• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സഹായഹസ്തമായി അബുദാബി: 70 മില്യൺ കൊവിഡ് വാക്സിൻ സംഭരിക്കും, വിതരണത്തിനും മികച്ച ശൃംഖലകളെന്ന് അബുദാബി തുറമുഖം

അബുദാബി: ആഗോളതലത്തിൽ കൊവിഡിനെതിരായ പോരാട്ടങ്ങൾക്ക് പിന്തുണ നൽകാൻ യുഎഇ. 70 ലക്ഷം കൊവിഡ് വാക്സിനുകൾ സൂക്ഷിക്കാൻ സൌകര്യമൊരുക്കുമെന്ന് അബുദാബി. വാക്സിനുകളുടെ ഗതാഗതം, വിപണനം എന്നിവയ്ക്ക് പുറമേ വാക്സിനുകൾ സൂക്ഷിക്കുന്നതിന് 19,000 ചതുരശ്ര കിലോമീറ്റർ നിയന്ത്രിത താപനിലയിലുള്ള വാട്ടർഹൌസ് എന്നിവ ഒരുക്കുമെന്നാണ് അബുദാബി വ്യക്തമാക്കിയിട്ടുള്ളത്.

കാർഷിക പരിഷ്കാരങ്ങൾ കർഷകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിച്ചു; നിയമം അവരുടെ നൻമയ്ക്കെന്നും പ്രധാനമന്ത്രി

 ശേഖരണവും വിതരണവും

ശേഖരണവും വിതരണവും

വാക്സിൻ സംഭരണത്തിനും വിതരണത്തിനുമായി അബുദാബിയിലെ ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് സൌകര്യങ്ങളിലൊന്നായ ഖലീഫ ഇൻഡസ്ട്രിയൽ സോണിനെയാണ് ഉപയോഗപ്പെടുത്തുക. ആഗോളതലത്തിൽ കൊവിഡിനെതിരായ പോരാട്ടത്തിൽ മുഖ്യപങ്കുവഹിക്കുന്നതിനായി 70 മില്യൺ കൊവിഡ് വാക്സിനുകൾ ശേഖരിക്കാനുള്ള സൌകര്യമൊരുക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ വാക്സിൻ സൂക്ഷിക്കാനും വിതരണം ചെയ്യാനുമുള്ള ശേഷി ഉപയോഗപ്പെടുത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

 ഉയർന്ന ശേഷി

ഉയർന്ന ശേഷി

സാങ്കേതികമായി നൂതനമായ സൗകര്യം പ്രദേശത്തെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ ലോജിസ്റ്റിക് സൌകര്യങ്ങളിലൊന്നാണിത്. വാക്സിനുകളും മറ്റ് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളും 2 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയും നെഗറ്റീവ് 80 ഡിഗ്രി വരെയും സൂക്ഷിക്കാൻ ശേഷിയുള്ളതാണ് ഖലീഫ ഇൻഡസ്ട്രിയൽ സോൺ. കൊവിഡിനെതിരെ പോരാടുന്നതിന് അന്താരാഷ്ട്ര തലത്തിലുള്ള മികച്ച രീതികളും ഈ സൗകര്യം പിന്തുടർന്നുകൊണ്ടുള്ളതാണ് അബുദാബിയുടെ നടപടികൾ. അബുദാബി തുറമുഖത്തിന്റെ അതിനൂതന അടിസ്ഥാന സൌകര്യങ്ങളും ആഗോള വിതരണ ശൃഖലയുമായുള്ള ബന്ധവും വാക്സിൻ വിതരണം എളുപ്പത്തിലാക്കാനും സഹായിക്കും.

 സന്നദ്ധത അറിയിച്ചു

സന്നദ്ധത അറിയിച്ചു

"നമ്മുടെ രാജ്യത്തിന്റെ പ്രധാന തന്ത്രപരമായ ലോജിസ്റ്റിക് രംഗത്ത് പ്രാപ്തരെന്ന നിലയിൽ, മേഖലയിലെ ഏറ്റവും വലുതും വിപുലവുമായ ലോജിസ്റ്റിക്കുകളിൽ ഞങ്ങൾ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഞങ്ങളുടെ ഗവൺമെന്റിന്റെ കാഴ്ചപ്പാടും പിന്തുണയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കാനുള്ള രോഗപ്രതിരോധ ശ്രമങ്ങൾ സുഗമമാക്കുന്നതിന് വേണ്ടിയാണ്. അബുദാബിയിലെ തുറമുഖങ്ങൾ എൻഡ്-ടു-എൻഡ് വിതരണ ശൃംഖലയിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനപങ്ക്

പ്രധാനപങ്ക്

കോവിഡ് വാക്സിൻ കണ്ടെത്താനുള്ള ആഗോള ശ്രമത്തിൽ അബുദാബി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അബുദാബി ആരോഗ്യവകുപ്പ് അണ്ടർസെക്രട്ടറി ജമാൽ മുഹമ്മദ് അൽകാബി പറഞ്ഞു. ആ ശ്രമങ്ങളുടെ ഭാഗമായാണ് ഞങ്ങൾ ലോജിസ്റ്റിക് ഈ സഹായങ്ങൾ നൽകുന്നത്. പ്രാദേശിക, ആഗോള വിതരണ കേന്ദ്രമായി യുഎഇയെ മാറ്റുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

 നടപടി തുടങ്ങി

നടപടി തുടങ്ങി

"ആരോഗ്യവകുപ്പിൽ വാക്സിൻ സംഭരണത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങളാണ് ഇതിനായി വിന്യസിച്ചിട്ടുണ്ട്. ഇത് വാക്സിനുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും മരുന്നുകളുടെ ദീർഘകാല സംഭരണത്തെ നിയന്ത്രിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രോട്ടീൻ ഉപയോഗിക്കുമ്പോൾ അവയുടെ ഫലപ്രാപ്തി ഉറപ്പുവരുത്തുന്നതിനായി സാധ്യമായ ഏറ്റവും ദൈർഘ്യമേറിയ താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ട്.

 ശേഷി വർധിച്ചു

ശേഷി വർധിച്ചു

ക്ലിനിക്കൽ, ഫാർമസ്യൂട്ടിക്കൽ, ലൈഫ് സയൻസ് വസ്തുക്കൾ തീവ്രവുമായ താപനിലയിൽ സ്വീകരിക്കുന്നതിനും സംഭരിക്കുന്നതിനുമുള്ള ശേഷി വികസിപ്പിക്കുന്നതിൽ അബുദാബി തുറമുഖങ്ങളുടെ ശേഷി ലോകത്തിന് വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ അർപ്പണബോധത്തിന്റെ തെളിവാണ് ഇതെന്ന് അബുദാബി തുറമുഖം ലോജിസ്റ്റിക് ക്ലസ്റ്റർ ഹെഡ് റോബർട്ട് സട്ടൺ പറഞ്ഞു.

cmsvideo
  China claims India or other foreign countries are the origin of virus | Oneindia Malayalam

  English summary
  Abu Dhabi port offers to store 70 Million Covid vaccine to help fight against Covid
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X