Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: 4.68 ലക്ഷം രൂപ വരുന്ന സ്വർണക്കട്ടി ആസിഡിലിട്ട് പരീക്ഷണം; സംവഭവിച്ചതുകണ്ടോ! വൈറലായി വീഡിയോ

ചിലർക്ക് രസതന്ത്രത്തോട് ഭയങ്കര താല്പര്യം ഉണ്ടാകും കാരണം പരീക്ഷണങ്ങൾ അടങ്ങിയിട്ടുള്ള ശാഖയാണ്. രസതന്ത്രം ശാസ്ത്രത്തിന്റെ ഒരു യഥാർത്ഥ ശാഖയാണ്. ഇരുന്ന് പഠിക്കാൻ അത്ര രസം ഉണ്ടാവണമെന്നില്ല. പക്ഷേ , പ്രായോഗിക പരീക്ഷണങ്ങൾ തീർച്ചയായും രസകരമായിരിക്കും. പസിലുകൾ കൊണ്ട് നിറഞ്ഞിട്ടുണ്ടെങ്കിലും, ആഴത്തിൽ പര്യവേക്ഷണം ചെയ്യാൻ ഇഷ്ടപ്പെടുന്ന ചില ശാസ്ത്രഭ്രാന്തന്മാരുണ്ട്. ചില ലാബ് പരീക്ഷണങ്ങൾ വിജയിക്കും, മറ്റുള്ളവ പരാജയപ്പെം. ഈ ഇൻറർനെറ്റ് യുഗത്തിൽ, അത്തരം നിരവധി ലോ-കീ ലാബ് പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.

സ്വർണത്തിന്റെ വിലയൊക്കെ കൂടിക്കൊണ്ടിരിക്കുകയാണല്ലോ, കുറച്ച് സ്വർണം എടുത്ത് ആസിഡിൽ ഇടാൻ പറഞ്ഞാൽ നിങ്ങൾ അത് ചെയ്യുമോ? പക്ഷേ, ശുദ്ധമായ സ്വർണ്ണത്തെ ആസിഡിൽ ലയിപ്പിക്കുന്ന ഒരു സയൻസ് ഫ്രീക്കിന്റെ പരീക്ഷണമാ ണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ‌ വൈറൽ. വീഡിയോയിൽ കാണുകയും വിവരിക്കുകയും ചെയ്യുന്നതുപോലെ, യുവാവ് തന്റെ കൈയിൽ 100 ​​ഗ്രാം ശുദ്ധമായ സ്വർണ്ണക്കട്ടി പിടിച്ചിരിക്കുന്നത് കാണാവുന്നതാണ്. അതിനെക്കുറിച്ച് വിവരിക്കുകയും ചെയ്യുന്നു. കൂടാതെ,ഇയാൾ സ്വർണ്ണത്തിന്റെ വില ഗ്രാമിന് $57 ആണെന്ന് അറിയിക്കുന്നു, ഇത് സ്വർണ്ണ ബാറിന്റെ വില $5700 (INR-ൽ ഏകദേശം 4.68 ലക്ഷം രൂപ) ആയി കണക്കാക്കുന്നു.

Gold

കൂടാതെ, സ്വർണ്ണക്കട്ടി ഏറ്റവും ചെലവേറിയതും അമൂല്യവുമായ വസ്തുവായി ഇയാൾ വിശദീകരിക്കുന്നു. വിലകൂടിയ സ്വർണക്കട്ടി ആസിഡ് ഉപയോഗിച്ച് നശിപ്പിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ അടുത്ത നീക്കം. അടുത്തതായി, യുവാവ് സ്വർണ്ണ ബാർ ഒരു ബീക്കറിൽ ഇടുകയും സ്വർണ്ണം തിളപ്പിക്കാൻ സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിക്കുകയും ചെയ്യുന്നു. പ്രതികരണമൊന്നും കാണാത്തപ്പോൾ, അദ്ദേഹം ബീക്കറിൽ നൈട്രിക് ആസിഡ് ചേർക്കുന്നു. യുവാവ് ബീക്കറിലേക്ക് നൈട്രിക് ആസിഡ് ചേർക്കുമ്പോൾ, സ്വർണ്ണക്കട്ടി അലിഞ്ഞുതുടങ്ങും.

ഏതാനും മണിക്കൂറുകൾക്കുള്ളിൽ, സ്വർണ്ണ ബാർ അലിയാൻ തുടങ്ങുകയും പൂർണ്ണമായും ആസിഡിൽ ലയിക്കുകയും ചെയ്യുന്നു. ഒടുവിൽ, അത് പൂർണ്ണമായും അപ്രത്യക്ഷമാകുന്നു. പരീക്ഷണത്തിൽ ബാക്കിവന്നത് സ്വർണ്ണക്കട്ടിയുടെ ഒരു അംശവുമില്ലാത്ത ഓറഞ്ച് നിറത്തിലുള്ള ദ്രാവകമായിരുന്നു. അടുത്തതായി, ഇയാൾ ദ്രവരൂപത്തിലുള്ള സ്വർണ്ണം അടങ്ങിയ ബീക്കർ എടുത്ത് സ്വർണ്ണം തിരികെ ലഭിക്കുന്നതിനെക്കുറിച്ച് വിശദീകരിക്കുന്നു. എന്നിരുന്നാലും, അദ്ദേഹം പറഞ്ഞുകൊണ്ടിരിക്തുമ്പോൾ , സ്ഫടിക ബീക്കർ പൊട്ടുകയും സ്വർണ്ണം ദ്രാവക രൂപത്തിൽ തറയിലേക്ക് വീഴുകയും ചെയ്തു. നിങ്ങൾക്ക് ഈ പരീക്ഷണം ചെയ്യാൻ ധൈര്യം ഉണ്ടോ???

വൈറൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+