കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിലും ആം ആദ്മി പാര്‍ട്ടി

Google Oneindia Malayalam News

ഇസ്ലാമാബാദ്: അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് മുന്നേറുന്ന ആം ആദ്മി പാര്‍ട്ടിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും പേരും പ്രശസ്തിയും അതിര്‍ത്തി കടന്ന് പാകിസ്താനിലേക്ക്. ആപ്പില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് അതേ പേരില്‍ പാര്‍ട്ടി തുടങ്ങിയിരിക്കുകയാണ് പാകിസ്താനിലെ ഒരു കൂട്ടം ആളുകള്‍.

മനുഷ്യാവകാശ പ്രവര്‍ത്തകനായ അര്‍സ്ലാന്‍ ഉല്‍ മുല്‍കാണ് അയല്‍നാട്ടിലെ ആം ആദ്മി പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നത്. പാക് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇദ്ദേഹം ആം ആദ്മി പാര്‍ട്ടി എന്ന പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. പാക് ആക്ടിവിസ്റ്റായ ഉല്‍ മുല്‍കിന്റെ സ്വദേശം ഗുജ്രന്‍വാലയാണ്.

pakistan

മുഹമ്മദലി ജിന്നയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ വേണ്ടി പ്രതിജ്ഞാബന്ധമായിരിക്കും ആം ആദ്മി പാര്‍ട്ടി എന്ന് അര്‍സ്ലാന്‍ ഉല്‍ മുല്‍ക് പറഞ്ഞു. പഞ്ചാബ് അസംബ്ലി മന്ദിരത്തിന് മുന്നില്‍ അടുത്താഴ്ച മുതല്‍ നിരാഹാര സമരം ഇരിക്കുമെന്നും അര്‍സ്ലാന്‍ ഉല്‍ മുല്‍ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ പ്രധാന ആയുധമാണ് സമരങ്ങളും ധര്‍ണയും.

രാജ്യത്തെ പോലീസ് അരാജകത്വത്തിനെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടാണ് ആം ആദ്മി പാര്‍ട്ടിയുടെ അരങ്ങേറ്റം. അഴിമതിക്കും കൈക്കൂലിക്കും പേരുകേട്ട പാകിസ്താനില്‍ ആം ആദ്മി പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനാകും എന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.

English summary
The success of Aam Admi Party in India seems to inspired people in Pakistan. AAP has been launched with the same name.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X