ജൂലൈ മാസത്തില്‍ അബുദാബി എയര്‍പോര്‍ട്ടില്‍ സംഭവിച്ച 'അത്ഭുതം', ഞെട്ടിയത് അധികൃതര്‍
അബുദാബി: അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ജൂലൈ മാസത്തിലെ കണക്കുകള്‍ പുറത്ത് വരുമ്പോഴാണ് യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേതിനെക്കാള്‍ വര്‍ധവ് ഉണ്ടായത്. ജൂലൈയില്‍ മാത്രം 20 ലക്ഷം പേരാണ് അബുദാബി എയര്‍പോര്‍ട്ടില്‍ എത്തിയത്. എയര്‍പോര്‍ട്ടിലേയ്ക്ക് എത്തുന്നവരുടെ എണ്ണത്തില്‍ മാത്രമല്ല തിരികെ പോകുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായി. പത്ത് ലക്ഷത്തോളം പേരാണ് ഇത്തവണ എയര്‍പോര്‍ട്ടില്‍ നിന്നും വിവിധ രാജ്യങ്ങളിലേയ്ക്ക് യാത്ര തിരിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഏകദേശം 17 ലക്ഷത്തോളം യാത്രക്കാരാണ് അബുദാബി വിമാനത്താവളം ഉപയോഗിച്ചത്. 2015 ജൂലൈ ആയപ്പോഴാകട്ടേ യാത്രക്കാരുടെ എണ്ണം 2,100,929 ആയി വര്‍ധിച്ചു. 23. 3 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.

1,113,108 പേര്‍ അബുദാബി വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിച്ചുവെന്ന പ്രത്യേകതയും ജൂലൈ മാസത്തിലുണ്ട്. ഒരു മാസത്തില്‍ തന്നെ ഇത്രയധികം പേര്‍ യാത്രതിരിയ്ക്കുന്നത് ആദ്യമായിട്ടാണ്. റംസാന്‍, ഈദ് ഉല്‍ ഫിത്തര്‍ തുടങ്ങിയ ആഘോഷ വേളകളിലെല്ലാം വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിയ്ക്കാറുണ്ട്. വര്‍ഷം കഴിയും തോറും യാത്രക്കാരുടെ എണ്ണം കൂടി വരുന്നതായാണ് അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications