കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

660 രൂപയുടെ ബർ​ഗർ വാങ്ങി, കൊടുത്തത് 66000 രൂപ; തെളിവൊന്നുമില്ല; യുവാവിന് സംഭവിച്ചത്

ഒറ്റ രാത്രി പുലർന്നപ്പോഴേക്കും തന്റെ ബാങ്ക് അക്കൗണ്ട് ബാലൻസ് കണ്ട യുവാവ് അമ്പരന്നുപോയി. രാത്രി സുഹൃത്തുക്കൾക്കൊപ്പം ഒന്ന് പുറത്തുകറങ്ങാൻ പോയതായിരുന്നു.

Google Oneindia Malayalam News
money viral

അബദ്ധം പറ്റാത്ത മനുഷ്യന്മാരുണ്ടാകില്ല. ജീവിതത്തിൽ എപ്പോഴെങ്കിലും ഒക്കെ ചെറിയ അബദ്ധം എങ്കിലും പറ്റിക്കാണും. ചില അബദ്ധങ്ങൾ പിന്നീട് ഓർക്കുമ്പോൾ ചിരിക്കാനുള്ള വകനൽകും. പക്ഷേ ചില അബദ്ധങ്ങൾ നമുക്ക് വലിയ സാമ്പത്തിക നഷ്ടം വരെ ഉണ്ടാക്കും.

ഇനി പറയാൻ പോകുന്നത് ചെറിയാെരു കയ്യബദ്ധം മൂലം ഒറ്റ നിമിഷം കൊണ്ട് 66000 രൂപ നഷ്ടമായി യുവാവിനെക്കുറിച്ചാണ്. എന്താണ് സംഭവം എന്ന് വിശദമായി അറിയാം...

അക്കൗണ്ടിലെ പണം അപ്രത്യക്ഷമായി...

അക്കൗണ്ടിലെ പണം അപ്രത്യക്ഷമായി...

ഒറ്റ രാത്രി പുലർന്നപ്പോഴേക്കും തന്റെ ബാങ്ക് അക്കൗണ്ട് ബാലൻസ് കണ്ട യുവാവ് അമ്പരന്നുപോയി. രാത്രി സുഹൃത്തുക്കൾക്കൊപ്പം ഒന്ന് പുറത്തുകറങ്ങാൻ പോയതായിരുന്നു. സംഭവം നടന്നത് ഇം​ഗ്ലണ്ടിലാണ്. അങ്ങനെ സുഹൃത്തുക്കൾക്കൊപ്പം കറങ്ങി, ഒരു ബർ​ഗർ വാങ്ങിക്കഴിച്ച് തിരിച്ച് താമസ സ്ഥലത്തെത്തി. ക്ഷീണംകാരണം ഉറങ്ങി. രാവിലെ എഴിന്നേറ്റപ്പോഴാണ് അക്കൗണ്ടിൽ നിന്നും വലിയ തുക പോയാതായി കാണുന്നത്.

ആദ്യം ഇഷ്ടമായത് ഒരാളെ, ഒടുവിൽ മൂന്ന് സഹോദരിമാരേയും വിവാഹം ചെയ്ത് യുവാവ്; നേരം ചെലവിടാൻ ടൈംടേബിൾആദ്യം ഇഷ്ടമായത് ഒരാളെ, ഒടുവിൽ മൂന്ന് സഹോദരിമാരേയും വിവാഹം ചെയ്ത് യുവാവ്; നേരം ചെലവിടാൻ ടൈംടേബിൾ

കയ്യബദ്ധം...

കയ്യബദ്ധം...

വീട്ടിലേക്കുള്ള യാത്രാമധ്യേ, വിൽസൺ മിതമായ വിലയുള്ള ബർഗറിനും ചിപ്‌സിനും വേണ്ടി എഫെസ് കബാബ് കിച്ചൺ ഫുഡ് ട്രക്കിൽ നിർത്തി - എന്നാൽ തന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ ഭക്ഷണം ആണ് ആണ് അ​ദ്ദേഹം കഴിച്ചത്. സംഭവം മറ്റൊന്നുമല്ല, ഇപ്പോൾ പണമിടപാടിന് നമ്മൾ അധികവും ആശ്രയിക്കുന്നത് ഓൺലൈൻ പേമെന്റിനെയാണ്. കുറച്ചുകൂടി എളുപ്പമായത് കൊണ്ടാണ് ഓൺലൈൻ പേമെന്റിനെ ബില്ലടയ്ക്കാൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഉപയോ​ഗിക്കുന്നത്. എന്നാൽ അക്കങ്ങൾ വെച്ചുള്ള കാര്യമല്ല ഒറ്റ പൂജ്യം അധികമായാൽ കാര്യം കയ്യിൽ നിന്ന് പോകും. ഇവിടെയും സംഭവിച്ചത് അത് തന്നെ. 660 രൂപയുടെ ബർ​ഗർ വാങ്ങിയ യുവാവ് പണം അയച്ചപ്പോൾ 66000 ആയിപ്പോയി. ഇത് യുവാവ് ശ്രദ്ധിച്ചുമില്ല.

മദ്യപാനിയല്ല...

മദ്യപാനിയല്ല...

മദ്യപിച്ച് ഇത്തരം അബദ്ധം കാണിക്കുന്നവരുണ്ട്. എന്നാൽ ഈ യുവാവ് മദ്യപിക്കാത്ത വ്യക്തിയാണ്..
"ഞാൻ മദ്യപിക്കാത്ത ആളാണ്. ആരെങ്കിലും മദ്യപിച്ച് ഇത്തരത്തിൽ തെറ്റായി ബിൽ പേ ചെയ്താൽ അത് വ്യത്യസ്തമായിരിക്കാം. പക്ഷേ ഇത് അത്തരത്തിൽ അല്ല ," യുവാവ് പറഞ്ഞു..

അമ്മ സിനിമയ്ക്ക് പോയി വരുമ്പോഴേക്കും 6 വയസ്സുകാരൻ ഓർഡർ ചെയ്തത് എട്ടായിരം രൂപയുടെ ഭക്ഷണം!അമ്മ സിനിമയ്ക്ക് പോയി വരുമ്പോഴേക്കും 6 വയസ്സുകാരൻ ഓർഡർ ചെയ്തത് എട്ടായിരം രൂപയുടെ ഭക്ഷണം!

പണം കിട്ടുമോ...

പണം കിട്ടുമോ...

ചെയ്തതോ അബദ്ധമായി ഇനി അതിന് പരിഹാരം ഉണ്ടോ എന്നാണ് യുവാവ് നോക്കുന്നത്. ഇപ്പോൾ, ഒരു മാസത്തിലേറെയായി, എന്നാൽ പണം തിരികെ കിട്ടാനുള്ള സാധ്യത വളരെ വിദൂരമാണ്.. റീഫണ്ട് ലഭിക്കാനുള്ള സാധ്യത ഇപ്പോഴും വിദൂരമാണെന്ന് തോന്നുന്നു, കാരണം കമ്പനിയുടെ ഹ്യൂമൻ റിസോഴ്‌സ് മാനേജർ ബുദ്ധിമുട്ടിക്കുകയാണെന്നാണ് യുവാവ് പറയുന്നത്, ഉപഭോക്താവ് ബിസിനസിന്റെ ബാങ്കുമായി സംസാരിക്കണമെന്ന് നിർബന്ധിക്കുന്നു. ഇക്കാര്യങ്ങൾ നടന്നുവെന്ന് ഹ്യൂമൻ റിസോഴ്‌സ് മാനേജർ കൂടി സമ്മതിച്ചാൽ മാത്രമേ റീഫണ്ട് ലഭിക്കുകയുള്ളൂ.

 തെളിവ് ഇല്ലെങ്കിൽ...

തെളിവ് ഇല്ലെങ്കിൽ...

തെറ്റ് പറ്റിയതാണെന്ന് കരുതി ബാങ്ക് എത്രയും പെട്ടെന്ന് ഈ പ്രശ്നം പരിഹരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ ബാങ്കിന്റെ നടപടി വളരെ പതിക്കെയാണ് യുവാവ് പറഞ്ഞു. ഇടപാടിന്റെ റസീത് ഹാജരാക്കാൻ ആണ് ബാങ്ക് ആവശ്യപ്പെടുന്നത്. എന്നാൽ യുവാവിന്റെ കയ്യിൽ രസീത് ഇല്ല. ഹോസ്പിറ്റാലിറ്റിയിൽ ജോലി ചെയ്തിട്ടുള്ള ടോബി, തങ്ങളുടെ അക്കൗണ്ടിലേക്ക് നോക്കിയാൽ 66,000 രൂപ അടച്ചതായി തെളിയിക്കാൻ എഫിന്റെ കിച്ചണിന് കഴിയുമെന്ന് വിശ്വസിക്കുന്നു

English summary
A young man mistakenly paid Rs 66000 instead of Rs 660 for a burger, here's what happened next
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X