കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു; ഗ്രീൻ പാസ് നിർബന്ധം; കൂടുതൽ അറിയാം

അബുദാബി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു; ഗ്രീൻ പാസ് നിർബന്ധം; കൂടുതൽ അറിയാം

Google Oneindia Malayalam News

ദുബായ്: ഗ്രീൻപാസിന്റെ ആവിശ്യകത ഗൾഫ് രാജ്യങ്ങളിൽ ഏറുന്നു. അബുദാബിയിലേക്ക് പ്രവേശിക്കാൻ താമസ വീസക്കാർക്ക് ഗ്രീൻ പാസും ബൂസ്റ്ററും നിർബന്ധമാക്കുകയാണ്. ഇനി മുതൽ അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് ഉള്ളവർക്ക് മാത്രമാകും അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കുക. അത് സംബന്ധിക്കുന്ന നിർദ്ദേശം അധികൃതർ പുറത്തുവിട്ടു.

ഈ നിർദ്ദേശം എല്ലാ ഫെഡറൽ സർക്കാർ ഓഫീസുകളിലും വിവിധ എമിറേറ്റുകളിലെ ചില ഓഫീസുകളിലും ബാധകം ആണ്. വാക്സിനേഷൻ രണ്ടും എടുത്ത് ബൂസ്റ്റർ ഡോസും സ്വീകരിച്ചവർക്കും മാത്രം ആയിരിക്കും അബുദാബിയിലേക്ക് പ്രവേശനം.

ഈ 3 ഘട്ടവും കഴിഞ്ഞവർക്ക് 14 ദിവസം കഴിയുമ്പോൾ അൽ ഹൊസൽ ആപ്പിൽ ചാര നിറമാകും. എന്നാൽ, വാക്സിൻ സ്വീകരിച്ചവർ വീണ്ടും പിസിആർ പരിശോധന നടത്തുമ്പോൾ മാത്രമാണ് അൽ ഹൊസനിൽ പച്ച നിറം തെളിയും.

uae

അതേസമയം, രണ്ടാം ഡോസ് വാക്സീൻ എടുത്ത് 60 ദിവസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ നൽകുന്നത്. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ഒരു മാസത്തെ അധിക സമയവും ലഭിക്കും. താമസ വീസക്കാർക്ക് ബൂസ്റ്റർ ഡോസും അൽഹൊസനിലെ ഗ്രീൻപാസ് ആവശ്യമാണ്. വാക്സീൻ എടുക്കാത്തവർ 96 മണിക്കൂർ സമയപരിധിക്കുള്ളിൽ നടത്തിയ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. ഇങ്ങനെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുമ്പോഴും അൽ ഹൊസനിൽ പച്ച തെളിയും.

പിസിആർ നെഗറ്റീവെന്ന് ഫലം കണ്ട ശേഷവും അൽ ഹൊസനിൽ പച്ച തെളിഞ്ഞില്ലെങ്കിൽ അതത് ഹെൽത്ത് സെന്ററുകളുമായി ബന്ധപ്പെടണം. കോവിഡ് ബാധിതർക്ക് 24 മണിക്കൂർ പരിധിയിൽ രണ്ടു തവണ പിസിആർ പരിശോധന നടത്തിയാൽ മാത്രമേ അൽ ഹൊസനിൽ പച്ച തെളിയൂ. വാക്സിനേഷനും പൂർത്തിയാക്കണം. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ദുബായിലുള്ള ഡിഎച്ച്എയിലും അബുദാബിയിലുള്ളവർ ഡിഒഎച്ചിലും ബാക്കി എമിറേറ്റിലുള്ളവർ മൊഹാപിലും ബന്ധപ്പെടണം.

അതേസമയം, യുഎഇയില്‍ ഇന്ന് 3,020 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ - പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,333 പേരാണ് രോഗമുക്തരായത് രാജ്യത്ത് കൊവിഡ് ബാധിച്ച് നാല് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

നടൻ ജയറാമിന് കൊവിഡ്;'എല്ലാവരേയും എത്രയും വേ​ഗം നേരിൽ കാണാൻ സാധിക്കുമെന്ന് താരത്തിന്റെ പോസ്റ്റ്നടൻ ജയറാമിന് കൊവിഡ്;'എല്ലാവരേയും എത്രയും വേ​ഗം നേരിൽ കാണാൻ സാധിക്കുമെന്ന് താരത്തിന്റെ പോസ്റ്റ്

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 471,588 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,22,886 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,67,315 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,211 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 53,360 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

അതേസമയം, ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം ഉയരുന്നു. ഇന്ന് നിയമം ലംഘിച്ച 1507 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 973 പേരും മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാത്തതിന് 501 പേര്‍ പിടിയിലായി. മൊബൈലില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 33 പേരെയും പിടികൂടി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി എന്നാണ് റിപ്പോർട്ട്.
എന്നാൽ, സൗദിയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി. ഇന്നലെ 4,884 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ 6,090 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ രണ്ടുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

English summary
Abu Dhabi new covid restrictions; Green pass and booster dose mandatory for travel; more details are here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X