Get Updates
Get notified of breaking news, exclusive insights, and must-see stories!

Video: പ്രാങ്ക് പാളി, യൂട്യൂബറിന് നേരെ തോക്കുചൂണ്ടി വൃദ്ധൻ; പിന്നെ നടന്നത് ഇങ്ങനെ; വൈറലായി വീഡിയോ

പണ്ട് പ്രാങ്കുകൾ നമ്മുടെ നാട്ടിൽ അത്രയ്ക്ക് സജീവമായിരുന്നില്ല. എന്നാൽ വിദേശ രാജ്യങ്ങളിൽ പ്രാങ്ക് ഷോകൾ സജീവമായിരുന്നു. പിന്നീട് അത് നമ്മുടെ നാടുകളിലേക്ക് എത്തുകയും ട്രെന്റായി മാറുകയും ചെയ്തു. പ്രാങ്കാണോ യാഥാർത്ഥ്യമാണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥയായി. പല പ്രാങ്കുകൾക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നുവന്നിരുന്നു. തല്ല് കിട്ടുന്ന അവസ്ഥ പോലും ഉണ്ടായി.

ടിക് ടോക് ഇൻസ്റ്റഗ്രാം എന്നിവയിൽ പോസ്റ്റ് ചെയ്ത് വൈറലാക്കാൻ വേണ്ടിയാണ് മിക്ക ആളുകളും പൊതുസ്ഥലങ്ങളിൽ പ്രാങ്ക് ചെയ്യുന്നത്. എന്നാൽ എപ്പോഴും അത് അവർ വിചാരിച്ച രീതിയിൽ തന്നെ പോകണമെന്നില്ല. താമശയ്ക്ക് ആരംഭിച്ച കാര്യങ്ങൾ വലിയ പ്രശ്‌നങ്ങളിലേക്ക് വരെ എത്തിച്ചേക്കാം.

Prank

ഇപ്പോൾ അത്തരത്തിൽ അബദ്ധമായി പോയ ഒരു പ്രാങ്ക് വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറൽ ആകുന്നത്. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ പ്രാങ്ക് ചെയ്ത ആളുടെ ജീവൻ തന്നെ നഷ്ടമാകുമായിരുന്നു. പ്രാങ്ക് വീഡിയോയ്ക്കായി യുവാവ് പെട്രോൾ പോലൊരു ദ്രാവാകം കാനിലാക്കി കൊണ്ടുവന്ന് കാറിന് മുകളിലേക്ക് ഒഴിക്കുകയാണ്. ചിലർ ആകെ പേടിച്ചുപോയി. എന്നാൽ വളരെ പെട്ടാന്നായിരുന്ന യുവാവിന്റെ കയ്യിൽ നിന്ന് കാര്യങ്ങൾ പോയത്.

മറ്റൊല്ലാവരും പേടിച്ചുപോയെങ്കിൽ ഒരു വൃദ്ധന്റ മുന്നിൽ പ്രാങ്ക് ഫലിച്ചില്ല. ഇദ്ദേഹത്തിന്റെ കാറിന്റെ മുകളിൽ ദ്രാവകം ഒഴിച്ചതോടെ കാര്യം മാറി. യുവാവിന് നേരെ ഇദ്ദേഹം തോക്കുയർത്തി. ഇതോടെ എന്താണ് സംഭവം എന്ന് യുവാവ് പറഞ്ഞു. വെള്ളം ആണ് താൻ ഒഴിച്ചതെന്ന് യുവാവ് പറഞ്ഞു. പക്ഷേ വൃദ്ധന്റെ കയ്യിൽ നിന്നും ഇയാൾക്ക് വഴക്ക് ലഭിച്ചു. വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആണ്. നിരവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

മനുഷ്യന്മാരെ പറ്റിച്ച് ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നവർക്ക് ഇങ്ങനെ തന്നെ കിട്ടണമെന്നാണ് ഒരാൾ പറഞ്ഞത്. ഭാ​ഗ്യം ഉള്ളതുകൊണ്ട് അയാൾ‌ രക്ഷപ്പെട്ടു അല്ലെങ്കിൽ ഈ തമാശയുടെ പേരിൽ ജീവൻ തന്നെ നഷ്ടപ്പെട്ടുപോകുമായിരുന്നു എന്നാണ് മറ്റൊരു കമന്റ്. ഓരോ മനുഷ്യന്മാരും ഓരോ അവസ്ഥയിലായിരിക്കും. അപ്പോൾ ഇങ്ങനെയുള്ള ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ ഒരുപോലെ ആകില്ല പ്രതികരിക്കുന്നത്. തമാശകൾ ഒരുപരിധി വരെ നല്ലാതാണ് എന്നാൽ അതിരുവിട്ടാൽ ജീവൻ വരെ നഷ്ടപ്പെടാവുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേരും, മറ്റൊരാൾ എഴുതി.

വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+