Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരേ ദിവസം രണ്ട് ലോട്ടറി അടിച്ചു; കസ്റ്റമർ സർവീസ് ജീവനക്കാരി ഇനി കോടീശ്വരി

ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും ലോട്ടറി അടിക്കണമെന്ന് ആഗ്രഹിക്കാത്ത ആളുകൾ കുറവായിരിക്കും. ആ ഒറ്റ പ്രതീക്ഷിയിലായിരിക്കും ഒരുപക്ഷേ വർഷങ്ങളായി ചിലർ ലോട്ടറി എടുക്കുന്നത്. അങ്ങനെയുള്ളവർക്ക് പ്രതീക്ഷയും എന്നാൽ കുറച്ച് അസൂയയുമുണ്ടാക്കുന്ന ഒരു സംഭവമാണ് പറയാൻ പോകുന്നത്.

50കാരിയായ മരിയ എന്ന സ്ത്രീക്ക് രണ്ട് ലോട്ടറികളാണ് അടിച്ചത്. അതും ഒറ്റയടിക്ക്. ഇതിലും ഭാഗ്യമുള്ള ആളുണ്ടാവുമോ? അപ്രതീക്ഷിതമായിട്ടാണ് മരിയയെ തേടി ഈ ഭാഗ്യം എത്തിയത്. ഒന്റാറിയോക്കാരിയായ മരിയ കസ്റ്റമർ സർവ്വീസിലാണ് ജോലി ചെയ്യുന്നത്.

Lottery

ഒരു ലോട്ടറിയിൽ 81 ലക്ഷമാണ് ഇവർക്ക് സമ്മാനമായി ലഭിച്ചത്. രണ്ടാമത്തെ ലോട്ടറിയിൽ 85 ലക്ഷവും സമ്മാനമടിച്ചു. കോടികളാണ് മരിയയ്ക്ക് സ്വന്തമായത്. ഓഎൽജിയുടെ പോർക്കർ ലോട്ടറി ആണ് ഇവർ എടുത്തത്.

8 വർഷക്കാലമായി ഇവർ ലോട്ടറി എടുക്കുന്നു. എന്നാൽ ഇങ്ങനൊരു ഭാഗ്യം ആദ്യമാണ്. ലോട്ടറി അടിച്ച കാര്യം വിശ്വസിക്കാൻ താൻ ഏറെ സമയമെടുത്തെന്നും കടയിലെ ആളുകൾ തന്നെ വന്ന് അഭിനന്ദിക്കുമ്പോഴും താൻ പകച്ചുനിൽക്കുകയായിരുന്നുവെന്നും മരിയ പറഞ്ഞു. തന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോൾ അമ്മയും ആദ്യം വിശ്വസിച്ചില്ലെന്നും മരിയ പറയുന്നു.

ഈ വിജയത്തെക്കുറിച്ച് ഓർക്കുമ്പോൾ നന്ദിയും സ്‌നേഹവും സന്തോഷവും പ്രതീക്ഷയുമൊക്കെ ഉണ്ടെന്നാണ് മരിയ പറഞ്ഞത്. ഒരു വലിയ വിജയം ആർക്കും സംഭവിക്കാം എന്നതിനുള്ള ഉദാഹരണമാണ് താൻ എന്നും ആരും പ്രതീക്ഷ കൈവിടേണ്ട എന്നും മരിയ പറയുന്നു. ഇതുപോലെ മറ്റൊരു സ്ത്രീക്കും ലോട്ടറി അടിച്ചിരുന്നു.

ലോട്ടറി ടിക്കറ്റ് എടുത്ത ഉടൻ ഇവർ തന്റെ വിജയം പ്രവചിച്ചിരുന്നു. ഈ ലോട്ടറിയിൽ സമ്മാനം അടിക്കുമെന്ന് അവർ തന്റെ മകനോടാണ് പറഞ്ഞത്. എന്നാൽ ആരും അത് വിശ്വസിച്ചില്ല. ഫലം വന്നപ്പോൾ കോടികളാണ് സമ്മാനമായി അടിച്ചത്. ജീവിതത്തിൽ നെ​ഗറ്റീവ് ആയി എന്തൊക്കെ സംഭവിച്ചാലും ഭാ​ഗ്യത്തിൽ പ്രതീക്ഷ വെയ്ക്കണമെന്നാണ് ഈ സ്ത്രീ പറയുന്നത്.

താൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സമയത്ത് ആണ് ഇത്ര വലിയ സമ്മാനം തന്നെ തേടിയെത്തിയതെന്നും ആ സ്ത്രീ പറഞ്ഞു. ഭാ​ഗ്യത്തിൽ നിങ്ങൾ വിശ്വസിക്കുകയാണെങ്കിൽ ഒരു ദിനം എത്തുമെന്നും അവർ പറഞ്ഞു.

അതേസമയം, ലോട്ടറിക്കട അടയ്ക്കാൻ നേരത്ത് ഓടിച്ചെന്ന് ലോട്ടറി എടുത്ത ഒരാൾക്ക് രണ്ട് കോടിയിൽ അധികം രൂപയാണ് സമ്മാനം അടിച്ചത്. സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളായിരുന്നില്ല അദ്ദേഹം. ആ ദിവസം എന്തോ ലോട്ടറി ടിക്കറ്റ് എടുക്കാൻ തീരുമാനിക്കുതയായിരുന്നു. ഭാ​ഗ്യം ചിലപ്പോൾ അങ്ങനെയാണ് നിങ്ങളെ തേടിയെത്തും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+