അവിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കരുത്, പാര്‍ലമെന്റിലെത്തരുത്; പാര്‍ട്ടി അംഗങ്ങള്‍ക്ക് ഇമ്രാന്റെ വിപ്പ്
ഇസ്ലാമാബാദ്: തനിക്കെതിരായ അവിശ്വാസ വോട്ടെടുപ്പ് തടയാന്‍ അവസാന തന്ത്രം പയറ്റി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് ദിവസം നടക്കുന്ന ദേശീയ അസംബ്ലി സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യണമെന്ന് ഇമ്രാന്‍ ഖാന്‍ ചൊവ്വാഴ്ച തന്റെ പാര്‍ട്ടി നിയമസഭാംഗങ്ങളോട് കര്‍ശനമായി നിര്‍ദ്ദേശിച്ചു. പാര്‍ട്ടിയിലെ കൂറുമാറ്റങ്ങളും ഭരണസഖ്യത്തിലെ വിള്ളലുകളും കാരണം 2018 ല്‍ അധികാരമേറ്റതിനുശേഷം ഏറ്റവും കടുത്ത രാഷ്ട്രീയ പരീക്ഷണം നേരിടുകയാണ് ഇമ്രാന്‍ ഖാന്‍.
ഇമ്രാന്‍ ഖാനെതിരെ പാകിസ്ഥാന്‍ പ്രതിപക്ഷം ദേശീയ അസംബ്ലിയില്‍ അവിശ്വാസ പ്രമേയം തിങ്കളാഴ്ച അവതരിപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വോട്ടെടുപ്പില്‍ വിട്ടുനില്‍ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ വന്നത്. ദേശീയ അസംബ്ലിയിലെ എല്ലാ അംഗങ്ങളും പ്രസ്തുത പ്രമേയം വരുന്ന തീയതിയില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ദേശീയ അസംബ്ലി യോഗത്തില്‍ പങ്കെടുക്കുകയോ ചെയ്യരുത് എന്നാണ് നിയമനിര്‍മ്മാതാക്കള്‍ക്ക് അയച്ച കത്തില്‍, പാര്‍ട്ടിയുടെ ചെയര്‍മാനായ ഖാന്‍ പറയുന്നതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാ അംഗങ്ങളും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. കൂടാതെ പാകിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 63 (എ) വ്യവസ്ഥയുടെ പിന്നിലെ ഉദ്ദേശ്യം' മനസ്സില്‍ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 63(എ) പ്രകാരം നിര്‍ദ്ദേശങ്ങളുടെ ലംഘനം 'പ്രകടമായ കൂറുമാറ്റം' ആയി കണക്കാക്കുമെന്നും ഖാന്‍ പാര്‍ട്ടി നിയമ നിര്‍മ്മാതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു പ്രധാനമന്ത്രിയെയും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിട്ടില്ല. എന്നാല്‍ ഈ വെല്ലുവിളി നേരിടുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍. പ്രമേയം ചര്‍ച്ച ചെയ്യാന്‍ അധോസഭ വ്യാഴാഴ്ച ചേരും എന്നാണ് റിപ്പോര്‍ട്ട്.

അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് ഏപ്രില്‍ മൂന്നിന് നടക്കുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അറിയിച്ചിരുന്നു. മാര്‍ച്ച് 31 ന് അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടക്കും. തുടര്‍ന്ന് ഏപ്രില്‍ 3 ന് വോട്ടെടുപ്പ് നടക്കും. ഇമ്രാന്‍ ഖാന്‍ വിജയിക്കുമെന്നുംഅദ്ദേഹം പറഞ്ഞു. തന്റെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമം പരാജയപ്പെടുത്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 342-ല്‍ 172 വോട്ടുകള്‍ ആവശ്യമാണ്. ഇമ്രാന്‍ ഖാന്റെ സഖ്യകക്ഷികള്‍ ഇപ്പോഴും അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ പ്രതിജ്ഞാബദ്ധരല്ലാത്തതിനാലും ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫില്‍ നിന്നുള്ള രണ്ട് ഡസനോളം നിയമനിര്‍മ്മാതാക്കള്‍ അതൃപ്തരായതിനാലും ഇമ്രാന്റെ പ്രതിസന്ധി പൂര്‍ണമായി ദൂരീകരിച്ചിട്ടില്ല.

അതേസമയം, അദ്ദേഹത്തെ അട്ടിമറിക്കാനുള്ള വിദേശ ഗൂഢാലോചനയുടെ തെളിവായി ഒരു റാലിയില്‍ കാണിച്ച ഒരു കത്ത് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസുമായി പങ്കിടാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ചൊവ്വാഴ്ച അറിയിച്ചു. തന്റെ സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ വിദേശ ശക്തികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ ഞായറാഴ്ച ദേശീയ തലസ്ഥാനത്ത് ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞിരുന്നു. മാര്‍ച്ച് എട്ടിന് പ്രധാനമന്ത്രിക്കെതിരെ സമര്‍പ്പിച്ച അവിശ്വാസ പ്രമേയത്തിന് മുമ്പാണ് കത്തെഴുതിയതെന്നും എന്നാല്‍ അവിശ്വാസ നീക്കത്തെക്കുറിച്ച് അതില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ടെന്നും ഇത് ആശങ്കാജനകമാണെന്നും പാകിസ്ഥാന്‍ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പറഞ്ഞു.

അതിനാല്‍ വിദേശ ഇടപെടലും അവിശ്വാസ പ്രമേയവും തമ്മില്‍ ബന്ധമുണ്ടെന്ന് വ്യക്തമാണ്, ഉമര്‍ പറഞ്ഞു. പുതിയ പാകിസ്ഥാന്‍' സൃഷ്ടിക്കുമെന്ന വാഗ്ദാനങ്ങളോടെയാണ് 2018ല്‍ ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ തന്റെ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇടവരുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ നടപടികള്‍. സാധനങ്ങളുടെ വില നിയന്ത്രണം നിലനിര്‍ത്തുന്നതിലെ അടിസ്ഥാന പ്രശ്‌നം പരിഹരിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. ഇതിന് പിന്നാലെ സഖ്യകക്ഷികളും ഇമ്രാനെതിരെ രംഗത്തെത്തി. ഒരു പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ഇതുവരെ അഞ്ച് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയിട്ടില്ല.












Click it and Unblock the Notifications