Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഴപ്പഴം പണിപറ്റിച്ചു; കാമുകനെ എന്നെന്നേക്കുമായി വേണ്ടെന്ന് വെച്ച് കാമുകി! ചെയ്തത് ചില്ലറക്കാര്യമല്ല!

പ്രണയം ബാലന്‍സ് ചെയ്ത് കൊണ്ടുപോകുക എന്ന് പറയുന്നത് ചെറിയ പണിയല്ല, പരസ്പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പുറത്താണ് പ്രണയ ബന്ധം മുന്നോട്ടുപോകുന്നത്. ഇനി പറയാന്‍ പോകുന്നത് വളരെ വിചിത്രമായ ഒരു പ്രണയത്തെക്കുറിച്ചാണ്.

വാസ്തവത്തിൽ പ്രണയമല്ല വിചിത്രം, ആ പ്രണയകഥയിലെ നായകനാണ്.. തന്റെ മുന്‍കാമുകന്റെ വിചിത്ര പ്രവൃത്തിയെക്കുറിച്ച് ഒരു യുവതിയാണ് വെളിപ്പെടുത്തിയത്. ഒരുപക്ഷേ നമ്മള്‍ ഇങ്ങനൊരു കാര്യം അങ്ങനെ കേട്ടുപോലും ഉണ്ടാവില്ല. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം....

1

മാഡി എന്ന് വിളിക്കപ്പെടുന്ന സ്ത്രീ ആണ് തന്റെ വിചിത്രമായ അനുഭവത്തെക്കുറിച്ച് ടിക് ടോക്കിൽ പങ്കുവെച്ചത്. താൻ നേരിട്ട അനുഭവത്തെക്കുറിച്ച് അവൾ തുറന്നുപറഞ്ഞു. യുവതിയുടെ അനുഭവം കേട്ട് ഞെട്ടലിലാണ് സോഷ്യൽമീഡിയ. ഇതെന്ത് എന്തൊരു കാമുകനാണ് എന്നാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്,

3

"എന്റെ മുൻ- കാമുകൻ ഒരു വാഴപ്പഴത്തിനും ഒരു കഷണം ടോസ്റ്റിനും 247 രൂപ ($3) ഈടാക്കുകയും ഞാൻ അവനു നൽകേണ്ട പണത്തിന്റെ പ്രതിമാസ എക്സൽ സ്പ്രെഡ്ഷീറ്റുകൾ എനിക്ക് അയച്ചുതരികയും ചെയ്തു, യുവതി തുറന്നുപറഞ്ഞു... വളരെ കൃത്യമായും പെട്ടെന്ന് മനസ്സിലാകാൻ പ്രത്യേക നിറം ഉപയോ​ഗിച്ചുമാണ് കാമുകൻ സ്പ്രെഡ് ഷീറ്റ് തയ്യാറാക്കിയിരിക്കുന്നത്.

4

തന്റെ ഇപ്പോഴത്തെ പങ്കാളികളിൽ ഇത്തരം അസാധാരണമായ രീതികൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മാഡി വ്യക്തമാക്കി. അപ്രതീക്ഷിതമായി, മാഡിയുടെ വീഡിയോ വളരെയധികം ശ്രദ്ധ നേടി. "ഒരുമിച്ചു ജീവിക്കുമ്പോൾ പ്രധാന (ബില്ലുകൾ, പലചരക്ക്, അവധിക്കാലം മുതലായവ) ചെലവുകൾ വിഭജിക്കുന്നത് ജോലി ചെയ്യുന്ന രണ്ട് മുതിർന്നവർക്ക് തികച്ചും ന്യായമാണ്. എന്നാൽ ഒരു വാഴപ്പഴത്തിനും ഒരു ടോസ്റ്റിനും പണം നൽകാൻ നിങ്ങളോട് ആവശ്യപ്പെടുന്നത് വളരെ വിചിത്രമാണ്," ഒരാൾ പറഞ്ഞു.

4

പ്രണയത്തിലൊക്കെ ഇങ്ങനെ കണക്ക് സൂക്ഷിക്കുന്നത്. എന്തൊരു അറുബോറൻ പരിപാടിയാണ് എന്നാണ് ഒരാളുടെ കമന്റ്. വാഴപ്പഴത്തിനൊക്കെ കണക്ക് പറയുന്ന ആളുമായാണോ ജീവിതം പങ്കിടാൻ തീരുമാനിച്ചത്, എന്തായാവും അയാളെ ഒഴിവാക്കിയത് നന്നായി എന്നാണ് മറ്റൊരാളുടെ കമന്റ്.... ഇങ്ങനെ ഒരു കാമുകനെ ഇത്ര കാലം സഹിച്ചതിന് നിങ്ങളെ സമ്മതിച്ചിരിക്കുന്നു എന്നാണ് മറ്റൊരു കമന്റ്, എന്നാലും നല്ലൊരു ഐഡിയ ആണല്ലോ എന്നാണ് ഒരു രസികൻ കമന്റിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+