Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദാബി; രണ്ടാം സ്ഥാനത്ത് നോര്‍വേ; അറിയാം

ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദാബി; രണ്ടാം സ്ഥാനത്ത് നോര്‍വേ; അറിയാം

അബുദാബി: ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി. ആറാം തവണയാണ് അബുദാബി ഈ നേട്ടം സ്വന്തമാക്കുന്നത്. ആഗോള ഡേറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ് ഈ സ്ഥാനത്ത് എത്തിയത്.

ജീവിത നിലവാരം, സുരക്ഷ, കുറ്റകൃത്യ നിരക്ക്, ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ, ഉപഭോക്തൃ വിലനിലവാരം തുടങ്ങിയവ അടിസ്ഥാനം ആക്കിയാണ് ഈ സർവ്വേ നടന്നത്. 459 ലോക നഗരങ്ങളുടെ സുരക്ഷിത സൂചികാ പട്ടികയിൽ 88.4 പോയിന്റ് നേടിയാണ് അബുദാബി മുന്നിൽ എത്തിയത്.

ജനത്തിന്റെ സുരക്ഷയ്ക്ക് മുൻ‌ഗണന നൽകിയ യു എ ഇ ഭരണാധികാരികളെ അബുദാബി പൊലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഫാരിസ് ഖലഫ് അൽ മസ്‌റൂയി പ്രശംസിച്ചു.

1

ഗാലപ്പിന്റെ 2021 ലെ ഗ്ലോബൽ ലോ ആൻഡ് ഓർഡർ റിപ്പോർട്ടിലും 95% താമസക്കാരും രാജ്യത്തിന്റെ ആ സുരക്ഷയെ അനുകൂലിച്ച് പ്രതികരിച്ചിരുന്നു. 93 ശതമാനം പേര്‍ തെരഞ്ഞെടുത്ത നോര്‍വേയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. ക്രമസമാധാന സൂചികയില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ യു എ ഇ രണ്ടാം സ്ഥാനത്ത് എത്തി. 93 പോയിന്റാണ് യു എ ഇയ്ക്ക് ലഭിച്ചത്. 94 പോയിന്റ് നേടി നോര്‍വേ ഒന്നാം സ്ഥാനത്തെത്തി. ജനങ്ങള്‍ക്ക് സ്വന്തം സുരക്ഷയിലും നിയമവാഴ്ചയിലുമുള്ള വിശ്വാസം അടിസ്ഥാനം ആക്കിയാണ് സൂചിക തയ്യാറാക്കിയത്. എന്നാൽ, നാലാം സ്ഥാനത്ത് ഷാർജയും എട്ടാം സ്ഥാനം ദുബായും കരസ്ഥമാക്കി.

2

അതേസമയം, യു എ ഇയില്‍ ഇന്ന് 2,921 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആരോഗ്യ - പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,251 പേരാണ് രോഗമുക്തരായത്. 207 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 51,677 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,01,356 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 819,866 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 765,982 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.

3

എന്നാൽ, 3,303 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,915 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. ആകെ 3,20,688 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,93,212 പേര്‍ രോഗമുക്തരായി. ആകെ 8,500,970 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. നിലവില്‍ 26,078 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ 72 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഒമ്പത് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Recommended Video

cmsvideo
    കെ റയില്‍ പദ്ധതി നടത്തരുത്, പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധാ പട്കര്‍ | Oneindia Malayalam
    3

    എന്നാൽ, ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,800 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 532 പേര്‍ കൂടി രോഗമുക്തരായി കൊവിഡ് ബാധിച്ച് പുതിയതായി ഒരു കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 3,18,272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,03,644 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,125 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 95.4 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 125 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+