ഇമ്രാൻ ഖാന്റെ വിമർശനം കുറിയ്ക്ക് കൊണ്ടു: യുഎഇയുമായി ഇടഞ്ഞ് പാകിസ്താൻ; പാക് പൌന്മാർക്കും നിയന്ത്രണം!!
ബായ്: യുഎഇയും ഇസ്രയേലുമായുള്ള ബന്ധം ഔപചാരികമാക്കുന്നതിനെതിനെ വിമർശിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തെത്തിയതോടെ യുഎഇയും തമ്മിലുള്ള ബന്ധം വഷളാവുന്നു. യുഎഇയിൽ പലസ്തീൻ അനുകൂല പാകിസ്താൻ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് പുറമേ മറ്റ് ചില പാകിസ്താൻ പൌരന്മാർക്കെതിരെയും യുഎഇ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അബുദാബിയിലെ മാത്രം അൽ സ്വീഹാൻ ജയിലിലാണ് അയ്യായിരത്തോളം പാകിസ്താൻ തടവുകാരെ പാർപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നിയന്ത്രണം കടുപ്പിക്കും
ജോലി തേടി യുഎഇയിലേക്ക് വരുന്ന പാകിസ്താനി പൌരന്മാർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കമാണ് യുഎഇ നടത്തിവരുന്നത്. പാകിസ്താനി പൌരന്മാർക്ക് തങ്ങളുടെ റെസിഡന്റ് പെർമിറ്റ് പുതുക്കുന്നതിനും പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പാക് പൌരന്മാരെ നാടുകടത്തുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ആവശ്യം പരിഗണിച്ചില്ല
യുഎഇയും പാകിസ്താനുമായുള്ള ബന്ധം പാകിസ്താനും സൌദി അറേബ്യയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. പശ്ചിമേഷ്യൻ രാഷ്ട്രങ്ങളെ ഇന്ത്യയുമായി ബന്ധപ്പെടുത്താനുള്ള പാക് ശ്രമങ്ങൾ ഇരു രാജ്യങ്ങളിലും വേണ്ടത്ര ഫലം കണ്ടിട്ടില്ലെന്നാണ് ഇതിനോടടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. സൌദിയുടെ നേതൃത്വത്തിലുള്ള ഒഐസിയ്ക്ക് താക്കീതുമായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി രംഗത്തെത്തിയിരുന്നു. ഇന്ത്യ ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച വിഷയം ചർച്ച ചെയ്യാൻ തയ്യാറായില്ലെങ്കിൽ കശ്മീർ പ്രശ്നത്തിന് വേണ്ടി നിലകൊള്ളുന്ന മുസ്ലിം രാഷ്ട്രങ്ങളുടെ യോഗം വിളിക്കുമെന്ന് പാകിസ്താൻ ഭീഷണി മുഴക്കിയിരുന്നു.

അസ്വാരസ്യങ്ങൾ
കടം തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച് സൌദി അറേബ്യയും പാകിസ്താനും തമ്മിൽ നേരത്തെ വ്യാപകമായ ചർച്ചകളും ഉണ്ടായിരുന്നു. 2018ൽ പാകിസ്താൻ കറന്റ് അക്കൌണ്ട് പ്രതിസന്ധി നേരിട്ടപ്പോൾ സൌദി അറേബ്യയാണ് 6.2 മില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചത്. ഇതിൽ മൂന്ന് ബില്യൺ വായ്പയായും 3.2 ബില്യൺ ഡോളർ വിലമതിക്കുന്ന മാറ്റിവെച്ച ഇടപാടുകളുമാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. വായ്പാ തുക തിരികെ ആവശ്യപ്പെടുന്നതിന് പുറമേ പാകിസ്താനിലേക്ക് എണ്ണ കടമായി നൽകിവന്നിരുന്നതും സൌദി മരവിപ്പിച്ചിട്ടുണ്ട്.

പാകിസ്താൻ..
പാകിസ്താൻ കശ്മീർ കരിദിനമായി ആചരിക്കുന്ന ഒക്ടോബർ 27നെ സ്മരിച്ചുകൊണ്ട് ഒരു പൊതുപരിപാടി പോലും സംഘടിപ്പിക്കരുതെന്ന് സൌദിയിലെ പാകിസ്താൻ എംബസിയ്ക്ക് സൌദി നിർദേശം നൽകിയിരുന്നു. യുഎഇയുമായും സൌദി അറേബ്യയുമായുമുള്ള ബന്ധം വഷളാകുന്നത് പാകിസ്താനെയും ആശങ്കയിലാക്കിയിട്ടുണ്ട്. വർഷങ്ങളായി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പിന്തുണയും സഹായവും സ്വീകരിച്ച് വന്നിരുന്ന രാജ്യമാണ് പാകിസ്താൻ.