സ്വയം വിവാഹം കഴിച്ച് യുവതി, കേക്കും, ഡ്രെസ്സും വരെ ഒരുക്കി, 24 മണിക്കൂറില്‍ സംഭവിച്ചത് ഇക്കാര്യം
അതേസമയം സ്വയം വിവാഹം ചെയ്ത് 24 മണിക്കൂറില്‍ തന്നെ യുവതിക്ക് മടുപ്പ് വന്നിരിക്കുകയാണ്. തനിക്കിപ്പോള്‍ വിവാഹ മോചനം വേണമെന്നാണ് സോഫിയുടെ ആവശ്യം.

ലണ്ടന്‍: വിവാഹം ഒന്ന് വ്യത്യസ്തമാക്കിയാലോ, ഇങ്ങനെ ഒരു ആലോചനയില്‍ നിന്നാണ് ഒരു യുവതി അമ്പരപ്പിക്കുന്നൊരു കാര്യം ചെയ്തിരിക്കുന്നത്. സോഫി മോറെ എന്ന യുവതി സ്വയം വിവാഹിതയായിരിക്കുകയാണ്. വരനും, വധുവുമെല്ലാം അവര്‍ തന്നെ. ഫെബ്രുവരി മാസത്തിലായിരുന്നു സോഫി സോഷ്യല്‍ മീഡിയ വഴി താന്‍ വിവാഹിതയാകുന്ന കാര്യം അറിയിച്ചത്.
കേട്ടവരെല്ലാം അമ്പരന്ന് പോയ കാര്യമായിരുന്നു ഇതിലുണ്ടായിരുന്നത്. ഇവര്‍ സ്വയം വിവാഹിതയാകാന്‍ പോകുന്നുവെന്നായിരുന്നു അറിയിച്ചത്. ആര്‍ക്കും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യമായിരുന്നു സോഫി ചെയ്തത്. എന്നാല്‍ പിന്നീട് സംഭവിച്ചതെല്ലാം സര്‍വ സാധാരണമായിരുന്നു.
അതേസമയം സ്വയം വിവാഹം ചെയ്ത് 24 മണിക്കൂറില്‍ തന്നെ യുവതിക്ക് മടുപ്പ് വന്നിരിക്കുകയാണ്. തനിക്കിപ്പോള്‍ വിവാഹ മോചനം വേണമെന്നാണ് സോഫിയുടെ ആവശ്യം. നേരത്തെ വിവാഹ സമയത്ത് സോഫി തന്റെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഒരു വെളുത്ത വസ്ത്രം ധരിച്ചിരിക്കുന്നതായിരുന്നു ഈ ചിത്രം. കൃത്യമായി പറഞ്ഞാല്‍ ബ്രൈഡല്‍ കോസ്റ്റിയൂമിലുള്ളതായിരുന്നു ഈ ലുക്ക്. അത് മാത്രമല്ല സ്വന്തം വിവാഹത്തിനായി വെഡ്ഡിംഗ് കേക്കും ഇവര്‍ തന്നെ ഉണ്ടാക്കിയിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയെ ഒന്നാകെ അമ്പരപ്പിച്ച കാര്യമായിരുന്നു.

ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണിത്, വിവാഹ വസ്ത്രം വാങ്ങി, സ്വയം വിവാഹിതയാവാനായി വെഡ്ഡിംഗ് കേക്ക് സ്വന്തമായി ഉണ്ടാക്കിയെന്നും ഇവര്‍ കുറിച്ചിരുന്നു. അതേസമയം ഈ വിവാഹത്തെ കുറച്ച് ഇവരുടെ ഈ വിവാഹത്തെ അനുകൂലിച്ചിരുന്നു.
സ്വയം ഇഷ്ടപ്പെടുന്നത് നല്ല കാര്യമാണെന്നായിരുന്നു ഇവരുടെ കമന്റ്. എന്നാല്‍ ആളുകളുടെ ശ്രദ്ധ നേടാന്‍ വേണ്ടി മാത്രമാണ് യുവതിയുടെ ഈ വിവാഹമെന്നാണ് മറ്റുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ഇത് അധികകാലം നീണ്ടുനില്‍ക്കില്ലെന്നും, വൈകാതെ തന്നെ പ്രശ്‌നങ്ങള്‍ കാണാമെന്നും ഒരാള്‍ കമന്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് തന്നെ ആളുകളുടെ ശ്രദ്ധ നേടാനാണെന്ന് മറ്റൊരാള്‍ കുറിച്ചിരുന്നു.
എന്തായാലും സോഫിയുടെ സ്വയം വിവാഹം നീണ്ടുനില്‍ക്കുന്നതായിരുന്നു. വെറും 24 മണിക്കൂര്‍ കൊണ്ട് തന്നെ ആ വിവാഹം മഹാബോര്‍ ആണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. തുടര്‍ന്ന് അക്കാര്യം സോഷ്യല്‍ മീഡിയ വഴി അവര്‍ അറിയിക്കുകയും ചെയ്തു.
ഒരു ദിവസം കൊണ്ട് തന്നെ ഈ വിവാഹം മടുത്തു. ഇതില്‍ കൂടുതല്‍ ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാനാവില്ല. വിവാഹ മോചനം എങ്ങനെയാണെന്ന് ഞാന്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും സോഫി കുറിച്ചു.
അതേസമയം നിരവധി പേര്‍ ഇവരുടെ വിവാഹ മോചന തീരുമാനത്തെ പരിഹസിച്ചിട്ടുണ്ട്. നല്ലൊരു വക്കീലിനെ കണ്ടോളൂ എന്നാണ് ഒരാളുടെ പരിഹാസം.












Click it and Unblock the Notifications