Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ഭര്‍ത്താവിനെ കാണാനെത്തിയ ഇന്ത്യക്കാരിക്ക് ബിഗ് ടിക്കറ്റില്‍ സമ്മാനം; ഒപ്പം മറ്റൊരു ഭാഗ്യവും

അബുദാബി: ബിഗ് ടിക്കറ്റ് പ്രതിവാര ഇ നറുക്കെടുപ്പില്‍ സമ്മാനം നേടി ഇന്ത്യക്കാരി. യു എ ഇയില്‍ സന്ദര്‍ശനത്തിനായി എത്തിയ വര്‍ഷ ഗുന്‍ഡ എന്ന യുവതിക്കാണ് ബിഗ് ടിക്കറ്റില്‍ കോടികള്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. നവംബര്‍ മാസത്തെ ബിഗ് ടിക്കറ്റിന്റെ രണ്ടാമത്തെ പ്രതിവാര ഇ - ഡ്രോ വിജയിയാണ് വര്‍ഷ ഗുന്‍ഡ.

പ്രതിവാര ഇ-ഡ്രോകളുടെ ഭാഗമായി ബിഗ് ടിക്കറ്റ് ഓരോ ആഴ്ചയും 1 മില്യണ്‍ ദിര്‍ഹമാണ് സമ്മാനമായി നല്‍കി വരുന്നത്. ഇത് പ്രകാരം 2 കോടി 20 ലക്ഷത്തിലേറെ രൂപയാണ് വര്‍ഷ ഗുന്‍ഡക്ക് ലഭിക്കുക. കൂടാതെ പ്രമോഷന്‍ തീയതികളില്‍ ടിക്കറ്റ് വാങ്ങുന്ന മറ്റെല്ലാ ഉപഭോക്താക്കളെയും പോലെ വര്‍ഷ ഗുന്‍ഡക്കും ഡിസംബര്‍ 3-ന് 30 മില്യണ്‍ ദിര്‍ഹം സമ്മാനം സ്വന്തമാക്കാനുള്ള അവസരവും വന്ന് ചേര്‍ന്നു.

1

സോഷ്യല്‍ മീഡിയയിലൂടെ ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞ വര്‍ഷ ഗുന്‍ഡ പിന്നീട് ടിക്കറ്റ് വാങ്ങാന്‍ തുടങ്ങുകയായിരുന്നു. മൂന്ന് വര്‍ഷത്തിലേറെയായി ഭര്‍ത്താവിനൊപ്പം വര്‍ഷ ഗുന്‍ഡ ടിക്കറ്റ് വാങ്ങുന്നുണ്ട്. വര്‍ഷ ഗുന്‍ഡയുടെ ഭര്‍ത്താവ് യു എ ഇയിലാണ് ജോലി ചെയ്യുന്നത്. വര്‍ഷ കുറച്ച് കാലങ്ങള്‍ക്ക് മുമ്പാണ് യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്.

2

ബിഗ് ടിക്കറ്റിന്റെ പ്രതിനിധികള്‍ വര്‍ഷ ഗുന്‍ഡയെ ആദ്യം വിളിച്ചപ്പോള്‍ സര്‍പ്രൈസ് കോള്‍ വര്‍ഷ ഗുന്‍ഡക്ക് നഷ്ടമായി. രണ്ട് ദിവസത്തിന് ശേഷം ഭാര്യ വിജയിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞ ഭര്‍ത്താവ് ഇ മെയില്‍ വഴി ബിഗ് ടിക്കറ്റ് ടീമിനെ സമീപിക്കുകയായിരുന്നു. അതേസമയം സമ്മാനത്തുക എങ്ങനെ ചെലവഴിക്കണം എന്ന് വര്‍ഷ ഗുന്‍ഡ ഇതുവരെ തീരുമാനിച്ചിട്ടില്ല.

3

നവംബര്‍ മാസത്തില്‍ റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങുന്ന ബിഗ് ടിക്കറ്റിന്റെ ഉപഭോക്താക്കള്‍ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് സ്വയം തെരഞ്ഞെടുക്കപ്പെടും. അതില്‍ ഒരു വിജയിക്ക് എല്ലാ ആഴ്ചയും 1 ദശലക്ഷം ദിര്‍ഹം ക്യാഷ് പ്രൈസ് ലഭിക്കും. പ്രമോഷന്‍ തീയതികളില്‍ ടിക്കറ്റ് വാങ്ങുന്ന ആര്‍ക്കും ഡിസംബറിലെ 30 ദശലക്ഷം ദിര്‍ഹം സമ്മാനം നേടാനുള്ള അവസരവും ലഭിക്കും.

4

ബിഗ് ടിക്കറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നവംബര്‍ 30 വരെ ഓണ്‍ലൈനായും അല്ലെങ്കില്‍ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെയും അല്‍ ഐന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെയും ഇന്‍-സ്റ്റോര്‍ കൗണ്ടറുകള്‍ സന്ദര്‍ശിച്ചും ടിക്കറ്റ് വാങ്ങാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+