Get Updates
Get notified of breaking news, exclusive insights, and must-see stories!

പോയത് സുഹൃത്തിന് വേണ്ടി ലോട്ടറി എടുക്കാന്‍, പക്ഷേ നടന്നത് മറ്റൊന്ന്; ഭാഗ്യം മാടിവിളിച്ച ട്വിസ്റ്റ്

ഭാഗ്യം വീട്ടുപടിക്കല്‍ എത്തുക എന്നുപറഞ്ഞാല്‍ ദാ ഇതുപോലെ ആയിരിക്കണം. അതുമാതിരി ഭാഗ്യമല്ലേ ഈ മനുഷ്യനെ തേടി എത്തിയത്, സംഭവം ഒരു ലോട്ടറി അടിച്ച കാര്യമാണ്. പക്ഷേ ചുമ്മ അടിച്ചതൊന്നുമല്ല. ഭാഗ്യ ദേവത മാടിവിളിച്ചതു തന്നെ. എന്നും ലോട്ടറി എടുത്ത് ഭാ​ഗ്യം പരീക്ഷിക്കുന്ന തന്റെ സുഹൃത്തിന് വേണ്ടി ലോട്ടറി എടുത്ത് കൊടുക്കാൻ ചെന്ന ഒരാൾക്കാണ് ഈ സൗഭാ​ഗ്യം ഉണ്ടായത്.

സുഹൃത്ത് ലോട്ടറി എടുക്കാറുണ്ടെങ്കിലും ഇദ്ദേഹത്തിന് ലോട്ടറി സ്ഥിരമായി എടുക്കുന്ന ശീലം ഒന്നുമില്ല, പക്ഷേ അന്ന് നടന്ന സംഭവങ്ങള്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. എങ്ങനെയാണ് ഈ മഹാഭാഗ്യം ഈ മനുഷ്യനെ തേടി എത്തിയതെന്ന് നമുക്ക് വിശദമായി ഒന്ന് അറിഞ്ഞാലോ

pc: Mary land lottery

1

ആ ദിവസം ഇദ്ദഹേത്തിന്റെ സുഹൃത്ത് ഒരു തിരക്കിൽ പെട്ടു. ലോട്ടറി എടുക്കാൻ പോകാൻ സാധിച്ചില്ല. അതിനാൽ തന്റെ സുഹൃത്തിനോട് ലോട്ടറി എടുത്തുകൊടുക്കാൻ പറഞ്ഞു. ലോട്ടറി എടുത്തുകൊടുക്കാമെന്ന് ഇദ്ദഹേവും സമ്മതിച്ചു. അങ്ങനെ ലോട്ടറി വാങ്ങാൻ ഇദ്ദേഹം പോയി.
എന്നാല്‍ അന്ന് ലോട്ടറി എടുക്കാന്‍ പോയപ്പോള്‍ ഇദ്ദേഹത്തിനും തോന്നി ഒരു ലോട്ടറി എടുക്കാമെന്ന്. സുഹൃത്തിന്റെ നമ്പര്‍ ഉപയോഗിച്ച് അദ്ദേഹം ആദ്യമായി ഒരു ലോട്ടറി എടുത്തുന്നു. ഇതോടെ ഇദ്ദേഹത്തിന്റെ ജീവിതം അങ്ങ് മാറിമറിഞ്ഞു.

1

'ബാസ്‌ക്കറ്റ്ബോള്‍ മാന്‍' എന്ന് വിളിപ്പേരുള്ള നിര്‍മ്മാണ തൊഴിലാളി സാധാരണയായി യുഎസിലെ ചാള്‍സ് കണ്‍ട്രിയിലുള്ള ബ്രയാന്‍ടൗണില്‍ ഓരോ ദിവസവും $1 (82പൈസ) ലോട്ടറി ടിക്കറ്റ് വാങ്ങാറുണ്ട്. അദ്ദേഹത്തിന് അന്ന് ലോട്ടറി വാങ്ങാൻ സമയം ഇല്ലാത്തതുകൊണ്ടാണ് ഇത്ര വലിയ ഒരു മാഹാഭാ​ഗ്യം ഇദ്ദേഹത്തിനും ഇദ്ദേ​ഹത്തിനായി ലോട്ടറി വാങ്ങിയ സുഹൃത്തിനും ഉണ്ടായത്.

3

"നിർമ്മാണ തൊഴിലാളി ('ബാസ്ക്കറ്റ്ബോൾ മാൻ') ഒരു ബന്ധുവിന്റെ ജന്മദിനമായ 12355 എന്ന ഭാഗ്യ നമ്പർ ആണ് കളിക്കാറുള്ളത്.അദ്ദേഹം എല്ലാ ദിവസവും ആ നമ്പർ പ്ലേ ചെയ്യുന്നു, പക്ഷേ നവംബർ 18 ന്, ഉച്ചകഴിഞ്ഞുള്ള ഡ്രോയിംഗിനായി ടിക്കറ്റ് വാങ്ങാൻ അദ്ദേഹത്തിന് കൃത്യസമയത്ത് ഒരു ലോട്ടറി റീട്ടെയിലറുടെ അടുത്ത് എത്താൻ കഴിഞ്ഞില്ല.

4

സഹായിക്കാനായി ഒരു സഹപ്രവർത്തകൻ ബ്രയാൻടൗണിലെ ബ്രയാൻടൗൺ സ്റ്റോർ സന്ദർശിക്കുകയും 'ബാസ്‌ക്കറ്റ്‌ബോൾ മാന്റെ' $1 നേരായ ബെറ്റ് ടിക്കറ്റ് വാങ്ങുകയും ചെയ്തു. "സഹപ്രവർത്തകൻ അതേ നമ്പർ ഉപയോഗിച്ച് 50 സെൻറ് നേരായ ബെറ്റ് ടിക്കറ്റ് ഉപയോഗിച്ച് ഭാഗ്യം പരീക്ഷിച്ചു. ഇരുവരും വലിയ വിജയികളായി!" മേരിലാൻഡ് ലോട്ടറി ഒരു പ്രസ്താവനയിൽ വിശദീകരിച്ചു:

5

'ബാസ്‌ക്കറ്റ്‌ബോൾ മാൻ' 50,000 ഡോളർ (£41,200) നേടിയപ്പോൾ അയാളുടെ സുഹൃത്തിന് $25,000 (£20,600) ലഭിച്ചു. "ഞാൻ അവനെ ടിക്കറ്റിനായി അയച്ചതിൽ എന്റെ സുഹൃത്ത് വളരെ സന്തോഷത്തിലാണ് ." അയാൾ ലോട്ടറി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇത് ഒരാളുടെ ജീവിതത്തിൽ മാത്രമല്ല ലോട്ടറി ഇത്തരം അത്ഭുതം കാണിച്ചിട്ടുള്ളത്. പലർക്കും ഇത് പോലെ അപ്രതീക്ഷിത ഭാ​ഗ്യം വന്നിട്ടുണ്ട്. യുകെയിൽ ഒരു സൂപ്പർമാർക്കറ്റ് തൊഴിലാളിയും അവളുടെ ഫോർക്ക്ലിഫ്റ്റ് ട്രക്ക് ഡ്രൈവർ പങ്കാളിയും ലോട്ടറിയിൽ ഒരു മില്യൺ പൗണ്ട് നേടിയ ശേഷം അവരുടെ വിവാഹം ആസൂത്രണം ചെയ്യുന്നു - 15 വർഷത്തെ വിവാഹ നിശ്ചയത്തിന് ശേഷമായിരുന്നു ഇവർക്ക് കല്യാണം കഴിക്കാനായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+