Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി കാഴ്ചകള്‍ ഇനി ലോകത്ത് എവിടെ നിന്നും കാണാം: സ്റ്റേ ക്യൂരിയസുമായി ടൂറിസം വകുപ്പ്

അബുദാബി: കൊറോണവൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളാണ് വീടുകളില്‍ തന്നെ ഒതുങ്ങികഴിയുന്നത്. ഇത്തരം ജനങ്ങള്‍ക്ക് വേണ്ടി പുതിയൊരു വെര്‍ച്വല്‍ പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുകയാണ് അബുദാബി സംസ്കാരിക-ടൂറിസം വകുപ്പ്. #StayCurious എന്ന ഈ പ്ലാറ്റ് ഫോം വഴി ലോകമെമ്പാടുമുള്ള പ്രക്ഷകര്‍ക്ക് വിദ്യാഭ്യാസ- വിനോദ പരിപാടികള്‍ ആസ്വദിക്കാന്‍ കഴിയും.

എമിറേറ്റ്സിന്‍റെ രുചികളുടേയും ആതിഥ്വ മര്യാദകളുടേയും കാഴ്ചകള്‍ 360 ഡിഗ്രി ക്യാമറകള്‍ വഴി ഈ പ്ലാറ്റ് ഫോം പകര്‍ന്നു നല്‍കുന്നു. സ്വന്തം വീടുകളിലെ സുരക്ഷയിലിരുന്നുകൊണ്ട് തന്നെ ആളുകള്‍ക്ക് അതിശയകരമായ ഇത്തരം കാഴ്ചകൾ ആസ്വദിക്കാൻ കഴിയും. പുതിയ കാര്യങ്ങള്‍ കണ്ടെത്തുവാനും പഠിക്കുവാനുമുള്ള ആളുകളുടെ അഭിനിവേശത്തെ പൂര്‍ത്തീകരിക്കുവാന്‍ ഈ പ്ലാറ്റ് ഫോം സഹായിക്കും. പ്രധാനമായും അഞ്ച് കാര്യങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്..

1- Stay Adventurous സന്ദര്‍ശകരെ അബുദാബിയുടെ ഹൃദയഭാഗത്തേക്ക് കൊണ്ടുപോവുന്ന വിർച്വൽ ടൂറുകളുടെയും അനുഭവങ്ങളുടെയും ഒരു കേന്ദ്രം. എമിറേറ്റിന്റെ അതിശയകരമായ കാഴ്ചകളും വൈവിധ്യമാർന്ന രീതികളും വഴി ഇത് ആളുകളെ ആകര്‍ഷിക്കുന്നു. കാഴ്ചകളുടെ ചരിത്രത്തെയും പൈതൃകത്തെയും കുറിച്ചുള്ള വിലയേറിയ അറിവുകളും നൽകുകയും ചെയ്യുന്നു.

2- Stay Indulgent

എമിറേറ്റില്‍ നിന്നുള്ള മികച്ച പാചകക്കാരോടൊപ്പമുള്ള പാചക ശില്പശാലകളിലൂടെയും മാസ്റ്റർക്ലാസുകളിലൂടെയും ഒരു സെക്ഷനാണി. അബുദാബിയുടെ ഏറ്റവും രുചികരമായ ഭക്ഷണങ്ങള്‍ ഇതുവഴി ഉപയോക്താവിന് തങ്ങളുടെ വീടുകളിലും പരീക്ഷിക്കാനുള്ള അവസരം ഒരുങ്ങുന്നു.

abudbi

3: Stay Enlightened

വിദ്യാഭ്യാസത്തിനുള്ള വിഭാഗമാണ് ഇത്. മുന്‍ നിര സ്ഥാപനങ്ങളില്‍ നിന്നുള്ള മികച്ചതും സൗജന്യവുമായ വിദ്യാഭ്യാസം വെര്‍ച്വല്‍ കോഴ്സുകളുടെ സഹായത്തോടെ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്നു. ഗുഗിളിനൊപ്പം വളരുക, എമിറേറ്റ്സിന്‍റെ ചരിത്രം, മക്തബ ഡിജിറ്റല്‍ ലൈബ്രറി എന്നിവയൊക്കി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

4-Stay Creative

അബുദാബി സാംസ്കാരിക ടൂറിസം വകുപ്പിന്റെ 'കള്‍ച്ചര്‍ഓള്‍' വിര്‍ച്വല്‍ എക്സ്പീരിയന്‍സ് വഴി പ്രദേശത്തിന്റെ സാംസ്കാരിക പൈതൃക കാഴ്ചകളെ പരിചയപ്പെ‌ടാം.

5-Stay Entertained

വീ‌ട്ടിലിരുന്നുകൊണ്ടുതന്നെ ആളുകളെ ആസ്വദിപ്പിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന വിര്‍ച്വല്‍ ഇവന്റുകളാണിത്. വരും ആഴ്ചകളില്‍ സാംസ്കാരിക ‌ടൂറിസം വകുപ്പും മറ്റു പാട്നര്‍മാരും ചേര്‍ന്ന് കൂടുതല്‍ പദ്ധതികള്‍ ഇത് സംബന്ധിച്ച് പുറത്തിറക്കും.

വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ലോകമെമ്പാടുമുള്ള ആളുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് അറിവുകള്‍ പകര്‍ന്ന് നല്‍കുന്നതിനോടൊപ്പം അവരെ ആഹ്ളാദിപ്പിക്കുകയും വിനോദിപ്പിക്കുകയും ചെയ്യാന്‍ ഈ പ്ലാറ്റ് ഫോം വഴി ശ്രമിക്കുന്നുവെന്ന് ഡിസിടി അബുദാബിയുടെ ആക്ടിംഗ് സെക്രട്ടറി എച്ച്ഇ സൗദ് അൽ ഹൊസാനി പറഞ്ഞു.

സ്വപ്നവും ഭാവനയും സ്വപ്നങ്ങള്‍ കാണാനും ഭാവനകള്‍ സൃഷ്ടിക്കാനും അവരുടെ ജിജ്ഞാസ പൂർത്തീകരിക്കാനുമുള്ള അവസരമാണ് സ്റ്റേക്യൂറിയസ്. പര്യവേക്ഷണത്തോടുള്ള നമ്മുടെ സ്നേഹം വര്‍ധിപ്പിക്കുന്നതിനൊപ്പം മറ്റുള്ളവരെ കുറിച്ച് കൂടുതല്‍ മനസ്സില്ലാക്കാനും ഈ പ്ലാറ്റ് ഫോം സൗകര്യം ഒരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

www.staycurious.ae എന്ന ലിങ്ക് വഴി സ്റ്റേ ക്യൂരിയസ് പ്ലാറ്റ് ഫോമിലേക്ക് പ്രവേശിക്കാൻ കഴിയും, വരും ആഴ്ചകളിൽ കൂടുതൽ ഉള്ളടക്കവും പുതിയ സെക്ഷനുകളും ഇതില്‍ ഉള്‍പ്പെടുത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+