Get Updates
Get notified of breaking news, exclusive insights, and must-see stories!

77 കോടിയുടെ ഭാഗ്യം മലയാളിക്ക് ലഭിക്കുമോ? ഞെട്ടിച്ച പ്രഖ്യപനവുമായി ബിഗ് ടിക്കറ്റ്, ജീവിതം മാറി മറിയും

അബുദാബി: ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം കൊയ്ത മലയാളികൾ കുറവല്ല. നിരവധി പേർക്ക് ഉയർന്ന തുക തന്നെ സമ്മാനം ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ പലരുടേയും ജീവിതം മാറി മറിഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ 'വമ്പൻ ഭാഗ്യവുമായി' എത്തിയിരിക്കുകയാണ് ബിഗ് ടിക്കറ്റ്. എന്താണെന്നല്ലേ? ചരിത്രത്തിലാദ്യമായി ബിഗ് ടിക്കറ്റിന്റെ സമ്മാനത്തുക ഒറ്റയടിക്ക് ഉയർത്തിയിരിക്കുകയാണ്. 3.5 കോടി ദിര്‍ഹം ആണ് ഗ്രാന്‍ഡ് പ്രൈസ് വിജയിക്ക് ലഭിക്കുക. വിശദമായി അറിയാം.

ജനവരി മൂന്നിനാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്


ജനവരി മൂന്നിനാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 3.5 കോടി സമ്മാനമാണ്. അതായത് 77 കോടിയിലേറെ ഇന്ത്യന്‍ രൂപ. ഉപഭോക്താക്കള്‍ക്ക് അടുത്ത തത്സമയ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഈ മാസം വാങ്ങാൻ സാധിക്കും. ബിഗ് ടിക്കറ്റ് ഉപഭോക്താക്കളുടെ ടിക്കറ്റുകള്‍ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും.

രണ്ടാം സമ്മാനമായി ലഭിക്കുക 10 ലക്ഷം ദിർഹമാണ്


ഭാഗ്യശാലികള്‍ക്ക് എല്ലാ ആഴ്ചയിലും ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം സമ്മാനമായി ലഭിക്കുന്നത്. ഒന്നാം സമ്മാനം കൈവിട്ട് പോയാലും ആശങ്കപ്പെടേണ്ടതില്ല. രണ്ടും മൂന്നും സമ്മാനങ്ങളും ചില്ലറ തുകയൊന്നുമല്ല. രണ്ടാം സമ്മാനമായി ലഭിക്കുക 10 ലക്ഷം ദിർഹമാണ്, അതായാത് 2,21,06,043.24 ഇന്ത്യൻ തുക. മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും.

 ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്


ബിഗ് ടിക്കറ്റ് ആരാധകർക്ക് ജനവരി 3 ന് നടക്കുന്ന നറുക്കെടുപ്പ് രാത്രി 7.30ന് അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ അറൈവൽസ് ഹാളിന് സമീപം നടക്കുന്ന സൗജന്യ ഔട്ട്‌ഡോർ ഇവന്റിൽ പങ്കെടുത്ത് കാണാം.അതല്ലെങ്കിൽ ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയോ പുതിയ ഫേസ്ബുക്ക് പേജ് വഴിയോ കാണാം.

ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള


ഡ്രീം കാർ ടിക്കറ്റ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ജനുവരി 3-ന് ഒരു ആഡംബര മസെരാറ്റി നേടാനുള്ള അവസരം ലഭിക്കും.150 ദിര്‍ഹമാണ് ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റിന്റെ വില. രണ്ട് ക്യാഷ് പ്രൈസ് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും.

ആവേശത്തിലാണ്


ഈ ടിക്കറ്റുകൾ ബിഗ് ടിക്കറ്റിന്റെ വൈബ്സൈറ്റിൽ ലഭിക്കും. അല്ലെങ്കിൽ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും ഇൻ-സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചും സ്വന്തമാക്കാം. എന്തായാലും വമ്പൻ തുക പ്രഖ്യാപിച്ചതോടെ 'ബിഗ് ടിക്കറ്റ് ആരാധകർ' ആവേശത്തിലാണ്.

മലയാളികളെ തേടി എത്തുമോ


ഭാഗ്യ പരീക്ഷണത്തിന് പലരും തയ്യാറായി കഴിഞ്ഞു. ഇനി ഈ സമ്മാനം മലയാളികളെ തേടി എത്തുമോയെന്ന കൗതുകവും ഉണ്ട്. പൊതുവെ ബിഗ് ടിക്കറ്റ് സമ്മാനങ്ങൾ മലയാളികൾക്ക് ലഭിക്കുമെന്നൊരു ചിന്തയുണ്ട്. അതുകൊണ്ട് തന്നെ മലയാളികളെ കൊണ്ട് ടിക്കറ്റ് എടുപ്പിക്കുന്നവരും ഉണ്ട്. ഇനിയെങ്ങാനും മലയാളിക്കാണ് ആ ടിക്കറ്റ് തുക ലഭിക്കുന്നതെങ്കിൽ ഒന്നും പറയാനില്ല, ഒരു ഒന്നൊന്നര ഭാഗ്യം തന്നെയായിരിക്കുമത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+