തുപ്പൽ വിറ്റ് യുവതി പ്രതിമാസം സമ്പാദിക്കുന്നത് 45 ലക്ഷത്തോളം, കുളിച്ചവെള്ളത്തിനും ആവശ്യം; കാരണം!
ഒരു യുവതി മാസത്തിൽ സമ്പാദിക്കുന്നത് ലക്ഷങ്ങൾ ആണ്. ഏതാണ്ട് 45 ലക്ഷത്തോളം രൂപ വരും ഈ യുവതിയുടെ മാസവരുമാനം. ഇതിലും അധികം സമ്പാദിക്കുന്നവർ ഇല്ലേ എന്നാവും നിങ്ങളുടെ മനസ്സിലെ ചോദ്യം. ഉണ്ട് എന്നുതന്നെയാണ് ഉത്തരം, പക്ഷേ ഈ യുവതി ലക്ഷങ്ങൾ സമ്പാദിക്കുന്നത് തന്റെ തുപ്പൽ കുപ്പികളിലാക്കി വിറ്റാണ്. അതെ സ്വന്തം തുപ്പൽ വിറ്റ് മാസത്തിൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന യുവതി. എന്തുകൊണ്ടാണ് ഈ യുവതിയുടെ തുപ്പലിന് ഇത്ര ഡിമാന്റ്? എന്താണ് ആ പ്രത്യേകത? വിശദമായി അറിയാം
തന്റെ തുപ്പൽ വിറ്റ് ലഭിച്ച പണം കൊണ്ട് മത്രാം തന്റെ കടങ്ങൾ തീർക്കാനും ഒരു ഫ്‌ളാറ്റ് വാങ്ങാനും ഈ യുവതിക്ക് സാധിച്ചു. മാഞ്ചസ്റ്ററിലെ ടെസ്‌കോയിൽ പാർട്ട്‌ടൈം ജോലി ചെയ്യുന്ന ബയോമെഡിക്കൽ സയൻസ് വിദ്യാർഥിനി ലതീഷ ജോൺസ് ആണ് ഉപജീവനമാർഗത്തിനും ഫീസും അടയ്‌ക്കാനും കണ്ടെത്തിയ വഴിയിലൂടെ ലക്ഷങ്ങൾ സാമ്പാദിക്കുന്നത്.

തുപ്പൽ, കാൽവിരലിലെ നഖം, ആഴ്ചകൾ പഴക്കമുള്ള ബെഡ്‌ഷീറ്റുകൾ എന്നിവയ്‌ക്കായി ആളുകൾ വൻതുക മുടയ്ക്കുന്നത് യുവതി ശ്രദ്ധിച്ചിരുന്നു.
അതിന് വേണ്ടി ഇവർ 300 പൗണ്ടിനും (30,000 രൂപ) 1,500 പൗണ്ടിനും (1.5 ലക്ഷം രൂപ) വരെ നൽകാൻ തയ്യാറാണെന്ന് മനസ്സിലായതോടെയാണ് തുപ്പൽ വിൽക്കാമെന്ന ആശയം ഈ യുവതിക്ക് തോന്നിയത്.
ലതീഷ ജോൺസ് അവളുടെ ജോലി ഉപേക്ഷിച്ചു, മുഴുവൻ സമയവും അവളുടെ തുപ്പൽ വിൽക്കാൻ തുടങ്ങി. യൂണിവേഴ്സിറ്റിയിൽ നിന്ന് ഇറങ്ങി. ബിസിനസ്സിൽ സജീവമായി. തന്റെ 11,000 പൗണ്ട് കടം വീട്ടിയെന്നും തന്റെ ആദ്യ സ്വത്ത് വാങ്ങിയെന്നും യുവതി പറയുന്നു.
എല്ലാം പെട്ടെന്നായിരുന്നുവെന്നും ഇപ്പോൾ താൻ നാല് വർഷമായി അത് ചെയ്യുന്നുവെന്നും യുവതി പറയുന്നു... തന്റെ ആരാധകർക്കേ വേണ്ടിയാണ് ചെയ്യാൻ തുടങ്ങിയതെന്നും താൻ കുളിക്കുന്ന വെള്ളതിനും ആൾക്കാർ അന്വേഷിച്ചെന്നും ഇവർ പറയുന്നു. ഇതിലൂടെ പണം ഉണ്ടാക്കാൻ സാധിക്കുമെന്ന് അറിയാമെങ്കിലും താനത് ചെയ്തില്ലെന്ന് യുവതി പറഞ്ഞു.
തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അസാധാരണമായ അഭ്യർത്ഥനകൾ നിറവേറ്റുന്നതിനായി അവൾ വ്യവസായത്തെക്കുറിച്ച് ഗവേഷണം നടത്തി.
"ആദ്യം ഒരു വ്യക്തി എന്റെ തുപ്പലിന്റെ ഒരു കുപ്പി എന്നോട് ചോദിച്ചപ്പോൾ, ഇത് ഒരു തമാശയാണെന്നാണ് ഞാൻ കരുതിയത്, എന്നാൽ കാര്യമായിട്ടായിരുന്നു അതെന്ന് മനസ്സിലാക്കുന്നത് വരെ ഇത് ഗൗരവമായി കാണില്ല," ലതീഷ ജോൺസ് പറഞ്ഞു. അവളുടെ ആദ്യത്തെ കുപ്പി തുപ്പലിന് അവൾ 300 പൗണ്ട് ഈടാക്കി.
"ഒരാഴ്‌ച കിടന്നുറങ്ങിയ ബെഡ്‌ഷീറ്റുകൾ, ശരിക്കും വിയർത്തതും അറപ്പുളവാക്കുന്നതുമായ ജിം വസ്ത്രങ്ങൾ, കുളിച്ചവെള്ളം, ടൂത്ത് ബ്രഷുകൾ, ടൂത്ത് പേസ്റ്റ് തുപ്പൽ - നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്, ആളുകൾക്ക് ആവശ്യം" അവൾ പറഞ്ഞു. "ഞാൻ തുപ്പലിൽ നിന്ന് ഏറ്റവും കൂടുതൽ സമ്പാദിച്ചത് £1,500 ആണ് - ആ വ്യക്തിക്ക് പണമുണ്ടെന്ന് എനിക്കറിയാമായിരുന്നു, അത് നൽകുന്നതിൽ അദ്ദേഹം സന്തോഷവാനായിരുന്നു... ഇത് എന്റെ കരിയറായിരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, പക്ഷേ അങ്ങനെയായതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ ഇത് ഇഷ്ടപ്പെടുന്നു." യുവതി പറഞ്ഞു












Click it and Unblock the Notifications