അബുദാബി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു; ഗ്രീൻ പാസ് നിർബന്ധം; കൂടുതൽ അറിയാം
അബുദാബി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു; ഗ്രീൻ പാസ് നിർബന്ധം; കൂടുതൽ അറിയാം
ദുബായ്: ഗ്രീൻപാസിന്റെ ആവിശ്യകത ഗൾഫ് രാജ്യങ്ങളിൽ ഏറുന്നു. അബുദാബിയിലേക്ക് പ്രവേശിക്കാൻ താമസ വീസക്കാർക്ക് ഗ്രീൻ പാസും ബൂസ്റ്ററും നിർബന്ധമാക്കുകയാണ്. ഇനി മുതൽ അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് ഉള്ളവർക്ക് മാത്രമാകും അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കുക. അത് സംബന്ധിക്കുന്ന നിർദ്ദേശം അധികൃതർ പുറത്തുവിട്ടു.
ഈ നിർദ്ദേശം എല്ലാ ഫെഡറൽ സർക്കാർ ഓഫീസുകളിലും വിവിധ എമിറേറ്റുകളിലെ ചില ഓഫീസുകളിലും ബാധകം ആണ്. വാക്സിനേഷൻ രണ്ടും എടുത്ത് ബൂസ്റ്റർ ഡോസും സ്വീകരിച്ചവർക്കും മാത്രം ആയിരിക്കും അബുദാബിയിലേക്ക് പ്രവേശനം.
ഈ 3 ഘട്ടവും കഴിഞ്ഞവർക്ക് 14 ദിവസം കഴിയുമ്പോൾ അൽ ഹൊസൽ ആപ്പിൽ ചാര നിറമാകും. എന്നാൽ, വാക്സിൻ സ്വീകരിച്ചവർ വീണ്ടും പിസിആർ പരിശോധന നടത്തുമ്പോൾ മാത്രമാണ് അൽ ഹൊസനിൽ പച്ച നിറം തെളിയും.

അതേസമയം, രണ്ടാം ഡോസ് വാക്സീൻ എടുത്ത് 60 ദിവസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ നൽകുന്നത്. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ഒരു മാസത്തെ അധിക സമയവും ലഭിക്കും. താമസ വീസക്കാർക്ക് ബൂസ്റ്റർ ഡോസും അൽഹൊസനിലെ ഗ്രീൻപാസ് ആവശ്യമാണ്. വാക്സീൻ എടുക്കാത്തവർ 96 മണിക്കൂർ സമയപരിധിക്കുള്ളിൽ നടത്തിയ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. ഇങ്ങനെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുമ്പോഴും അൽ ഹൊസനിൽ പച്ച തെളിയും.
പിസിആർ നെഗറ്റീവെന്ന് ഫലം കണ്ട ശേഷവും അൽ ഹൊസനിൽ പച്ച തെളിഞ്ഞില്ലെങ്കിൽ അതത് ഹെൽത്ത് സെന്ററുകളുമായി ബന്ധപ്പെടണം. കോവിഡ് ബാധിതർക്ക് 24 മണിക്കൂർ പരിധിയിൽ രണ്ടു തവണ പിസിആർ പരിശോധന നടത്തിയാൽ മാത്രമേ അൽ ഹൊസനിൽ പച്ച തെളിയൂ. വാക്സിനേഷനും പൂർത്തിയാക്കണം. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ദുബായിലുള്ള ഡിഎച്ച്എയിലും അബുദാബിയിലുള്ളവർ ഡിഒഎച്ചിലും ബാക്കി എമിറേറ്റിലുള്ളവർ മൊഹാപിലും ബന്ധപ്പെടണം.
അതേസമയം, യുഎഇയില്‍ ഇന്ന് 3,020 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ - പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,333 പേരാണ് രോഗമുക്തരായത് രാജ്യത്ത് കൊവിഡ് ബാധിച്ച് നാല് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 471,588 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,22,886 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,67,315 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,211 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 53,360 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
അതേസമയം, ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം ഉയരുന്നു. ഇന്ന് നിയമം ലംഘിച്ച 1507 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 973 പേരും മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാത്തതിന് 501 പേര്‍ പിടിയിലായി. മൊബൈലില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 33 പേരെയും പിടികൂടി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി എന്നാണ് റിപ്പോർട്ട്.
എന്നാൽ, സൗദിയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി. ഇന്നലെ 4,884 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ 6,090 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ രണ്ടുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ്












Click it and Unblock the Notifications