കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയിൽ നിന്ന് ദുബായിലേക്ക് വെറും 50 മിനിറ്റ്: വരുന്നു ഇത്തിഹാദിന്റെ കുതിച്ച് പായും ട്രെയിനുകള്‍

Google Oneindia Malayalam News

ദുബൈ: യാത്രാ സർവ്വീസ് എന്ന ലക്ഷ്യത്തോടെ റെയില്‍ പാസഞ്ചർ സ്റ്റേഷന്‍ നിർമ്മിക്കാനൊരുങ്ങി ഇത്തിഹാദ്. ചരക്ക് ഗതാഗതത്തിന് പിന്നാലെയാണ് പാസഞ്ചർ ട്രെയിന്‍ മേഖലയിലേക്കും ഇത്തിഹാദ് കടക്കുന്നത്. ഇത് സംബന്ധിച്ച ആൽസ് റ്റോം, എസ് എൻ സി എഫ് , പ്രോഗസ് റയിൽ, താൽസ് ഗ്രൂപ് എന്നിവയുമായി ഇത്തിഹാദ് കരാർ ഒപ്പിടുകയും ചെയ്തു. റെയിൽ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണികൾ, പാസഞ്ചർ സ്റ്റേഷനുകൾ എന്നീ മേഖലകളിലാണ് കരാർ. ആകെ നാലു കരാറുകളാണ് പുതിയതായി ഒപ്പുവെച്ചിരിക്കുന്നത്. പാസഞ്ചർ ട്രെയിന്‍ ഗതാഗത നിർമ്മാണം പൂർത്തിയാവുന്നതോടെ എമിറേറ്റ്സുകള്‍ക്കിടയിലെ യാത്രാ സൗകര്യം ഏറെ എളുപ്പമുള്ളതായി തീരുകയും ചെയ്യും.

ഇത്തിഹാദ് റെയിൽപാത

ആദ്യഘട്ടത്തില്‍ ഇത്തിഹാദ് റെയിൽ പാത ഏകദേശം 1,200 കി മീ നീളമുള്ളതായിരിക്കും. സൗദി അറേബ്യയുമായുള്ള അതിർത്തി മുതൽ വടക്ക് ഫുജൈറ വരെയുള്ള യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും റെയില്‍പ്പാത ബന്ധിപ്പിക്കും. അബുദാബിയിൽ നിന്ന് ദുബായിലേക്കും ദുബായിൽ നിന്ന് ഫുജൈറയിലേക്കും യാത്ര ചെയ്യാൻ 50 മിനിറ്റും അബുദാബിയിൽ നിന്ന് അൽ റുവൈസിലേക്ക് 70 മിനിറ്റും അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റും എടുക്കും. നിലവിൽ കാറിൽ യാത്രചെയ്യുന്നവർക്കുപോലും ഇതിന്‍റെ ഇരട്ടി സമയം വേണ്ടിവരുന്നുണ്ട്.

മൂന്ന് മാസം കൊണ്ട് മലയാളിക്ക് നഷ്ടം 780 കോടി; കാരണം 'തീറ്റ' തന്നെ, അരികൊണ്ടുപോയ കോടികള്‍മൂന്ന് മാസം കൊണ്ട് മലയാളിക്ക് നഷ്ടം 780 കോടി; കാരണം 'തീറ്റ' തന്നെ, അരികൊണ്ടുപോയ കോടികള്‍

ഹൈടെക് ട്രെയിനുകൾ


ഇത്തിഹാദ് റെയിലിന്റെ പുതിയ ഹൈടെക് ട്രെയിനുകൾ കഴിഞ്ഞ മാസം അനാച്ഛാദനം ചെയ്യുകയും ചെയ്തിരുന്നു. പൾസ് സാൻഡ് ഫിൽട്ടറിംഗ് സിസ്റ്റം പോലുള്ള ഏറ്റവും പുതിയ ഫിൽട്ടറിംഗ് കണ്ടുപിടുത്തങ്ങളും ഇവയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത് മരുഭൂമി പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോൾ ട്രെയിന്റെ ഉയർന്ന കാര്യക്ഷമതയിലുള്ള പ്രവർത്തനം ഉറപ്പാക്കുന്നു.

അതിവേഗത്തിൽ

ഈ വർഷം പദ്ധതിയുടെ ജോലികൾ അതിവേഗത്തിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്, കഴിഞ്ഞ മാസം വരെ 70 ലധികം ലൈനുകളാണ് നിർമ്മിച്ചിരിക്കുന്നത്. പാസഞ്ചർ സർവീസ് എന്ന് ആരംഭിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും , എന്നാൽ 2030 ഓടെ പ്രതിവർഷം 36 ദശലക്ഷത്തിലധികം ആളുകൾ ഈ സേവനം ഉപയോഗിക്കുമെന്നാണ് അധികൃതർ അറിയിച്ചു. ആദ്യത്തെ പാസഞ്ചർ സ്റ്റേഷൻ ഫുജൈറയിൽ നിർമ്മിക്കും, ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതായിരിക്കും. ഇതില്‍ ഏകദേശം 400 പേർക്ക് സഞ്ചരിക്കാനും സാധിക്കും.

ഫ്രാൻസിന്റെ ഉടമസ്ഥതയിൽ

ഫ്രാൻസിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽവേ കമ്പനിയാണ് എസ് എൻ സി എഫ് ഇന്റർനാഷണൽ. ഫ്രഞ്ച് റെയിൽ കമ്പനിയായ അൽസ്റ്റോം, റെയിൽറോഡ്, ട്രാൻസിറ്റ് ഉൽപന്നങ്ങളും സേവനങ്ങളും നൽകുന്ന കമ്പനിയാണ് പ്രോഗ്രസ് റെയിൽ. തേല്‍സ് ഗ്രൂപ്പ് നൂതന സാങ്കേതിക വിദ്യകളിൽ വൈദഗ്ധ്യമുള്ള കമ്പനിയുമാണ്.

മുല്ലപ്പള്ളിയെ തോല്‍പ്പിച്ച, കുഞ്ഞാലി വധക്കേസിലെ ജയിലില്‍ കിടന്ന ആര്യാടന്‍: നിലമ്പൂരിന്റെ നായകന്‍മുല്ലപ്പള്ളിയെ തോല്‍പ്പിച്ച, കുഞ്ഞാലി വധക്കേസിലെ ജയിലില്‍ കിടന്ന ആര്യാടന്‍: നിലമ്പൂരിന്റെ നായകന്‍

അത്യാധുനിക സാങ്കേതിക വിദ്യ

"അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന, സുരക്ഷിതവും സുസ്ഥിരവും വിശ്വസനീയവുമായ പരിഹാരങ്ങൾ നൽകുന്ന ഒരു റെയിൽ ശൃംഖല വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ ലക്ഷ്യം പൂർത്തിക്കരിക്കുന്നതിനും ഇതിനായി ഞങ്ങളെ പിന്തുണയ്ക്കുന്നതിൽ ഞങ്ങളുടെ പങ്കാളികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു," കരാറുകള്‍ ഒപ്പിട്ടതിന് പിന്നാലെ ഇത്തിഹാദ് റെയില്‍ സെക്ടറിലെ എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് അൽ മുസാവ പറഞ്ഞു.

വെറുതെ ഇരുന്ന് തെറി പറയുന്നത് കാണാന്‍ എനിക്കും ഇഷ്ടമല്ല; മെരുക്കാന്‍ ഞാന്‍ പശുവാണോ: ശ്രീനാഥ് ഭാസിവെറുതെ ഇരുന്ന് തെറി പറയുന്നത് കാണാന്‍ എനിക്കും ഇഷ്ടമല്ല; മെരുക്കാന്‍ ഞാന്‍ പശുവാണോ: ശ്രീനാഥ് ഭാസി

ഗതാഗത വ്യവസായത്തിലെ


റെയിൽ, ചരക്ക്, ഗതാഗത വ്യവസായത്തിലെ ഏറ്റവും വലിയ ചില പേരുകളുമായി സഹകരിച്ച്, ഞങ്ങളുടെ ക്ലയന്റുകൾക്ക് അവരുടെ ആവശ്യകതകൾ നിറവേറ്റുന്നതിനും അവരുടെ ബിസിനസ്സ് ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് അവരെ പിന്തുണയ്ക്കുന്നതിനുമായി ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി യുഎഇ നാഷണൽ റെയിൽ നെറ്റ്‌വർക്ക് വികസിപ്പിക്കുകയാണെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. സുസ്ഥിരവും പ്രതിരോധശേഷിയുള്ളതും ചെലവ് കുറഞ്ഞതുമായ വിതരണ ശൃംഖലയെ നയിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

English summary
Abu Dhabi to Dubai in Just 50 Minutes: Here Comes Etihad's Speedy Trains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X