കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ പ്രകൃതി വിരുദ്ധ പീഡനം; കേസ് മറ്റൊരു വഴിക്ക്, പുതിയ വാദവുമായി പ്രതിഭാഗം

  • By വിശ്വനാഥന്‍
Google Oneindia Malayalam News

അബൂദാബി: ഏറെ വിവാദമായ പ്രകൃതി വിരുദ്ധ പീഡന കേസില്‍ പുതിയ വാദവുമായി പ്രതിഭാഗം. പതിനൊന്നുകാരനെ പീഡിപ്പിച്ച് കൊന്ന കേസില്‍ അറസ്റ്റിലായ പകിസ്താന്‍കാരന് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പ്രതിഭാഗം ഉന്നയിച്ചിരിക്കുന്നത്.

Rape

പ്രതിക്ക് ഇത്തരമൊരു തെറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും സ്വബോധമില്ലാത്ത വ്യക്തിയാണ് ഇയാളെന്നും പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു. പ്രതിയുടെ മനോനില പരിശോധിക്കാന്‍ അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

33 കാരനായ പാകിസ്താന്‍ പൗരനാണ് കേസില്‍ പ്രതി. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ രക്ഷിതാക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജൂണിലാണ് കുട്ടിയെ കാണാതയത്. പിന്നീട് ഒരു കെട്ടിടത്തിന് മുകളില്‍ വച്ച് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പാകിസ്താന്‍ വംശജനാണ് കുട്ടിയുടെ പിതാവ്. മാതാവ് റഷ്യക്കാരിയും. റഷ്യയില്‍ നിന്നു മാതാവ് കുട്ടിയെ കാണാന്‍ യുഎഇയിലെത്തിയപ്പോഴാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്.

English summary
Abudabi Boy Murder Case: Suspect Mentally Unfit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X