കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്: അബുദാബിയിലേക്കുള്ള പ്രവേശന നിബന്ധനകള്‍ കര്‍ശനമാക്കി; പുതിയ ചട്ടം ഞായറാഴ്‍ച മുതല്‍ പ്രാബല്യത്തില്‍

Google Oneindia Malayalam News

അബുദാബി: യുഎഇയിൽ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ നിയന്ത്രണങ്ങൾ കർശനമാക്കി അബുദാബി. അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള ചട്ടങ്ങളാണ് കർശനമാക്കിയിട്ടുള്ളത്. പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് അബുദാബിയിൽ പ്രവേശിക്കുന്നവർ 48 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ടോ ഡിപിഐ ഫലമോ ഹാജരാക്കേണ്ടതുണ്ട്.

പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല; തിങ്കളാഴ്ച മുതല്‍ കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല; തിങ്കളാഴ്ച മുതല്‍ കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

നേരത്തെ ഇത് 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമായിരുന്നു സമർപ്പിക്കേണ്ടിയിരുന്നത്. തുടർച്ചയായി അബുദാബിയിൽ താമസിക്കുന്നവർക്ക് നാല്, എട്ട് ദിവസങ്ങളിൽ പിസിആർ പരിശോധനയ്ക്ക് ഹാജരാകേണ്ടതുണ്ട്. അബുദാബിയിലെത്തുന്ന ദിവസം മുതലാണ് ദിവസം കണക്കാക്കുന്നത്. മുൻപ് ആറാമത്തെ ദിവസം ഒരു പിസിആർ പരിശോധന മാത്രമായിരുന്നു പ്രാബല്യത്തിലുണ്ടായിരുന്നത്.

 covid-19-1585461403-1

ഇതോടെ ഞായറാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരികയും ചെയ്തിട്ടുണ്ട്. അബുദാബിയിലേക്ക് വരുന്നവർ ഇന്ന് മുതൽ പുതിയ മാനദണ്ഡങ്ങളാണ് പാലിക്കേണ്ടതെന്ന് എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മറ്റി അറിയിച്ചു. അതേസമയം പൂർണ്ണമായി വാക്സിനെടുത്തവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

യുഎഇ പൌരന്മാർക്കും പ്രവാസികൾക്കും ഈ ചട്ടങ്ങൾ ഒരു പോലെ ബാധകമാണ്. എന്നാൽ വാക്സിനേഷൻ ക്യാമ്പെയിനിൽ നിന്ന് രണ്ട് ഡോസ് വാക്സിനുകൾ സ്വീകരിച്ചവർക്ക് ഇളവ് ലഭിക്കും. അതിന് പുറമേ മൂന്നാം ഘട്ട വാക്സിൻ പരീക്ഷണങ്ങളിൽ പങ്കാളികളായവർക്കും ഇളവ് ലഭിക്കും.

English summary
Abu Dhabi imposes new entry restrictions in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X