Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ഒരു കാര്യം യുവതിക്ക് അറിയില്ല, 'പിന്നെന്തിന് ഈ ബന്ധം'! മതിയാക്കി മടങ്ങി യുവാവ്...

ഒരാളെ നമ്മുടെ ജീവിത്തതിന്റെ ഭാഗമാക്കുന്നതിന് മുമ്പ് അയാളെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അയാള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ഇഷ്ടമല്ലാത്ത കാര്യങ്ങള്‍, അയാളുടെ സ്വഭാവം, നമ്മളുമായി യോജിക്കുമോ അങ്ങനെ പരസ്പരം മനസ്സിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ചിലപ്പോള്‍ വളരെ അടുത്തറിയുമ്പോള്‍ ആ ബന്ധം തുടര്‍ന്നാല്‍ ശരിയാവില്ല എന്നൊക്കെ തോന്നും. പരസ്പരം മനസ്സിലാക്കാന്‍ ഏറ്റവും നല്ല ഒരു മാര്‍ഗം ഡേറ്റിംഗ് ആണ്. ഇനി പറയാന്‍ പോകുന്നത് വിവാഹത്തില്‍ എത്തിനില്‍ക്കേണ്ടിയിരുന്ന ഒരു ബന്ധത്തില്‍ നിന്ന് യുവാവ് പിന്മാറിയ ഒരി സംഭവത്തെക്കുറിച്ചാണ്.. കാരണം കേട്ടാല്‍ നിങ്ങള്‍ തീര്‍ച്ചയായും ഞെട്ടിപ്പോകും. സംഭവം എന്താണെന്ന് നമുക്ക് നോക്കാം.

1

ഡേറ്റിം​ഗ് ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് യുവാവ് യുവതിയുമായി ബന്ധം തുടരാൻ കഴിയില്ലെന്ന് അറിയിച്ചത്. ദ ബട്ടൺ എന്ന ഷോയിൽ പങ്കെടുക്കുകയായിരുന്നു യുവാവും ഇദ്ദേഹം വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന പെൺകുട്ടിയും. ഷോയിൽ ഒരു വിഷയം നൽകും ഈ വിഷയത്തെക്കുറിച്ച് ഇരുവരും 10 മിനുട്ട് നേരം സംസാരിക്കണം.

2

ഇനി "ദി ബട്ടൺ" എന്ന സ്പീഡ് ഡേറ്റിംഗ് ഷോയിയിൽ നടന്ന ആ വിചി ത്രമായ സംഭവം എന്താണെന്ന് അറിയാം. ഷോയുടെ നിയമങ്ങൾ അനുസരിച്ച്, മത്സരാർത്ഥികൾക്ക് മുന്നിലെ മേശയിൽ ഒരു ബട്ടൺ ഉണ്ടാകും .ആ ബട്ടൺ ലൈറ്റ് ചുവപ്പായി മാറുമ്പോൾ, മത്സരാർത്ഥികൾക്ക് അത് അമർത്തി തങ്ങളുടെ മുന്നിലുള്ള വ്യക്തിയുമായി സംസാരിക്കാം. അവരുടെ സംഭാഷണം 10 മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കുന്ന അവർക്ക് മറ്റൊരു ഡേറ്റിം​ഗിൽ പങ്കെടുക്കാൻ പറ്റും.

3

ഷോയിൽ, മത്സരാർത്ഥികളായ ഡോണിയും മരിയയും കുറച്ച് നിമിഷങ്ങൾ മാത്രമാണ് സംസാരിച്ചത്. "നിങ്ങൾ മാർവലിലാണോ?" എന്ന ചോദ്യത്തോടെയാണ് ആ മനുഷ്യൻ ഡേറ്റം​ഗ് ആരംഭിച്ചത്. ചോദ്യത്തിന് മറുപടിയായി, സ്ത്രീ പറഞ്ഞു. എന്താണെന്ന് തനിക്കറിയാമെന്നും എന്നാൽ തന്റെ സഹോദരൻ അത് നിരീക്ഷിക്കാറുണ്ടെന്നും തനിക്ക് അനിമേഷൻ ഇഷ്ടമല്ലെന്നുമാണ് യുവതി പറഞ്ഞത്.

4

എന്നാൽ ഡോണി യുവതിയുടെ വാദത്തോട് യോജിച്ചില്ല..കൂടാതെ, ഡോണി മാർവലിനെ പ്രശംസിക്കുകയും "മാർവലിനെ ഇഷ്ടപ്പെടാതിരിക്കാൻ ആർക്കും കഴിയില്ല " അദ്ദേഹം കൂട്ടിച്ചേർത്തു, "വളരെ വ്യത്യസ്തമായ കാര്യങ്ങളുണ്ട്, അത് ആനിമേഷനല്ല, എല്ലാവരേയും രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം സൂപ്പർഹീറോകളാണ്." മാർവലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

5

ഇവർ തമ്മിലുള്ള സംവാദം വലിയ വഴക്കിലേക്ക് എത്തും മുമ്പ് അവരുടെ സമയം അവസാനിച്ചു. എന്നാൽ മരിയ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ഡോണിക്ക് സമ്മതിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. കോമിക് ബുക്കും ഫിലിം ഫ്രാഞ്ചൈസിയും ഇഷ്ടപ്പെടാത്ത ഒരു വ്യക്തിക്കൊപ്പം തനിക്ക് മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ഡോണി വെളിപ്പെടുത്തി. തനിക്ക് മാർവൽ എന്ന് പേരുള്ള ഒരു നായ ഉണ്ടെന്ന് പോലും അദ്ദേഹം വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+