• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് മാസത്തോളം കുളിക്കാതെ നടപ്പ്, യുവതിയെ ഫ്‌ളാറ്റില്‍ നിന്ന് പുറത്താക്കി സഹവാസി, സംഭവം വൈറല്‍!!

Google Oneindia Malayalam News

ലണ്ടന്‍: വൃത്തിയായി നടക്കുക എന്ന ഏതൊരാള്‍ക്കും ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട കാര്യമാണ്. എന്നാല്‍ അതില്ലാതായാലോ? വലിയ ബുദ്ധിമുട്ടാണ്. നിരവധി രോഗങ്ങള്‍ നമ്മളെ തേടിയെത്താം. ഒപ്പം മറ്റുള്ളവര്‍ക്ക് അത് ബുദ്ധിമുട്ടുമായി മാറും. ഇവിടെ ഒരു യുവതിയെ വൃത്തിഹീനതയെ തുടര്‍ന്ന് സഹവാസി ഫ്‌ളാറ്റില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്.

പതിനെട്ടുകാരിക്കാണ് ഇത്തരമൊരു അപ്രതീക്ഷിത നീക്കം സഹവാസിയില്‍ നിന്ന് നേരിടേണ്ടി വന്നത്. സോഷ്യല്‍ മീഡിയയില്‍ ആകെ ഈ സംഭവം വൈറലായിരിക്കുകയാണ്. യുവതി തന്നെ റെഡിറ്റില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. നിരവധി പേരാണ് ഈ നടപടി ശരിയാണെന്ന് അറിയിച്ചിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

1

പതിനെട്ടുകാരിയായ പെണ്‍കുട്ടിക്ക് വൃത്തി തീരെയില്ലെന്ന് സഹവാസിയായ യുവതി പറയുന്നു. സഹിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് പുറത്താക്കിയതെന്നും ഇവര്‍ വ്യക്തമാക്കി. എന്താണ് ഇവരുടെ വൃത്തികേട് എന്നതാണ് അമ്പരപ്പിക്കുന്നത്. സഹവാസിയായ പതിനെട്ടുകാരി നാല് മാസത്തോളമായി കുളിച്ചിട്ടെന്ന് ഇവര്‍ പറയുന്നു. വളരെ രോഷത്തോടെയാണ് യുവതി റെഡിറ്റില്‍ കുറിപ്പ് പങ്കുവെച്ചത്. ഇങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് സഹിക്കാനാവുകയെന്നും യുവതി ചോദിച്ചു. ഈ പെണ്‍കുട്ടിയുടെ വൃത്തിഹീനത വലിയ ബുദ്ധിമുട്ടായി മാറുന്നുണ്ടെന്നും സഹവാസി പറയുന്നു.

2

66 കോടി ഇന്ത്യക്കാരന് അടിച്ചത് സൗജന്യമായി കിട്ടിയ ലോട്ടറിയില്‍; ഇതുവരെ അറിഞ്ഞില്ല, ഫോണെടുത്തില്ല!!66 കോടി ഇന്ത്യക്കാരന് അടിച്ചത് സൗജന്യമായി കിട്ടിയ ലോട്ടറിയില്‍; ഇതുവരെ അറിഞ്ഞില്ല, ഫോണെടുത്തില്ല!!

23കാരിയായ യുവതിയാണ് ഈ പെണ്‍കുട്ടിയോട് പലതവണ പറഞ്ഞിട്ടും കേള്‍ക്കാത്തതാണ് പ്രശ്‌നമെന്ന് അറിയിച്ചത്. രണ്ട് മണിക്കൂറോളം നീണ്ട ജോഗിങ് സെഷനായി എപ്പോഴും ആ പെണ്‍കുട്ടി പോകാറുണ്ട്. എന്നാല്‍ വിയര്‍ത്ത് കുളിച്ചിട്ടും, ഒരിക്കല്‍ പോലും അവള്‍ കുളിച്ചിട്ടില്ല. ഫ്‌ളാറ്റിലാകെ സഹിക്കാനാവാത്ത ദുര്‍ഗന്ധമാണ് പടരുന്നതെന്നും യുവതി പറഞ്ഞു. താന്‍ ഈ പെണ്‍കുട്ടിയെ ഫ്‌ളാറ്റില്‍ നിന്ന് പുറത്താക്കിയതില്‍ മറ്റുള്ളവരുടെ അഭിപ്രായവും ഇവര്‍ ചോദിച്ചിട്ടുണ്ട്. ഇത് ശരിയായ നടപടിയാണോയെന്നാണ് ചോദ്യം.

3

പതിനെട്ടുകാരിക്ക് വ്യക്തി ശുചിത്വത്തിനോട് യാതൊരു ബഹുമാനവുമില്ലെന്നാണ് സഹവാസി ആരോപിക്കുന്നത്. നാല് മാസത്തോളമായി ഞങ്ങള്‍ ഒരുമിച്ചാണ് താമസം. ഇനിയും അവള്‍ക്കൊപ്പം താമസിക്കുന്നത് അസഹനീയമാണ്. ഒരിക്കലും നടക്കാത്ത കാര്യമാണത്. അവളരൊക്കലും കുളിക്കാറില്ല. ഫ്‌ളാറ്റില്‍ വന്നിട്ട് നാല് മാസമായിട്ടും അവളരൊരിക്കലും കുളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ എല്ലാ ദിവസവും ഈ ജോഗിങ് സെഷനുണ്ട്. അതിലൂടെ ശരീരമാകെ വിയര്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. വിയര്‍പ്പിന്റെ ദുര്‍ഗന്ധമാണ് ഇപ്പോള്‍ ഫ്‌ളാറ്റ് നിറയെ എന്നും അവര്‍ പറഞ്ഞു.

4

ഭക്ഷണത്തിന് ബുദ്ധിമുട്ട്; യുവതിയെ തേടിയെത്തി മഹാഭാഗ്യം, ലക്ഷങ്ങള്‍ ലോട്ടറിയടിച്ചുഭക്ഷണത്തിന് ബുദ്ധിമുട്ട്; യുവതിയെ തേടിയെത്തി മഹാഭാഗ്യം, ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു

ദുര്‍ഗന്ധം കാരണം വയറിന് വരെ പ്രശ്‌നമാണ്. തനിക്ക് ഓക്കാനം വരുന്നുണ്ട്. ഇക്കാര്യം അവരോട് പറഞ്ഞിരുന്നു. എന്നാല്‍ അത് കാര്യമായി എടുത്തിട്ടില്ല. കുളിക്കണമെന്നുണ്ട്, പക്ഷേ ചെയ്യില്ലെന്നായിരുന്നു മറുപടി. ഇവിടെ കുളിക്കാതെ തുടരാനാവില്ലെന്ന് ആ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. ഫ്‌ളാറ്റില്‍ നിന്ന് പുറത്താക്കുമെന്നും പറഞ്ഞു. എന്നാല്‍ അവള്‍ കേട്ടതേയില്ലെന്ന് യുവതി പറയുന്നു. ഒടുവില്‍ വീട്ടുടമസ്ഥനോട് കാര്യം. ഇയാള്‍ അവിടെ വന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വരുന്ന മനസ്സിലായതെന്നും യുവതി പറഞ്ഞു.

5

ഫ്‌ളാറ്റില്‍ കയറിയപ്പോള്‍ തന്നെ ദുര്‍ഗന്ധം കാരണം ഉടമ ശരിക്കും ബുദ്ധിമുട്ടി. അടുത്ത നിമിഷം തന്നെ ആ പെണ്‍കുട്ടിയെ വിളിച്ച് ഇയാള്‍ കാര്യം പറഞ്ഞു. മുപ്പത് ദിവസത്തിനുള്ളില്‍ ഇവിടെ നിന്ന് മാറണമെന്നും, ഇല്ലെങ്കില്‍ ബലം പ്രയോഗിക്കേണ്ടി വരുമെന്നും അറിയിച്ചുവെന്ന് പോസ്റ്റില്‍ യുവതി വ്യക്തമാക്കി. അതേസമയം നിരവധി പേരാണ് ഇവരെ പിന്തുണച്ച് രംഗത്ത് വന്നത്. ആ പെണ്‍കുട്ടിയെ നിങ്ങള്‍ ഒരിക്കല്‍ കാര്യങ്ങള്‍ അറിയിച്ചതാണ്. എന്നിട്ടാണ് വീട്ടുടമസ്ഥയെ കാര്യമറിയിച്ചത്. നിങ്ങളുടെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നും ഒരു യൂസര്‍ കമന്റ് ചെയ്തു.

6

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും

അതേസമയം വീട്ടുടമസ്ഥ നിങ്ങളുടെ സഹവാസിക്കെതിരെ കേസ് കൊടുക്കാതിരുന്നത് ഭാഗ്യമാണ്. അയാളുടെ വീടിനെ ആകെ മോശമാക്കിയതിനും, ചുവരിനും, മുറിക്കും വരെ ദുര്‍ഗന്ധം സമ്മാനിച്ചതും ഗുരുതരമായ കാര്യമാണ്. എന്നിട്ടും ആ പെണ്‍കുട്ടിയോട് ഉടമ വീട്ടില്‍ നിന്ന് പോകാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്. കേസ് കൊടുക്കാന്‍ പോയില്ലെന്നും, അത് വലിയ കാര്യമാണെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു. അങ്ങനൊരു വീട്ടില്‍ ആര്‍ക്കും താമസിക്കാനാവില്ല. ശ്വാസം മുട്ടി മരിക്കുമെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു.

English summary
a women didn't bath for 4 months, her flatmate thrown the women out of her flat goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X