ലോട്ടറി അടിക്കുമെന്ന് യുവതി മകനോട് ഉറപ്പിച്ചു പറഞ്ഞു; ഫലം വന്നപ്പോൾ എല്ലാവരും ഞെട്ടി!
ചിലപ്പോഴൊക്കെ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ നമുക്ക് നേരത്തെ തന്നെ അറിയാൻ സാധിക്കും. ചില തോന്നലുകൾ ഉണ്ടാവും നിമിത്തങ്ങൾ സംഭവിക്കും. എന്തോ ഒന്ന് അടുത്തനിമിഷം സംഭവിക്കാൻ പോവുകയാണെന്ന് നമ്മുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരിക്കും. അതേ, അങ്ങനെയൊരു തോന്നൽലോട്ടറി എടുത്ത നിമിഷം മുതൽ ആ സ്ത്രീയുടെ മനസ്സിൽ ഉണ്ടായിരുന്നു.
ഈ ലോട്ടറി ടിക്കറ്റിൽ തനിക്ക് തീർച്ചയായും സമ്മാനമടിക്കുമെന്ന് അവർ തന്റെ മകനോട് പറഞ്ഞു. എന്നാൽ ആരും അത് കാര്യമായി എടുത്തതേയില്ല. എന്നാൽ ആ അത്ഭുതം സംഭവിച്ചു. നോർത്ത് കരോലിനയിലെ ഷാനോൺ ഓവർബി എന്ന സ്ത്രീക്കാണ് സ്‌ക്രാച്ച് ആന്റ് വിൻ ലോട്ടറയിലൂടെ വൻനേട്ടം ഉണ്ടായത്. ഒരു കോടി രൂപയാണ് ഇവർക്ക് ലോട്ടറി അടിച്ചത്.

pc: NC Education Lottery
അടുത്തുള്ള മയോഡനിലെ ഒരു മാരത്തൺ ഗ്യാസ് സ്റ്റേഷനിൽ നിന്ന് ഓവർബി 409 രൂപ കൊടുത്ത് 'പ്രൈസ് ഈസ് റൈറ്റ്' സ്‌ക്രാച്ച്-ഓഫ് വാങ്ങിയത്, വീട്ടിലെത്തി ടിക്കറ്റ് സ്‌ക്രാച്ച് ചെയ്ത നോക്കിയപ്പോൾ അവരുടെ പ്രവചനം സത്യമായി. ഓവർബി വ്യാഴാഴ്ച ലോട്ടറി ആസ്ഥാനത്തെത്തി നികുതി കുറച്ചതിന് ശേഷമുള്ള പണം ഒറ്റത്തവണയായി കൈപ്പറ്റി.
വളരെ ബുദ്ധിമുട്ടിൽ നിൽക്കുന്ന സമയത്താണ് തനിക്ക് ഈ ലോട്ടറി അടിച്ചതെന്ന് ഓവർബി പറഞ്ഞു. കുടംബത്തിൽ പല ആളുകളും ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും കൃത്യസമയത്താണ് ഇങ്ങനൊരു മഹാഭാഗ്യം വന്നതെന്നും അവർ പറഞ്ഞു. ഭാഗ്യം വരുമെന്ന ചിന്ത തന്റെ മനസ്സിൽ ഉണ്ടായിരുന്നെന്നും അവർ വ്യക്തമാക്കി.
പരീക്ഷണങ്ങളിലൂടെയും പ്രയാസങ്ങളിലൂടെയും ജീവിതം കടന്നുപോകുമ്പോഴും അവസാനം നിങ്ങൾക്ക് വിജയിക്കാൻ സാധിക്കുമെന്ന് ആളുകൾ വിശ്വസിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഓവർബി പറഞ്ഞു. "ഭാഗ്യത്തിൽ വിശ്വസിക്കുക, അത് നിങ്ങളിലേക്ക് മടങ്ങിവരും, അവർ പറഞ്ഞു. സമ്മാനം അടിച്ചു എന്ന് അറിഞ്ഞത് മുതൽ താൻ കരയുകയാണെന്നും എന്നാലത് സന്തോഷക്കണ്ണീരാണെന്നും ഓവർബി പറയുന്നു.
തന്റെ വാഹനത്തിന്റെ ലോൺ അടയ്‌ക്കാനും അവരുടെ പ്രദേശത്തെ ശ്മശാനത്തിന്റേയും മൃഗസംരക്ഷണ കേന്ദ്രത്തിന്റേയും നവീകരണത്തിന് സഹായിക്കാനും ഉപയോഗിക്കുമെന്നും ശേഷിക്കുന്ന പണം തന്റെ സേവിംഗ്‌സ് അക്കൗണ്ടിൽ ഇടാനും പദ്ധതി ഉണ്ടെന്ന് ഓവർബി പറഞ്ഞു. കുറച്ച് പണം നിക്ഷേപിക്കാനും പ്ലാൻ ഉണ്ട്.
ഇതുപോലെ ജീവിതത്തിൽ ലോട്ടറിയിലൂടെ ഭാഗ്യം തേടിയെത്തിയ ഒരുപാട് ആളുകൾ ഉണ്ട്. ആറ് മാസത്തിനിടെ രണ്ട് തവണ ലോട്ടറി അടിച്ച 56കാരനെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞദിവസം വന്നിരുന്നു. ആദ്യത്തെ തവണ ആറ് കോടി രൂപയാണ് ഇദ്ദേഹത്തിന് സമ്മാനമിയി അടിച്ചത്. ഡിസംബറിൽ ആയിരുന്ന ഈ വിജയം. ഇപ്പോൾ അദ്ദേഹത്തിന് എട്ട് കോടിയാണ് അടിച്ചത്.












Click it and Unblock the Notifications