ആറാം ശ്രമത്തില്‍ വന്‍സമ്മാനം, ബിഗ് ടിക്കറ്റ് വീണ്ടും ഇന്ത്യാക്കാരന്; ലഭിക്കുക കോടികള്‍..!!
അബുദാബി: ബിഗ് ടിക്കറ്റില്‍ വീണ്ടും ഭാഗ്യം കടാക്ഷിച്ചത് ഇന്ത്യക്കാരനായ പ്രവാസിയെ. ബിഗ് ടിക്കറ്റിന്റെ നവംബര്‍ മാസത്തെ അവസാനത്തെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ ആണ് പ്രവാസി ഇന്ത്യക്കാരന് സമ്മാനം ലഭിച്ചത്. ഷംസുദ്ദീന്‍ മുഹമ്മദ് എന്ന ഇന്ത്യക്കാരനാണ് ബിഗ് ടിക്കറ്റില്‍ ഭാഗ്യം തുണച്ച.് 10 ലക്ഷം ദിര്‍ഹമാണ് ഷംസുദ്ദീന്‍ മുഹമ്മദിന് ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ ലഭിക്കുന്നത്.
അതായത് 2,24,34,665 കോടി രൂപ ആണ് ഷംസുുദ്ദീന്‍ മുഹമ്മദിന് ലഭിക്കുക. കുവൈത്തില്‍ ആണ് ഷംസുദ്ദീന്‍ മുഹമ്മദ് താമസിച്ച് വരുന്നത്. വര്‍ഷങ്ങളായി ജി സി സിയില്‍ താമസിക്കുന്ന ഷംസുദ്ദീന്‍ മുഹമ്മദ് സോഷ്യല്‍ മീഡിയ വഴിയാണ് ബിഗ് ടിക്കറ്റിനെ കുറിച്ചും സമ്മാനങ്ങളെ കുറിച്ചും അറിയുന്നത്. ഇതോടെ ബിഗ് ടിക്കറ്റില്‍ സ്ഥിരമായി ഭാഗ്യം പരീക്ഷിക്കുക ആയിരുന്നു ഷംസുദ്ദീന്‍ മുഹമ്മദ്.

ഭാര്യയുമായി ചേര്‍ന്ന് ആയിരുന്നു ഷംസുദ്ദീന്‍ മുഹമ്മദ് ടിക്കറ്റ് വാങ്ങിയിരുന്നത്. എന്നെങ്കിലും സമ്മാനം ലഭിക്കും എന്നും അന്ന് ലഭിക്കുന്ന സമ്മാനത്തുക തങ്ങളുടെ അഞ്ച് മക്കളുടെ പേരില്‍ അവരുടെ ഭാവിക്കായി നിക്ഷേപിക്കാം എന്ന കണക്കുകൂട്ടലിലും ആയിരുന്നു ഷംസുദ്ദീന്‍ മുഹമ്മദ് ടിക്കറ്റ് വാങ്ങിയത്. നവംബര്‍ മാസത്തെ അവസാനത്തെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ ഷംസുദ്ദീന്‍ മുഹമ്മദ് ആണ് വിജയി എന്ന് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ അദ്ദേഹത്തെ വിളിച്ച് അറിയിക്കുകയായിരുന്നു.

ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ സമ്മാന വിവരം അറിയിക്കാന്‍ വിളിച്ചപ്പോള്‍ തനിക്ക് സന്തോഷം അടക്കാനായില്ല എന്ന് ഷംസുദ്ദീന്‍ മുഹമ്മദ് പറയുന്നു. നറുക്കെടുപ്പില്‍ ആറാമത്തെ ശ്രമത്തിന് ശേഷമാണ് ഷംസുദ്ദീന്‍ മുഹമ്മദിനെ തേടി സമ്മാന വിവരം അറിയിച്ച് കൊണ്ടുള്ള ഫോണ്‍ കോള്‍ എത്തുന്നത്. സമ്മാനം നേടിയെങ്കിലും ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്നത് തുടരും എന്നാണ് ഷംസുദ്ദീന്‍ മുഹമ്മദ് പറയുന്നത്.

എന്നെങ്കിലും ഒരിക്കല്‍ ബിഗ് ടിക്കറ്റിന്റെ വന്‍തുകയുടെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനാകും എന്നുമാണ് ഷംസുദ്ദീന്‍ മുഹമ്മദ് പറയുന്നത്. അതേസമയം ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ ടിക്കറ്റുകള്‍ ഓട്ടോമാറ്റിക് ആയി പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്ക് എന്റര്‍ ചെയ്യപ്പെടുന്ന തരത്തിലാണ് ബിഗ് ടിക്കറ്റിന്റെ ക്രമീകരണം. ഇതുവഴി എല്ലാ ആഴ്ചയിലും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം സ്വന്തമാക്കാം.

മാത്രമല്ല പ്രൊമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 2023 ജനുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുത്ത് 3.5 കോടി ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനും അവസരം ലഭിക്കും. ഡിസംബര്‍ 31 വരെ ആണ് ടിക്കറ്റുകള്‍ വാങ്ങാനുള്ള അവസരം. ബിഗ് ടിക്കറ്റിന്റെ വെബ്സൈറ്റ് വഴിയോ അബുദാബി, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റ് വാങ്ങാം.












Click it and Unblock the Notifications