മുടിയും ലോട്ടറിയും തമ്മിൽ എന്താ ബന്ധം, മുടി ഭാഗ്യമാണോ; 2 തവണ ലോട്ടറിയടിച്ച യുവാവ് പറയുന്നു
ചിലര്‍ പ്രത്യേക ദിവസങ്ങിലാണ് ലോട്ടറി എടുക്കുക. ചിലര്‍ പ്രത്യേക നമ്പര്‍ എടുക്കും.

PC: Maryland Lottery
ലോട്ടറി അടിക്കുന്നത് ഒരു ഭാഗ്യമാണ്. എടുക്കുന്ന ടിക്കറ്റ് അടിക്കണമെന്നി, ഭാഗ്യമുണ്ടെങ്കില്‍ അടിക്കും. ചില ആളുകള്‍ നിമിത്തം നോക്കി ലോട്ടറി എടുക്കാറുണ്ട്. ചിലര്‍ പ്രത്യേക ദിവസങ്ങിലാണ് ലോട്ടറി എടുക്കുക. ചിലര്‍ പ്രത്യേക നമ്പര്‍ എടുക്കും.
അങ്ങനെ ഓരോ നിമിത്തം നോക്കി ലോട്ടറി എടുക്കും. താന്‍ ഇട്ട ഗ്രസ് കാരണമാണ് തനിക്ക് ലക്ഷങ്ങള്‍ സമ്മാനമായി ലഭിച്ചതെന്ന് ഒരുി സ്ത്രീ പറഞ്ഞിരുന്നു. ഇപ്പോള്‍ രണ്ട് പ്രവശ്യം ലോട്ടറി അടിച്ച യുവാവ് തനിക്ക് ലോട്ടറി അടിക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ്..

രണ്ട് തവണ ലോട്ടറി അടിക്കുമ്പോഴും മുടി വളർത്തിയിരുന്നു..
ഈ യുവാവിന് രണ്ട് പ്രവശ്യമാണ് ലോട്ടറിയിലൂടെ ഭാഗ്യം തേടിയെത്തിയത്. 2015 ൽ ആണ് ആദ്യം സമ്മാനം അടിച്ചത്, പിന്നീട് ഈ ആഴ്ചയാണ് ഇയാൾക്ക് സമ്മാനം അടിക്കുന്നത്. 2015-ൽ $100,000 ലോട്ടറി സമ്മാനം നേടിയ യുവാവിന് ഈ ആഴ്‌ച $50,000 രൂപയാണ് സമ്മാനം അടിച്ചത്. ഇതോടെ തന്റെ ഹെയർ സൈറ്റലാണ് സമ്മാനമടിക്കാൻ കാരണമായതെന്നാണ് യുവാവ് പറയുന്നത്.

ഇത്തവണ ബംബർ..
മിഡിൽ റിവറിലെ വില്യം ഡാനിയൽസ് ജൂനിയർ, 31, നോട്ടിംഗ്ഹാമിലെ പെറി ഹാൾ ബൊളിവാർഡിലുള്ള 7-ഇലവൻ സ്റ്റോറിൽ നിന്ന് തന്റെ ഗോൾഡ് X50 സ്ക്രാച്ച്-ഓഫ് ടിക്കറ്റ് വാങ്ങിയതായി മേരിലാൻഡ് ലോട്ടറി അധികൃതരോട് പറഞ്ഞു. 50,000 ഡോളർ സമ്മാനം ലഭിച്ചപ്പോൾ താൻ ഞെട്ടിപ്പോയെന്ന് ഡാനിയൽസ് പറഞ്ഞു. "അടിക്കുമ്പോൾ അവിശ്വാസമാണ്. നിങ്ങൾ അത് തെറ്റായി കാണുന്നില്ലെന്ന് ഉറപ്പാക്കണം," അദ്ദേഹം പറഞ്ഞു.

ആദ്യം ലോട്ടറി അടിച്ചപ്പോൾ മുടി വെട്ടിക്കളഞ്ഞു..
2015-ൽ ഒരു റേവൻസ് സ്‌ക്രാച്ച്-ഓഫ് ടിക്കറ്റിൽ നിന്ന് മുമ്പ് $100,000 നേടിയ ഡാനിയൽസ്, തന്റെ ആദ്യ വിജയത്തിന് തൊട്ടുപിന്നാലെ തന്റെ നീളമുള്ള മുടി വെട്ടിമാറ്റിയെന്നും തന്റെ ഏറ്റവും പുതിയ സമ്മാനത്തിനായുള്ള സമയത്താണ് അത് വളർന്നതെന്നും പറഞ്ഞു.
ഇനി ലോട്ടറി എടുക്കുമ്പോഴൊക്കെ താൻ മുടി നീട്ടിവളർത്തുെമന്നാണ് ഇയാൾ പറയുന്നത്. ആദ്യം ലോട്ടറി അടിച്ച പണം കൊണ്ട് ജീവിതത്തിലെ വലിയൊരു കാര്യമാണ് ഇ യുവാവ് സാധിച്ചത്. അദ്ദേഹം ഒരു വീട് എടുത്തു. ഇത്തവണ സമ്മനാമടിച്ച തുക കൊണ്ട് തന്റെ വിവാഹം നടത്തുമെന്നാണ് ഇദ്ദേഹം പറഞ്ഞത്.

57 തവണ ലോട്ടറി അടിച്ച ആൾ..
ഇതുപോലെ ഭാഗ്യം തുടർച്ചയായി തേടിവരുന്ന ഒരു യുവതിയുണ്ട്. ഈ യുവതിക്ക് ഒന്നോ രണ്ടോ വട്ടമല്ല ഭാഗ്യം വന്നത്. 57 തവണയായിരുന്നു ഇവർക്ക് ലോട്ടറി അടിച്ചത്. പലതവണ അടിച്ചെങ്കിലും വലിയൊരു തുക ആയിരുന്നില്ല. എന്നാൽ ഇത്തവണ വലിയ തുകാണ് ഈ യുവതിക്ക് അടിച്ചത്. ആ ലോട്ടറി എടുക്കുമ്പോൾ തന്നെ അതിൽ വലിയൊരു തുക സമ്മനാം അടക്കുമെന്ന് ഒരു സ്ത്രീ പറഞ്ഞിരുന്നുവെന്ന് യുവതി പറയുന്നു.












Click it and Unblock the Notifications