കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിനസുകാരെ ആകർഷിക്കാൻ അബുദാബി: 90 ശതമാനത്തിലധികം ഫീസിളവ്, പുതിയ പദ്ധതി പ്രാബല്യത്തിൽ...

Google Oneindia Malayalam News

അബുദാബി: അബുദാബിയിൽ ബിസിനസ് ആരംഭിക്കാനിരിക്കാനിക്കുന്നുവർക്ക് പുതിയ പ്രഖ്യാപനവുമായി അബുദാബി. 1000 ദിർഹത്തിന് ബിസിനസ് ആരംഭിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്വകാര്യമേഖലയുടെ ശാക്തീകരിക്കുന്നതിന് വേണ്ടിയാണ് ഫീസിൽ 90 ശതമാനത്തിലധികം ഇളവ് നൽകാൻ തീരുമാനിച്ചിട്ടുള്ളത്. ജൂലൈ 27 മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നത്.

മേതില്‍ ദേവിക മുകേഷുമായി പിരിയാന്‍ തന്നെ; അഭ്യൂഹങ്ങള്‍ ഒഴിഞ്ഞു... വക്കീല്‍ നോട്ടീസ് അയച്ചുമേതില്‍ ദേവിക മുകേഷുമായി പിരിയാന്‍ തന്നെ; അഭ്യൂഹങ്ങള്‍ ഒഴിഞ്ഞു... വക്കീല്‍ നോട്ടീസ് അയച്ചു

3

ബിസിനസ് ആരംഭിക്കുന്നതിന് ചില വകുപ്പുകൾ ഫീസ് പൂർണ്ണമായും ഒഴിവാക്കിയപ്പോൾ ചില വകുപ്പുകൾ വലിയ തോതിൽ ഇളവ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അബുദാബിയെ ബിസിനസ് സൌഹൃദ എമിറേറ്റാക്കി മാറ്റുന്നതിനൊപ്പം മത്സരക്ഷമത മേഖമാ രാജ്യാന്തര തലത്തിലേക്ക് മാറ്റുകയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

4


ബഹുരാഷ്ട്ര കമ്പനികൾക്ക് നികുതി ഏർപ്പെടുത്തുന്ന രീതി പരിഷ്കരിക്കുന്നതിനുള്ള ചരിത്രപരമായ കരാറിനെയാണ് യുഎഇ തിങ്കളാഴ്ച സ്വാഗതം ചെയ്തിട്ടുള്ളത്. കുറഞ്ഞത് 15 ശതമാനം കോർപ്പറേറ്റ് നിരക്ക് ഉൾപ്പെടെ അന്താരാഷ്ട്ര നികുതി ഏർപ്പെടുത്തുന്നതിനുള്ള പരിഷ്കാരങ്ങൾക്ക് 130 ലധികം രാജ്യങ്ങൾ ഇതിനകം അംഗീകരിച്ചിട്ടുണ്ട്.

5


ബിസിനസ് ചെയ്യുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ജൂൺ പകുതിയോടെയാണ് ദുബായ് സർക്കാർ നിരവധി പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്. അബുദാബിയിലേക്ക് എത്തുന്ന നിക്ഷേപകർക്ക് ബിസിനസ് ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ലളിതവും സുതാര്യവും ആക്കുന്നതിനും അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിന്റെയും ഭാഗമായാണ് നടപടിക്രമങ്ങൾ. ചെറുകിട സംരംഭങ്ങളെ അബുദാബിയിലേക്ക് ആകർഷിക്കാനും ഈ നീക്കം എമിറേറ്റിനെ സഹായിക്കും.

Recommended Video

cmsvideo
IMA gives alert of third wave of pandemic in India
6

അതേ സമയം പുതിയതും നിലവിലുള്ളതുമായ നിക്ഷേപകർക്ക് എളുപ്പത്തിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ ഈ ഇളവുകൾ അനുവദിക്കുന്നതിലൂടെ കഴിയുമെന്നാണ് അബുദാബി സാമ്പത്തിക വികസന വിഭാഗം ചെയർമാൻ മുഹമ്മദ് അലി അൽ ഷറഫ് പറഞ്ഞു. നിലവിലുള്ള ബിസിനസുകാർക്ക് മെച്ചപ്പെട്ട സാഹചര്യങ്ങളൊരുക്കുന്നതിലൂടെ സാമ്പത്തിക മേഖലയിൽ വളർച്ച കൈവരിക്കാമെന്ന ലക്ഷ്യവും അബുദാബി മുന്നോട്ടുവെക്കുന്നു.

English summary
Abu Dhabi Slashes Business Registration Costs By 90% to attract investors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X