കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയെ ഞെട്ടിച്ച് രണ്ടിടത്ത് സ്‌ഫോടനം, 2 ഇന്ത്യക്കാരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു, പ്രവാസികൾ ആശങ്കയിൽ

Google Oneindia Malayalam News

ദുബായ്: അബുദാബിയില്‍ രണ്ടിടത്തായി സ്‌ഫോടനം. ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രാജ്യാന്തര വിമാനത്താവളത്തിന്റെ നിര്‍മ്മാണ മേഖലയിലും അബുദാബിയിലെ മുസഫയിലെ എണ്ണ ടാങ്കറുകളിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ മൂന്നോളം ടാങ്കറുകളില്‍ തീപിടിച്ചു. നേരത്തെ ആളപയാമില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

1

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതി വിമതര്‍ ഏറ്റെടുത്തെന്നാണ് റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണത്തില്‍, ഡ്രോണുകളെ പോലെ സാമ്യമുള്ള ചെറിയ പറക്കുന്ന വസ്തുക്കള്‍, രണ്ട് പ്രദേശങ്ങളിലും വീണു, ഇതാണ് സ്‌ഫോടനത്തിന് കാരണമായിരിക്കാമെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2

അയല്‍രാജ്യമായ സൗദി അറേബ്യയെ ഹൂതികള്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പതിവായി ആക്രമിക്കാറുണ്ടായിരുന്നു. ഇതില്‍ അപൂര്‍വ്വമായി മാത്രമാണ് ആളപായം ഉണ്ടാക്കാറുള്ളത്. ഇതിന് മുമ്പ് യുഎഇയില്‍ ആക്രമണം നടത്തിയതായി അവര്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും നേരിട്ടുള്ള ആക്രമണങ്ങള്‍ വിരളമാണ്.

3

അതേസമയം, സംഭവത്തില്‍ അബുദാബി സര്‍ക്കാരില്‍ നിന്നോ യുഎഇ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നോ ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. യെമന്‍ യുദ്ധത്തില്‍ ഹൂതികള്‍ക്കെതിരായ സഖ്യത്തില്‍ സൗദി അറേബ്യയ്ക്കൊപ്പം യുഎഇ ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ ഹൂത്തികളുടെ ലക്ഷ്യങ്ങള്‍ക്കെതിരായ വ്യോമാക്രമണം സഖ്യസേന ശക്തമാക്കിയിരുന്നു.

4

അതേസമയം, ഇപ്പോള്‍ നടന്ന സ്‌ഫോടനത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2019 സെപ്റ്റംബര്‍ 14 ന് ഹൂതി വിമതര്‍ സൗദി അറേബ്യയിലെ എണ്ണ ടാങ്കറുകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയിരുന്നു. ഇത് മേഖലയില്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ യുഎഇക്കെതിരായ ആക്രമണം ഉടലെടുത്തതോടെ പ്രവാസികള്‍ ആശങ്കയിലാണ്.

സക്കര്‍ബര്‍ഗ് പറഞ്ഞത് സത്യമായി; മെറ്റാവേഴ്‌സില്‍ വിവാഹ സല്‍ക്കാരം ഒരുങ്ങുന്നു, ഇന്ത്യയില്‍ ആദ്യംസക്കര്‍ബര്‍ഗ് പറഞ്ഞത് സത്യമായി; മെറ്റാവേഴ്‌സില്‍ വിവാഹ സല്‍ക്കാരം ഒരുങ്ങുന്നു, ഇന്ത്യയില്‍ ആദ്യം

Recommended Video

cmsvideo
കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam

English summary
Abu Dhabi airport attack: Blast at two locations, Yemen’s Houthi rebels claimed responsibility
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X