിക്കാറുമുണ്ട്. ലോട്ടറി എന്നുപറയുന്നത് തന്നെ ഭാ​ഗ്യം തേടിയുള്ള പരീക്ഷണമാണ്. അപ്പോേൾ ആ ഭാ​ഗ്യം തങ്ങളിലേക്ക് യെത്തിക്കാൻ പല പരീക്ഷങ്ങളും ആളുകൾ നടത്താറുണ്ട്. ബാറിൽ പോയപ്പോൾ വെറുതേ എടുത്ത ടിക്കറ്റിന് ഒരാൾക്ക് നാല് കോടിയാണ് അടിച്ചത്. അങ്ങനെ ഒരുപാട് പേരെ തേടി ഭാ​​ഗ്യം വന്നിട്ടുമുണ്ട്.

Skin Care: ചർമ്മ സംരക്ഷണം ഭം​ഗിക്ക് മാത്രമല്ല, നിങ്ങളുടെ മാനസികാരോ​ഗ്യത്തിനും ബെസ്റ്റ് ആണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+