കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറച്ചു വൈകിയാലും ജീവന്‍ പണയം വെച്ചുള്ള കളി ഡ്രൈവിംങ്ങില്‍ വേണ്ട അബുദാബി പോലീസ്

Google Oneindia Malayalam News

അബുദാബി: സ്വന്തം ജീവനു പുറമെ മറ്റുള്ളവരുടെ ജീവന് ഭീഷണിയാവുന്ന രീതിയിലാണ് ചിലര്‍ റോഡുകളില്‍ വാഹനങ്ങള്‍ കൊണ്ട് അഭ്യാസ പ്രകടനങ്ങള്‍ കാണിക്കുന്നതെന്ന് അബുദാബി പോലീസ് വ്യക്തമാക്കുന്നു. ശ്രദ്ധാപൂര്‍വ്വം റോഡില്‍ വാഹനം ഓടിക്കേണ്ടത് ഡ്രൈവര്‍മാരുടെ ഉത്തരവാധിത്വമാണ്. അലക്ഷ്യമായുള്ള ഡ്രൈവിംങ് സമൂഹ സുരക്ഷയ്ക്ക് ഏറെ ഭീഷണിയാണെന്ന് കഴിഞ്ഞ ദിവസം അബുദാബി പോലീസ് പുറത്തുവിട്ട അപകട ദ്യശ്യങ്ങള്‍ വ്യക്തമാക്കുന്നു.

car-driving

ഏറെ തിരക്കുള്ള റോഡില്‍ ചുവപ്പു സിഗ്നല്‍ മറികടന്ന് വാഹനം ഇടത്തോട്ടേക്ക് അലക്ഷ്യമായി തിരിഞ്ഞ് പോയത് വലിയ അപകടത്തിന് കാരണമായതായി ദ്യശ്യങ്ങളില്‍ കാണാം. പൊതുജന രക്ഷയ്ക്കും, വാഹനം ഓടിക്കുന്നവരോടുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായാണ് ഇത്തരം ദ്യശ്യങ്ങള്‍ പുറത്തുവിടുന്നതിലൂടെ പോലീസ് ഉദ്ദേശിക്കുന്നത്. ചുവപ്പ് സിഗ്നല്‍ മറികടക്കല്‍, പെട്ടെന്നുള്ള ലൈന്‍ മാറ്റം, സ്‌കൂള്‍, താമസ കേന്ദ്രങ്ങള്‍ തുടങ്ങിയ അതീവ ശ്രദ്ധ ചെലുത്തേണ്ട മേഖലകളിലൂടെയുള്ള അമിത വേഗത തുടങ്ങി എല്ലാ നിയമ ലംഘനങ്ങളും തടയാന്‍ പോലീസ്, സുരക്ഷാ വിഭാഗങ്ങള്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതെന്ന് അബുദാബി പോലീസ് മേധാവി അറിയിച്ചു.
English summary
Abu dhabi police warns over speed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X