കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌നം: അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിക്കണമെന്ന് അബ്ബാസ്

  • By Desk
Google Oneindia Malayalam News

ന്യുയോര്‍ക്ക് സിറ്റി: നിലച്ചുപോയ ഇസ്രായേല്‍-പലസ്തീന്‍ ചര്‍ച്ചകള്‍ പുനസ്ഥാപിക്കാന്‍ ഈ വര്‍ഷം പകുതിയോടെ യുഎന്നിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. 2009ന് ശേഷം ആദ്യമായി യുഎന്‍ രക്ഷാസമിതിയില്‍ സംസാരിക്കുകയായിരുന്നു 82കാരനായ പ്രസിഡന്റ്. അഹിംസയും ചര്‍ച്ചയുമാണ് സമാധാനത്തിലേക്കുള്ള ഏക വഴിയെന്ന് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

അഫ്രിനില്‍ സിറിയന്‍ സൈന്യമെത്തിഅഫ്രിനില്‍ സിറിയന്‍ സൈന്യമെത്തി

ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ തുടര്‍ന്ന് അമേരിക്കയെ മധ്യസ്ഥനായി അംഗീകരിക്കാനാവില്ലെന്ന ഫലസ്തീന്‍ നിലപാടിന്റെ പശ്ചാത്തലത്തിലാണ് യു.എന്‍ നേതൃത്വത്തില്‍ സമാധാന ശ്രമങ്ങളുണ്ടാവണമെന്ന ആവശ്യവുമായി അബ്ബാസ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ആര്‍ഡബ്ല്യുഎ അടക്കമുള്ള ഏജന്‍സികള്‍ക്കുള്ള ധനസഹായം റദ്ദാക്കാനുള്ള അമേരിക്കന്‍ തീരുമാനവും ഫലസ്തീനെ ചൊടിപ്പിച്ചിരുന്നു.

abbas


അതേസമയം, ഫലസ്തീന്‍ പ്രശ്‌നത്തിന് ആവശ്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കുകയാണ് യു.എന്‍ രക്ഷാസമിതിയെന്ന് അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലി കുറ്റപ്പെടുത്തി. പലപ്പോഴും ഇസ്രായേലിനോട് വിവേചനപരമായ നിലപാടാണ് സമിതി സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും അത് അംഗീകരിക്കുകയാണ് ഫലസ്തീന് അഭികാമ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അബ്ബാസിന് തൊട്ടുശേഷം സംസാരിച്ച ഇസ്രായേല്‍ അംബാസഡര്‍ ഡാനി ഡാനണ്‍, ഫലസ്തീന്‍ നേതാവിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഫലസ്തീനികള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ സംസ്‌ക്കാരം വളര്‍ത്തിയത് അബ്ബാസാണെന്നും അംബാസഡര്‍ കുറ്റപ്പെടുത്തി. രക്ഷാസമിതിയില്‍ ഫലസ്തീന്‍ അതോറിറ്റിക്ക് പൂര്‍ണ അംഗത്വം നല്‍കണമെന്നും യോഗത്തില്‍ അബ്ബാസ് ആവശ്യപ്പെട്ടിരുന്നു.

റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!

തമിഴകം കീഴടക്കാൻ കമൽ ഹാസനെത്തുന്നു.. മധുരയിൽ പാർട്ടി പ്രഖ്യാപനം.. ഒപ്പം കെജ്രിവാൾതമിഴകം കീഴടക്കാൻ കമൽ ഹാസനെത്തുന്നു.. മധുരയിൽ പാർട്ടി പ്രഖ്യാപനം.. ഒപ്പം കെജ്രിവാൾ

English summary
Palestinian President Mahmoud Abbas has called for an international peace conference to convene by mid-2018 in order to restart the stalled Israeli-Palestinian talks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X